അന്താരാഷ്ട്ര യാത്ര : ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ആംബർ ലിസ്റ്റിൽ

ആഗസ്ത് 8 നു പുലർച്ചെ നാലു മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ഓസ്ട്രിയ ,ജർമ്മനി ,ലാത്‌വിയ ,നോർവെ, റൊമാനിയ ,സ്ലോവാകിയ ,സ്ലോവേനിയ എന്നീ രാജ്യങ്ങൾ ഗ്രീൻ ലിസ്റ്റിൽ. ഫ്രാൻസ് , ബഹറിൻ,ഇന്ത്യ ,ഖത്തർ, യു എ ഇ എന്നീ രാജ്യങ്ങളെ ആംബർ ലിസ്റ്റിലും, ജോർജിയ, മെക്സിക്കോ എന്നിവയെ റെഡ് ലിസ്റ്റിലും ഉൾപ്പെടുത്തും.

– ഫ്രാൻസിൽ നിന്നെത്തുന്നവരിൽ രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് ക്വാറന്റൈൻ ആവശ്യമില്ല

– ഓസ്ട്രിയ, ജർമ്മനി, സ്ലോവേനിയ ,സ്ലോവാക്കിയ ,ലാത്‌വിയ , റൊമാനിയ ,നോർവേ എന്നീ രാജ്യങ്ങളെ
സർക്കാരിന്റെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തും

– ബഹറിൻ, ഇന്ത്യ ,ഖത്തർ, യു എ ഇ എന്നീ രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ നിന്ന് ആംബർ ലിസ്റ്റിലേക്ക് മാറും

– ജോർജിയ , മെക്സിക്കോ എന്നിവയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തും.

ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിലെത്തുന്നവരിൽ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് ക്വാറന്റൈൻ നിർബന്ധമല്ലെന്ന് യു കെ ഗവൺമെൻറ് പ്രസ്താവിച്ചു. നേരത്തെ രാജ്യത്ത് കണ്ടെത്തിയ കോവിഡ് ബീറ്റ വകഭേദം വളരെ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. യു കെ ,യു എസ് , യൂറോപ്പ് എന്നിവിടങ്ങളിലെ ഏതെങ്കിലും അംഗീകൃത വാക്‌സിൻ എടുത്തവർക്കു മാത്രമാണ് ക്വാറന്റൈൻ ഇളവ് ബാധകം.

ഓസ്ട്രിയ, ജർമ്മനി, സ്ലോവേനിയ, സ്ലോവാക്കിയ, ലാത്‌വിയ, റൊമാനിയ, നോർവേ എന്നീ രാജ്യങ്ങളെയാണ് നിലവിൽ സർക്കാർ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഗ്രീൻ ലിസ്റ്റിലും ഇന്ത്യയുൾപ്പെടെയുള്ള ആംബർ ലിസ്റ്റിലുമുള്ള രാജ്യങ്ങളിൽനിന്നെത്തുന്നവർ നിലവിലെ സാഹചര്യത്തിൽ ആരോഗ്യ രംഗത്തിന് വലിയ തോതിൽ ഭീഷണിയല്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. എന്നാൽ ലിസ്റ്റിലുള്ള രാജ്യങ്ങളെ കൃത്യമായി നിരീക്ഷിച്ച ശേഷം രോഗവ്യാപന തോത് കൂടുകയാണെങ്കിൽ നിലവിലെ ഇളവുകളിൽ മാറ്റം വരുത്താനാണ് സർക്കാർ തീരുമാനം.

പുതിയ കണക്കുകൾ അനുസരിച്ച് സർക്കാർ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ കോവിഡ് വ്യാപനം താരതമ്യേന കൂടുതലാണ്. പുറമെ കോവിഡിന്റെ മറ്റു വകഭേദങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് ആരോഗ്യമേഖലയ്ക്ക് വൻ ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ.

അതെ സമയം സ്പെയിനിൽ നിന്നെത്തുന്നവർക്ക് സർക്കാർ പി സി ആർ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. സ്പെയിനിന്റെ ഭാഗമായ ദ്വീപുകൾക്കും ഇത് ബാധകമാണ്. സ്‌പെയിനിൽ കോവിഡ് വ്യാപന തോത് വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയ്ക്കാണ് നടപടി. സ്‌പെയിനിൽ കോവിഡ് വകഭേദങ്ങളും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ യു കെ യിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും ശാസ്ത്രജ്ഞരും സ്പെയിനിൽ നിന്നുള്ള സഹപ്രവർത്തകരുമായി തത്സമയം വിവരങ്ങൾ പങ്കിടും.

ഗതാഗത വകുപ്പ് സെക്രട്ടറി ഗ്രാന്റ് ഷാപ്പ് പറയുന്നു – ” രാജ്യത്ത് അന്താരാഷ്ട്ര യാത്ര സുരക്ഷിതമായി പുനരാരംഭിക്കുകയാണ്. വാക്‌സിനേഷൻ പ്രോഗ്രാം കൃത്യമായി നടപ്പാക്കിയത്തിന്റെ ഒരു പ്രധാന നേട്ടമാണിത്. ”ജാഗ്രത കൈവിടാതിരിക്കുക, പുതിയ മാറ്റങ്ങളിലൂടെ ലോകമെമ്പാടുമുള്ള ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും ജനങ്ങൾക്കായി തുറന്നു കിട്ടുകയാണ്. വിനോദ സഞ്ചാര മേഖലയെയും ജനങ്ങളെയും സംബന്ധിച്ച് അത് ഉണർവ് നൽകുന്ന വാർത്തയാണ്”

ആരോഗ്യ, സാമൂഹ്യ ക്ഷേമ സെക്രട്ടറി സാജിദ് ജാവീദ്- ”നമ്മൾ കോവിഡിനൊപ്പം ജീവിക്കാൻ പഠിച്ചു കഴിഞ്ഞു . ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായങ്ങൾ അനുസരിച്ച് നമ്മൾ അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കാൻ പോവുകയാണ്”

”രണ്ടു ഡോസ് വാക്‌സിനേഷൻ കൃത്യമായി നടപ്പാക്കിയതിലൂടെ 60000 മരണങ്ങൾ ഒഴിവാക്കാൻ നമുക്ക് സാധിച്ചു. 22 മില്യൺ ജനങ്ങളെ വൈറസ് ബാധിതരാവാതെ സംരക്ഷിക്കാനും കഴിഞ്ഞു .നിലവിൽ യു കെ യിൽ 70 ശതമാനം പേര് രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്. കോവിഡിനെതിരെ നമ്മൾ പ്രതിരോധത്തിന്റെ മതിൽ പണിയുകയാണ്”.

”കൂടുതൽ രാജ്യങ്ങളെ ഗ്രീൻലിസ്റ്റിൽ ഉൾപ്പെടുത്തിയതിലൂടെ നമ്മൾ കൂടുതൽ ജാഗരൂകരാവേണ്ടതുണ്ട്. പുതിയ വകഭേദങ്ങളെ പ്രതിരോധിക്കുന്നതിനായി കൂടുതൽ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്”.

ഏറ്റവും പുതിയ കണക്കുകൾ ആസ്പദമാക്കി ജോയിന്റ് ബയോ സെക്യൂരിറ്റി സെന്റർ (ജെ ബി സി ) തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രിസഭാ യോഗത്തിന്റേതാണ് പുതിയ തീരുമാനം.നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രകളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ പുതിയ മാറ്റം സഹായകമാവുമെന്നാണ് കണക്കുകൂട്ടൽ .

റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് യു കെ യിൽ എത്തുന്നവർക്ക് കഴിഞ്ഞ ഫെബ്രുവരി മുതൽ 10 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കിയിരുന്നു. പുതിയ മാറ്റങ്ങൾ അനുസരിച്ച് ആഗസ്ത് 12 മുതൽ ക്വാറന്റൈൻ ചിലവ് വർധിക്കും . ക്വാറന്റൈൻ ചിലവ് വഹിക്കാൻ കഴിയാത്തവർക്ക് പണം അടക്കാൻ മറ്റു മാർഗങ്ങൾ ലഭ്യമാണ് . 12 വയസ്സിനു താഴെയുള്ളവർക്ക് ഇവ ബാധകമല്ല .

വിദേശയാത്ര പുറപ്പെടുമ്പോഴും, വിദേശ രാജ്യങ്ങളിലായിരിക്കുമ്പോഴും സുരക്ഷിതരായിരിക്കാനുള്ള മാർഗനിർദ്ദേങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. യാത്ര , ഹോട്ടൽ ബുക്കിങ് വ്യവസ്ഥകളും നിബന്ധനകളും ഇടയ്ക്ക് പരിശോധിക്കുക. കാരണം സാഹചര്യങ്ങൾ മാറുമെന്നതിനാൽ ഇവയിലും മാറ്റം വരാൻ സാധ്യതയുണ്ട്.

Next Post

കുവൈത്ത്: ശീഷാ കഫേകള്‍ക്ക് അനുമതി - സ്വാഗതം ചെയ്ത് ഫെഡറേഷന്‍

Sat Aug 7 , 2021
കുവൈറ്റ് സിറ്റി: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ കുവൈറ്റില്‍ ശീഷാ കഫേകള്‍ക്ക് ആരോഗ്യ അധികൃതര്‍ അനുമതി നല്‍കിയതിനെ, കുവൈറ്റ് ഫെഡറേഷന്‍ ഓഫ് ഹുക്കാ കഫേസ് സ്വാഗതം ചെയ്തു. ഡിസ്‌പോസബിള്‍ ഹുക്ക, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പൈപ്പുകള്‍, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകള്‍ എന്നിവ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. മാസ്‌കിന് പുറമേ ജീവനക്കാര്‍ ഗ്ലൗസും ധരിച്ചിരിക്കണം. ഹുക്ക ഉപയോഗത്തിന് ശേഷം അവിടം അണുവിമുക്തമാക്കണം. എല്ലാ മേശകളിലും സാനിറ്റൈസേഷന്‍ ഉപകരണങ്ങള്‍ സ്ഥാപിക്കണം. ശീഷാ കഫേകളില്‍ […]

You May Like

Breaking News

error: Content is protected !!