യു.കെ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകൾ

ലണ്ടൻ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുമായി യു.കെ. പി.സി.ആര്‍ ടെസ്റ്റ്​ ഇനി മുതല്‍ ആവശ്യമുണ്ടാവില്ലെന്നാണ്​ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആംബര്‍ ലിസ്റ്റിലുള്ള രാജ്യങ്ങള്‍ക്ക്​ ക്വാറന്‍റീന്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്നാണ്​ സൂചന.

ഇന്ത്യ നിലവില്‍ ആംബര്‍ ലിസ്റ്റിലാണ്​. ഇതിനൊപ്പം യു.കെയില്‍ നിന്ന്​ പി.സി.ആര്‍ ടെസ്റ്റ്​ വേണമെന്ന നിബന്ധനയും നീക്കുമെന്നാണ്​ റിപ്പോര്‍ട്ട്​. ഒക്​ടോബര്‍ ഒന്ന്​ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്​ അനുവദിക്കുക. എന്നാല്‍, ഇതുസംബന്ധിച്ച്‌​ കൂടുതല്‍ വിവരങ്ങള്‍ യു.കെ പുറത്ത്​ വിട്ടിട്ടില്ല.

Next Post

യു.പി സർക്കാറിന് തിരിച്ചടി; ഡോ. കഫീൽ ഖാന്‍റെ രണ്ടാം സസ്​പെൻഷൻ കോടതി സ്റ്റേ ചെയ്തു

Wed Sep 15 , 2021
ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകനായ ശിശുരോഗ വിദഗ്​ധന്‍ ഡോ. കഫീല്‍ ഖാനെതിരായ രണ്ടാമത്തെ സസ്​പെന്‍ഷന്‍ ഉത്തരവ്​ അലഹബാദ്​ ഹൈകോടതി സ്​റ്റേ ചെയ്​തു. നാലാഴ്​ചക്കകം യു.പി സര്‍ക്കാറിനോട്​ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട ഹൈകോടതി കഫീല്‍ ഖാന്‍ സമര്‍പ്പിച്ച ഹരജി നവംബര്‍ 11ലേക്ക്​ മാറ്റി. ഒരു സസ്​പെന്‍ഷന്‍ ഉത്തരവ്​ നിലവിലിരിക്കേ മറ്റൊന്നി​െന്‍റ ആവശ്യമില്ലെന്ന്​ ഹൈകോടതി ചൂണ്ടിക്കാട്ടി. ബഹ്​റൈച്ച്‌​ ജില്ല ആശ​ുപത്രിയില്‍ ബലംപ്രയോഗിച്ച്‌​ രോഗികളെ പരിശോധി​ച്ചെന്നും യോഗി സര്‍ക്കാറി​െന്‍റ നയങ്ങളെ വിമര്‍ശിച്ചെന്നും ആ​േരാപിച്ച്‌​ ഇറക്കിയ സസ്​പെന്‍ഷന്‍ […]

Breaking News

error: Content is protected !!