യു.കെ: ‘ജെയിംസ് ബോണ്ട്’ ബ്രിട്ടീഷ് റോയല്‍ നേവിയില്‍ – ഡാനിയല്‍ ക്രെയ്ഗിന് കമാന്‍ഡര്‍ പദവി

ലണ്ടന്‍: ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടന്‍ ഡാനിയല്‍ ക്രെയ്ഗിന് ബ്രിട്ടീഷ് റോയല്‍ നേവിയുടെ ആദരം. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കമാന്‍ഡര്‍ പദവി നല്‍കിയാണ് ബ്രിട്ടീഷ് റോയല്‍ നേവി ആദരിച്ചത്.

ഓണററി കമാന്‍ഡര്‍ ഡാനിയല്‍ ക്രെയ്ഗിന് നേവിയിലേക്ക് സ്വാഗതം. 15 വര്‍ഷമായി സിനിമയില്‍, ക്രെയ്ഗിന്റെ ബോണ്ട് ബ്രിട്ടീഷ് ചാര സംഘടനയ്ക്കു വേണ്ടി ലോകം മുഴുവന്‍ യാത്ര ചെയ്ത് ശത്രുക്കളുടെ പദ്ധതികള്‍ തകര്‍ക്കുകയാണ്. ഇതു തന്നെയാണ് നേവിയും ചെയ്യുന്നത്- റോയല്‍ നേവി അഡ്മിറല്‍ സര്‍ ആന്റണി ഡേവിഡ് റഡാക്കിന്‍ ക്രെയ്​ഗിനെ ആദരിച്ച്‌ വ്യക്തമാക്കി.

2006 ലെ കാസിനോ റൊയലേ മുതലാണ് ക്രെയ്ഗ് ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ ഭാഗമാകുന്നത്. പിന്നീട് ക്വാണ്ടം ഓഫ് സൊളേസ്, സ്‌കൈഫാള്‍, സ്‌പെക്റ്റര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബോണ്ട് വേഷത്തിലെത്തി. ബോണ്ട് പരമ്ബരയിലെ 25ാം ചിത്രമായ നോ ടൈം ടു ഡൈയിലാണ് ക്രെയ്ഗ് അവസാനം വേഷമിട്ടത്. ചിത്രം സെപ്തംബര്‍ 30 ന് യുകെയിലും, ഒക്ടോബര്‍ 8 ന് അമേരിക്കയിലും റിലീസ് ചെയ്യും.

Next Post

പാലക്കാട്: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​മു​ട​മ കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി മു​ങ്ങി​

Fri Sep 24 , 2021
Share on Facebook Tweet it Pin it Email പ​ട്ടാ​മ്ബി: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​മു​ട​മ കോ​ടി​ക​ളു​ടെ സാ​മ്ബ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി മു​ങ്ങി​യ​താ​യി പ​രാ​തി. പ​ട്ടാ​മ്ബി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​നം നി​ധി ലി​മി​റ്റ​ഡി​നെ​തി​രെ​യാ​ണ് പ​രാ​തി. വീ​ട്ട​മ്മ​മാ​രെ​യും യു​വാ​ക്ക​ളെ​യും ക​ല​ക്​​ഷ​ന്‍ ഏ​ജ​ന്‍​റു​മാ​രാ​ക്കി ശേ​ഖ​രി​ച്ച കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​വു​മാ​യി ര​ണ്ടാ​ഴ്ച മു​മ്ബ്​ സ്ഥാ​പ​ന​ത്തി​െന്‍റ ഉ​ട​മ മു​ങ്ങി​യെ​ന്ന് നി​ക്ഷേ​പ​ക​രും ജീ​വ​ന​ക്കാ​രും പ​രാ​തി​പ്പെ​ട്ടു. പ​ട്ടാ​മ്ബി​യി​ല്‍ 100ല​ധി​കം ആ​ളു​ക​ളാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ജ​നം നി​ധി ലി​മി​റ്റ​ഡി​െന്‍റ പാ​ല​ക്കാ​ട്, ഗു​രു​വാ​യൂ​ര്‍, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള […]

You May Like

Breaking News

error: Content is protected !!