കുവൈത്ത്: ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുമായി കൂടുതല്‍ വിമാന കമ്പനികള്‍

കുവൈത്ത് സിറ്റി∙ ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള സര്‍വീസുമായി കൂടുതല്‍ വിമാന കമ്ബനികള്‍ . എയര്‍ ഇന്ത്യ എക്സ്പ്രസ്, കുവൈത്ത് എയര്‍വേയ്സ് , ഇന്‍ഡിഗോ,എന്നിവയും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറഞ്ഞതില്‍ ആശ്വാസമാവുകയാണ് .

കൊച്ചിയില്‍ നിന്നും കോഴിക്കോടു നിന്നും കുവൈത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സൈറ്റില്‍ കാണിക്കുന്ന കുറഞ്ഞ നിരക്ക് 60,000 രൂപയാണ്. കുവൈത്ത് എയര്‍വേയ്സ് ഇന്നലെ രാവിലെ ബുക്കിങ് ആരംഭിച്ചപ്പോള്‍ 1.5 ലക്ഷം രൂപയായിരുന്നു കുറഞ്ഞ നിരക്ക്. ഉച്ചയോടെ ബുക്കിങ് തുടങ്ങിയ ഇന്‍ഡിഗോയില്‍ ഒരു ലക്ഷത്തിനടുത്ത് എത്തിയേക്കും .

അതെ സമയം കുവൈത്തിലേക്ക് ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കുന്നതിന് അനുമതിയായതോടെ ആദ്യം ടിക്കറ്റ് ബുക്കിങ് ആരംഭിച്ച ജസീറ എയര്‍വേയ്സ് 2.43 ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റ് വില്‍‌പന നടത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യാവുന്ന എല്ലാ വിമാനക്കമ്ബനികളും രംഗത്തെത്തിയതോടെയാണ് നിരക്ക് നാലിലൊന്നായി കുറഞ്ഞത്.

Next Post

യു.എ.ഇ: മമ്മുട്ടിക്കൊപ്പം എഴുപതാം പിറന്നാളാഘോഷിക്കുന്ന 70 ആരാധകർക്ക് ദുബൈയിലേയ്ക്ക് സൗജന്യ വിസ!

Tue Sep 7 , 2021
ദുബൈ: നിങ്ങള്‍ മമ്മുട്ടിയുടെ കടുത്ത അരാധകനാണൊ? ഈ വര്‍ഷം എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്നവരാണൊ? എന്നാല്‍ നിങ്ങള്‍ക്കായി ദുബൈയിലേയ്ക്ക് സൗജന്യ വിസ വാഗ്ദാനം ചെയ്തിരിക്കുകയാണ് പ്രമുഖ ട്രാവെല്‍ ഏജന്‍സിയായ സ്മാര്‍ട് ട്രാവെല്‍സ് എല്‍ എല്‍ സി. മമ്മുട്ടിയുടെ അതേ പ്രായത്തിലുള്ള എഴുപത് ആരാധകര്‍ക്കാണ് സൗജന്യ വിസ ഒരുക്കിയിട്ടുള്ളത്. മലയാള സിനിമയുടെ ഇതിഹാസമായ മമ്മുട്ടിയുടെ എഴുപതാം പിറന്നാള്‍ ആഘോഷത്തിന്‍്റെ ഭാഗമായാണ് സൗജന്യ വിസ വാഗ്ദാനം ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ മമ്മുട്ടിയുടെ എഴുപതാം ജന്മദിനാശംസകളുടെ […]

You May Like

Breaking News

error: Content is protected !!