യു.കെ: ‘വാക്ക് കൊണ്ടല്ല, പ്രവൃത്തി കണ്ട് താലിബാനെ വിലയിരുത്തും’- ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: വാക്കുകളേക്കാള്‍ പ്രവൃത്തി കൊണ്ടാണ് താലിബാനെ വിലയിരുത്തുകയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അടിയന്തര ജി7 വെര്‍ച്വല്‍ ഉച്ചകോടിക്ക് മുമ്ബായാണ് ബോറിസ് ജോണ്‍സണിന്റെ പ്രതികരണം.

തങ്ങളുടെ പൗരന്മാരെയും കഴിഞ്ഞ 20 വര്‍ഷത്തിലധികമായി കൂടെ നിന്നവരെയും രക്ഷപ്പെടുത്തുന്നതിനായിരിക്കും ആദ്യ പരിഗണനയെന്നും ബോറിസ് പറഞ്ഞു.

ഓഗസ്റ്റ് 15നാണ് അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ കൈയ്യടക്കിയത്. രണ്ടു പതിറ്റാണ്ടു കാലത്തെ യുദ്ധത്തിനൊടുവില്‍ യു.എസ് സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കേയാണ് താലിബാന്‍ അധികാരം കൈപ്പിടിയിലാക്കിയത്.

Next Post

യു.എസ്.എ: ടെന്നസിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ മരണപ്പെട്ടു

Tue Aug 24 , 2021
വാഷിംഗ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ ടെന്നസിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ മരണപ്പെട്ടു. 20 പേരെ കാണാതായിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ശമനമില്ലാതെ പെയ്തു കൊണ്ടിരിക്കുന്ന മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാലായിരത്തോളം പേര്‍ താമസിക്കുന്ന മേഖലയിലാണ് പ്രളയമുണ്ടായത്. ഇതിനെ തുടര്‍ന്ന് ഗ്രാമീണ മേഖലയിലെ റോഡുകള്‍, വീടുകള്‍ എന്നിവയ്ക്ക് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തിര സഹായ സേന രംഗത്തുണ്ട്.

Breaking News

error: Content is protected !!