യു.കെ: ‘ഈ ടീം വേറെ ലെവൽ’ – ഇംഗ്ലണ്ടിനെ എറിഞ്ഞോടിച്ച്​ ഇന്ത്യ

ലണ്ടന്‍: വിക്കറ്റ്​ നഷ്​​ടപ്പെടാതെ 71 റണ്‍സിലെത്തിയ ആത്മവിശ്വാസവുമായി കെന്നിങ്​ടണ്‍ ഓവലില്‍ വിജയം തേടിയിറങ്ങിയ ഇംഗ്ലീഷ്​ ബാറ്റ്​സ്​മാന്‍മാരെ ഇന്ത്യ എറിഞ്ഞോടിച്ചു.

ഉജ്ജ്വലമായി പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്​ മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഇംഗ്ലീഷ്​ ബാറ്റ്​സ്​മാന്‍മാര്‍ 157 റണ്‍സകലെ മുട്ടുമടക്കി. ഇന്ത്യക്കായി ഉമേഷ്​ യാദവ്​ മൂന്നും ജസ്​പ്രീത്​ ബുംറ, രവീന്ദ്ര ജദേജ, ഷര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ടുവിക്കറ്റ്​ വീതവും വീഴ്​ത്തി. ജയത്തോടെ ഇന്ത്യ അഞ്ചുമത്സര പരമ്ബരയില്‍ 2-1ന്​ മുന്നിലെത്തി.

വിജയത്തിലേക്കെന്ന്​ തോന്നിപ്പിച്ച ശേഷമായിരുന്നു ഇംഗ്ലീഷ്​ ബാറ്റ്​സ്​മാന്‍മാര്‍ കളിമറന്നത്​.ടീം സ്​കോര്‍ 100 പിന്നിട്ടപ്പോള്‍ കൃത്യം 50 റണ്‍സുമായി റോറി ബേണ്‍സ്​ പുറത്ത്​. ഷര്‍ദുല്‍ ഠാക്കൂറിന്‍റെ പന്തില്‍ ഋഷഭ്​ പന്തിന്​ പിടികൊടുത്താണ്​ ബേണ്‍സ്​ പുറത്തായത്​. വൈകാതെ അഞ്ചുറണ്‍സുമായി ഡേവിഡ്​ മലാന്‍ റണ്‍ഔട്ടായി​.

ടീം സ്​കോര്‍ 141ല്‍ നില്‍​േക്ക ക്ഷമയോടെ ക്രീസിലുറച്ച ഹസീബ്​ ഹമീദിനെ (63) രവീന്ദ്ര ജദേജ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്ന്​ രണ്ടു റണ്‍സെടുത്ത ഒലി പോപിനെ ജസ്​പ്രീത്​ ബുംറ ​ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്​തതോടെ ഇംഗ്ലണ്ട്​ പരുങ്ങി. തൊട്ടുപിന്നാലെ റണ്‍സൊന്നുമെടുക്കാത്ത ജോണി ബെയര്‍സ്​റ്റോയെ കുറ്റിതെറിപ്പിച്ച്‌​ ജസ്​പ്രീത്​ ബുംറ ഇന്ത്യന്‍ ക്യാമ്ബിനെ ആവേശത്തിലാറാടിച്ചു. പിന്നെയെല്ലാം ചടങ്ങുകള്‍ മാത്രമായിരുന്നു. മുഈന്‍ അലി (0), ക്രെയ്​ഗ്​ ഓവര്‍ട്ടണ്‍ (10), ജയിംസ്​ ആന്‍ഡേഴ്​സണ്‍ (2) എന്നിങ്ങനെയായിരുന്നു മറ്റു സ്​കോറുകള്‍.

ആദ്യ ഇന്നിങ്​സില്‍ 191 റണ്‍സിന്​ പുറത്തായ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട്​ 290 റണ്‍സ്​ നേടിയിരുന്നു. 99 റണ്‍സിന്‍റെ ലീഡ്​ വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്​സില്‍ 466 റണ്‍സ്​ എടുത്ത്​ ഇന്ത്യ വിജയത്തിലേക്ക്​ പന്തെറിയുകയായിരുന്നു.

Next Post

യു.എസ്.എ: 20 മാസം പ്രായമുള്ള ഇരട്ട ആണ്‍കുട്ടികള്‍ ഒമ്പതു മണിക്കൂറോളം കാറിനകത്ത് ചൂടേറ്റു മരിച്ചതായി റിപ്പോര്‍ട്ട്

Mon Sep 6 , 2021
സൗത്ത് കരോലിന: സൗത്ത് കരോലിനായില്‍ 20 മാസം പ്രായമുള്ള ഇരട്ട ആണ്‍കുട്ടികള്‍ രാവിലെ മുതല്‍ ഒമ്ബതു മണിക്കൂറോളം കാറിനകത്തകപ്പെട്ടതിനെ തുടര്‍ന്ന് ചൂടേറ്റു മരിച്ചതായി സെപ്റ്റംബര്‍ 5 ശനിയാഴ്ച കൊറോണര്‍ ഓഫീസ് പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. സെപ്റ്റംബര്‍ ഒന്നിനായിരുന്നു സംഭവം. രാവിലെ ബ്രയ്ഡന്‍, ബ്രയ്‌സണ്‍ എന്നീ ഇരട്ടകുട്ടികളേയും എസ്.യു.വി.യില്‍ കയറ്റി ഡെ കെയറിലേക്ക് പുറപ്പെട്ടതായിരുന്നു. എസ്.യു.വി. ഓടിച്ചിരുന്നത് മാതാപിതാക്കളില്‍ ‘ഒരാള്‍’ എന്നായിരുന്നു പോലീസിന്റെ നിഗമനം. സണ്‍ഷൈന്‍ ലേണിംഗ് അക്കാദമി ഡെകെയറില്‍ […]

Breaking News

error: Content is protected !!