യു.കെ: അഫ്ഗാനിസ്താനിലെ രാഷ്‌ട്രീയ പ്രതിസന്ധി ചർച്ച ചെയ്യാൻ അടിയന്തര ജി7 യോഗം വിളിച്ച് ബ്രിട്ടൻ

ലണ്ടന്‍: അഫ്ഗാനിസ്താനിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച ജി7 നേതാക്കളുടെ യോഗം വിളിച്ച്‌ ബ്രിട്ടന്‍. പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ അന്താരാഷ്‌ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

സുരക്ഷിതമായ ഒഴിപ്പിക്കലുകള്‍ ഉറപ്പുവരുത്തുന്നതിനും, മാനുഷിക പ്രതിസന്ധി തടയുന്നതിനും, കഴിഞ്ഞ 20 വര്‍ഷത്തെ നേട്ടങ്ങള്‍ സുരക്ഷിതമാക്കാന്‍ അഫ്ഗാന്‍ ജനതയെ പിന്തുണയ്‌ക്കുന്നതിനും, അന്താരാഷ്‌ട്ര സമൂഹം ഒരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ജോണ്‍സണ്‍ ട്വിറ്ററില്‍ കുറിച്ചു.

ഓഗസ്റ്റ് 15നാണ് താലിബാന്‍ തീവ്രവാദികള്‍ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. രാജ്യത്തെ 20 വര്‍ഷം പിന്നിലേക്ക് നയിക്കുന്നതാണ് താലിബാന്റെ ഇപ്പോഴത്തെ നിയന്ത്രണങ്ങളെന്ന ആരോപണം ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്താനില്‍ നിന്ന് പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരാണുള്ളത്. കാബൂള്‍ വിമാനത്താവളത്തിലെ സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ലോക രാജ്യങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണ്.

Next Post

ചുഴലിക്കാറ്റ് ഭീതി - ന്യൂയോർക്ക് നഗരത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

Sun Aug 22 , 2021
യു.എസിന്റെ വടക്കുകിഴക്കന്‍ മേഖലയെ ലക്ഷ്യമിട്ട്​ അതിവേഗം കുതിക്കുന്ന ഹെന്‍റി കൊടുങ്കാറ്റ്​ നാശമുണ്ടാക്കാന്‍ സാധ്യത കണക്കിലെടുത്ത്​ ന്യൂയോര്‍ക്​ നഗരത്തില്‍ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചു. ദക്ഷിണ ന്യൂജഴ്​സിയില്‍നിന്ന്​ ശനിയാഴ്ച വൈകീ​ട്ടോടെ ന്യൂയോര്‍കിന്‍റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെത്തിയ കൊടുങ്കാറ്റ്​ ന്യൂയോര്‍ട്ട്​ പട്ടണത്തിലേക്ക്​ നീങ്ങുകയാണെന്ന്​ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഗരത്തില്‍ മണിക്കൂറുകളോളം കനത്ത മഴക്ക്​ സാധ്യതയുണ്ടെന്നാണ്​ മുന്നറിയിപ്പ്​. ചിലയിടങ്ങളില്‍ പ്രളയ മുന്നറിയിപ്പുമുണ്ട്​.

Breaking News

error: Content is protected !!