യു.കെ: സഹായിച്ചവരെ ആപത്തുകാലത്ത് കൈവിട്ട് ബ്രിട്ടൺ – അഫ്ഗാൻ പൗരന്മാരുടെ രേഖകള്‍ കൈക്കലാക്കി താലിബാൻ

തങ്ങളെ സഹായിച്ചവരെ ആപത് ഘട്ടത്തില്‍ കൈവെടിഞ്ഞ് ബ്രിട്ടീഷുകാര്‍. തങ്ങളുടെ എംബസിയില്‍ ജോലിചെയ്തിരുന്ന അഫ്ഗാന്‍ പൗരന്മാരുടെ രേഖകള്‍ നശിപ്പിക്കാതെയാണ് ബ്രി‌ട്ടീഷ് ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടത്.

കെട്ടിടത്തില്‍ പരിശേധന നടത്തിയ താലിബാന്‍ ഭീകരര്‍ രേഖകള്‍ പിടിച്ചെടുത്തു എന്നാണ് റിപ്പോര്‍ട്ട്. ഏഴുപേരുടെയും അവരുടെ ബന്ധുക്കളെയും കുറിച്ചുള്ള രേഖകളാണ് താലിബാന് ലഭിച്ചതെന്നാണ് കരുതുന്നത്. ഇതോടെ കുടുംബങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച്‌ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.

കാബൂളിലെ സ്ഥിതി വഷളായതോടെ കഴിയുന്നത്ര രേഖകള്‍ നശിപ്പിച്ചശേഷമാണ് തങ്ങള്‍ സ്ഥലംവിട്ടതെന്നാണ് എംബസിയില്‍ ജോലിചെയ്തിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിദേശികള്‍ക്കുവേണ്ടി ജോലി ചെയ്തവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ രാജ്യങ്ങള്‍ ഉപേക്ഷിച്ചുപോയ എംബസികള്‍ താലിബാന്‍ ഭീകരര്‍ അരിച്ചുപെറുക്കി പരിശോധിച്ചിരുന്നു. ഒട്ടുമിക്ക രാജ്യങ്ങളും തങ്ങള്‍ക്കുവേണ്ടി ജോലിചെയ്ത അഫ്ഗാനികളുടെ വിവരങ്ങള്‍ പൂര്‍ണമായും നശിപ്പിച്ചശേഷമാണ് രക്ഷപ്പെട്ടത്.

രാജ്യത്ത് അധികാരം പിടിച്ച ഉടനെ വിദേശികള്‍ക്കുവേണ്ടി ജോലിചെയ്തവര്‍ക്കും അവരുമായി ബന്ധം സ്ഥാപിച്ചവര്‍ക്കും പൊതുമാപ്പ് നല്‍കുമെന്നാണ് താലിബാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതെല്ലാം പാഴ്‌വാക്കായി.ഇത്തരക്കാരെ കണ്ടെത്താന്‍ താലിബാന്‍ ഭീകരര്‍ വീടുകള്‍ കയറിയിറങ്ങി പരിശോധന നടത്തി. പിടിയിലായ ചിലരെ ക്രൂര ശിക്ഷകള്‍ക്ക് വിധേയരാക്കി. ചിലരെ വെടിവച്ചുകൊന്നു. അവരുടെ കുടുംബാംഗങ്ങളെയും ക്രൂരമായാണ് ഉപദ്രവിക്കുന്നത്. ഇതിനെത്തുടര്‍ന്ന് യു എന്‍ ശക്തമായ താക്കീത് നല്‍കിയെങ്കിലും താലിബാന്‍ അതൊന്നും ഗൗനിച്ചില്ല.

Next Post

ബഹ്റൈൻ: രാജകുടുംബത്തിന്റെ ഓണാഘോഷം - നിലവിളക്ക് തെളിച്ച് തുടക്കം

Sat Aug 28 , 2021
മനാമ: മനാമയിലെ കൊട്ടാരത്തില്‍ ഓണം ആഘോഷിച്ച്‌ ബഹ്‌റൈന്‍ രാജകുടുംബം. നിലവിളക്ക് തെളിച്ചായിരുന്നു കൊട്ടാരത്തില്‍ നടന്ന ഓണാഘോഷത്തിന്റെ ആരംഭം ബഹ്‌റൈന്‍ ഭരണാധികാരിയുടെ മകനായ ഹിസ് ഹൈനസ് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ തിരിതെളിച്ചു. ഓഫീസിലെ ജീവനക്കാര്‍ക്കൊപ്പമാണ് രാജകുമാരന്‍ ഓണം ആഘോഷിച്ചത്. സ്റ്റാര്‍വിഷന്‍ ഇവന്റ്സിന്റെ നേതൃത്വത്തില്‍ പൂക്കളമൊരുക്കി തന്റെ ജീവനക്കാര്‍ ഒരുക്കിയ ഓണാഘോഷത്തിലാണ് രാജകുമാരന്‍ മുഖ്യാതിഥിയായി എത്തിയത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ മാതൃകയും ചെണ്ടമേളവും മുത്തുക്കുടയുമൊരുക്കി മലയാളത്തനിമയിലാണ് ജീവനക്കാര്‍ അദ്ദേഹത്തെ […]

Breaking News

error: Content is protected !!