കു​വൈ​ത്ത്: ബോണസ്​ – കോവിഡ്​ മുന്നണിപ്പോരാളികളുടെ പട്ടിക തയാറാക്കി

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്ക്​ ബോ​ണ​സ്​ ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സി​വി​ല്‍ സ​ര്‍​വി​സ്​ ക​മീ​ഷ​ന്‍ പ​ട്ടി​ക ത​യാ​റാ​ക്കി. കോ​വി​ഡ്​ വ്യാ​പ​നം ആ​രം​ഭി​ച്ച 2020 ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച്‌, ഏ​പ്രി​ല്‍, മേ​യ്​ മാ​സ​ങ്ങ​ളി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ 26 സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ല്‍​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ ആ​നു​കൂ​ല്യ​ത്തി​ന്​ അ​ര്‍​ഹ​രാ​കു​ക. ഡോ​ക്​​ട​ര്‍​മാ​രും ന​ഴ്​​സു​മാ​രും പാ​രാ​മെ​ഡി​ക്ക​ല്‍ സ്​​റ്റാ​ഫും ഉ​ള്‍​പ്പെ​ടു​ന്ന ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ര്‍​ക്ക്​ പു​റ​മെ, കോ​വി​ഡ്​ കാ​ല സേ​വ​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​​ട്ട മ​റ്റു സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കും.

ക​ര്‍​ഫ്യൂ കാ​ല​ത്ത്​ സേ​വ​നം അ​നു​ഷ്​​ഠി​ച്ച പൊ​ലീ​സു​കാ​ര്‍, സൈ​നി​ക​ര്‍, നാ​ഷ​ന​ല്‍ ഗാ​ര്‍​ഡ്​ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കെ​ല്ലാം ആ​നു​കൂ​ല്യം ല​ഭി​ക്കും. സി​വി​ല്‍ സ​ര്‍​വി​സ്​ ക​മീ​ഷ​ന്‍ ത​യ​റാ​ക്കി​യ പ​ട്ടി​ക ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കൈ​മാ​റി. ധ​ന മ​ന്ത്രാ​ല​യ​ത്തി​െന്‍റ പ​രി​ശോ​ധ​ന​ക്കു​ ശേ​ഷം പ​ട്ടി​ക അം​ഗീ​ക​രി​ച്ച്‌​ ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്യും.

600 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ്​ ധ​ന​മ​ന്ത്രാ​ല​യം കോ​വി​ഡ്​ ബോ​ണ​സ്​ ന​ല്‍​കാ​നാ​യി വ​ക​യി​രു​ത്തി​യ​ത്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം, നാ​ഷ​ന​ല്‍ ഗാ​ര്‍​ഡ്​ എ​ന്നി​വ​യി​ലെ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മു​ന്‍​നി​ര​യി​ലു​ണ്ടാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ഹി​ത​മാ​ണ്.

Next Post

ഒമാൻ: എക്​സ്​പോ 2020 - പവലിയൻ കൈമാറി

Wed Aug 18 , 2021
മ​സ്​​ക​ത്ത്​: ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നി​നാ​രം​ഭി​ക്കു​ന്ന എ​ക്​​സ്​​പോ 2020യി​ലെ ഒ​മാ​ന്‍ പ​വ​ലി​യ‍െന്‍റ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത പ്ര​ധാ​ന ക​മ്ബ​നി ഒ​മാ​ന്‍ സ​ര്‍​ക്കാ​രി​ന്​ പ​വ​ലി​യ​ന്‍ കൈ​മാ​റി. വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​പ​ദേ​ശ​ക​നും എ​ക്​​സ്​​പോ​യി​ല്‍ ഒ​മാ​ന്‍ സം​ഘ​ത്തി‍െന്‍റ ക​മീ​ഷ​ണ​ര്‍ ജ​ന​റ​ലു​മാ​യ മു​ഹ്​​സി​ന്‍ ബി​ന്‍ കാ​മി​സ്​ അ​ല്‍ ബ​ലൂ​ഷി പ​വ​ലി​യ​ന്‍ ഏ​റ്റു​വാ​ങ്ങി. ഒ​മാ‍െന്‍റ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്ര​കൃ​തി സ​മ്ബ​ത്താ​യ കു​ന്തി​രി​ക്ക മ​ര​ത്തി‍െന്‍റ മാ​തൃ​ക​യി​ലാ​ണ്​ എ​ക്​​സ്​​പോ പ​വ​ലി​യ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും ആ​ധു​നി​ക രീ​തി​യി​ലാ​ണ്​ നി​ര്‍​മാ​ണം. പ​വ​ലി​യ​ന്​ പു​റ​മെ […]

You May Like

Breaking News

error: Content is protected !!