യു.കെ: അഫ്ഗാനിസ്ഥാനെ അപകടത്തിൽ ഉപേക്ഷിച്ച് പോയി – യുഎസിനെ വിമർശിച്ച് ടോണി ബ്ലെയർ

ലണ്ടന്‍: അഫ്​ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സൈനിക പിന്മാറ്റത്തെ അതിരൂക്ഷമായി വിമര്‍ശിച്ച്‌ ബ്രീട്ടീഷ് ( British ) മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ . അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് അമേരിക്കയ്ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ടോണി ബ്ലെയര്‍ പറഞ്ഞു.

ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തില്‍ ഉപേക്ഷിച്ച്‌ പോകുകയാണ് അമേരിക്ക ചെയ്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

അഫ്ഗാനിസ്ഥാന്‍ സ‌ര്‍ക്കാര്‍ തകര്‍ന്നതിന് ശേഷമുള്ള പ്രതിസന്ധിയെ കുറിച്ചുള്ള ലേഖനം അദ്ദേഹത്തിന്റെ കീഴിലുള്ള ഫൗണ്ടേഷന്റെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. അഫ്ഗാന്‍ വിഷയത്തില്‍ ആദ്യമായാണ് ടോണി ബ്ലെയര്‍ പ്രതികരിക്കുന്നത്. 2001ല്‍ യുഎസിനൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് ബ്രിട്ടന്‍ സൈന്യത്തെ അയച്ചപ്പോള്‍ ടോണി ബ്ലെയര്‍ ആയിരുന്നു പ്രധാനമന്ത്രി.

തന്ത്രപരമായി വിജയിക്കുന്നതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ വിജയിച്ചോ എന്ന ചോദ്യം ഉയരുന്നു. പാശ്ചാത്യരുടെ നിലപാട് എന്താണെന്ന് ലോകത്തിന് നിശ്ചയമില്ല. അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചത് തന്ത്രങ്ങളുടെ ഭാഗമായല്ല, മറിച്ച്‌ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. ദുരന്തത്തിലേക്ക് അഫ്ഗാന്‍ ജനതയെ തള്ളി വിടുകയാണ് അമേരിക്ക ചെയ്തത്.

ലോകത്തെ മുഴുവന്‍ ഭീകരസംഘടനകള്‍ക്കും ആഹ്ലാദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങള്‍ മുതലെടുപ്പ് നടത്തും. പാശ്ചാത്യരാജ്യങ്ങളുടെ സഖ്യത്തെപ്പോലും ഇതു ബാധിച്ചേക്കാം. ഭീകരവാദത്തെ നേരിടുന്നതിന് തന്ത്രപരമായി പുനരാലോചന ചെയ്യണമെന്നും അദ്ദേഹം ലേഖനത്തിലൂടെ ആവശ്യപ്പെട്ടു.

അതേസമയം അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിപ്പോയത് 222 പേരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. വ്യോമസേവനയുടെ ഒരു വിമാനത്തിലും എയര്‍ ഇന്ത്യയുടെ വിമാനത്തിലുമായി ആണ് ആളുകളെ തിരിച്ചെത്തിച്ചിരിക്കുന്നത്. രക്ഷാദൗത്യം ഇനിയും തുടരുമെന്ന് വിദേശ കാര്യാ മന്ത്രാലയം അറിയിച്ചിരുന്നു. താജിക്കിസ്ഥാനില്‍ നിന്നും ഖത്തറില്‍ നിന്നുമുള്ള വിമാനങ്ങളിലാണ് ആളുകളെ തിരിച്ചെത്തിച്ചിരിക്കുന്നത്.

ഇന്ത്യക്കാര്‍ക്കൊപ്പം നേപ്പാള്‍ സ്വദേശികളും മടങ്ങിയെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് 135 പേരെ അമേരിക്കന്‍ വിമാനങ്ങളില്‍ ദോഹയില്‍ എത്തിക്കുകയും അവിടെ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിക്കുകയും ആയിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്ഥിതി അതീവ ഗുരുതരമായി കൊണ്ടിരിക്കുകയാണ്.

Next Post

കോഴിക്കോട്: ഓണനാളിന്റെ ആദ്യദിനം പൊലിഞ്ഞത് ഒന്‍പത് ജീവനുകള്‍ - പ്രതിപ്പട്ടികയില്‍ കുടിഭ്രാന്തും അപകടങ്ങളും

Sun Aug 22 , 2021
കോഴിക്കോട്: ഓണാഘോഷത്തിന്റെ ആദ്യദിനം പുലര്‍ന്നത് നിരവധി ജീവനുകളപഹരിച്ചുകൊണ്ട്. പ്രതിപ്പട്ടികയില്‍ ആദ്യത്തേത് മദ്യം ഇന്നലെ പകലില്‍ തൃശൂരിലെ ചെന്ത്രാപ്പിന്നിയില്‍ നിന്നാണ് കുടിഭ്രാന്തിന്റെ ആദ്യ കൊലപാതകവാര്‍ത്തയെത്തിയത്. ചെന്ത്രാപ്പിന്നി സ്വദേശി സുരേഷ് (52)ആണ് കുത്തേറ്റു മരിച്ചത്. ബന്ധുവായ അനൂപ് ആണ് കൊലപ്പെടുത്തിയത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ പ്രകോപിതനായ അനൂപ് കത്തിയെടുത്ത് സുരേഷിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു.അനൂപും സുരേഷും നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. സുരേഷിനെ അനൂപ് വീട്ടിലേക്ക് വിളിച്ചു വരുത്തി ഒരുമിച്ച്‌ മദ്യപിക്കുന്നതിനിടെയായിരുന്നു കൊലയിലേക്കു നയിച്ച സംഭവം. മദ്യ […]

Breaking News

error: Content is protected !!