യു.എസ്.എ: ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ അംബ്രല്ലാ സംഘടനയായ എഎഇഐഒയുടെ ഉദ്ഘാടനം ഓക്ബ്രൂക്ക് മാരിയറ്റില്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍

ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ അംബ്രല്ലാ സംഘടനയായ എഎഇഐഒയുടെ (AAEIO) ഉദ്ഘാടനം ഓക്ബ്രൂക്ക് മാരിയറ്റില്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്നു.

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാറും, യുഎസ് കോണ്‍ഗ്രസ്മാന്‍ ഷോണ്‍ കാസ്റ്റണും തിരി തെളിയിച്ച്‌ ഉദ്ഘാടനം നിര്‍വഹിച്ചു.

ഗ്ലാഡ്‌സണ്‍ വര്‍ഗീസ് നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍ സംഘടനയുടെ ലക്ഷ്യങ്ങളേക്കുറിച്ചും (4th Pillar) നാലാം തൂണിനേക്കുറിച്ചും സംസാരിച്ചു. അടുത്ത പത്തുവര്‍ഷംകൊണ്ട് ഒരു ലക്ഷം എന്‍ജിനീയര്‍മാരെ സംഘടനയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനം നിര്‍വഹിച്ച കോണ്‍സല്‍ ജനറല്‍ അമിത് കുമാര്‍ കാണ്‍പൂര്‍ ഐഐടിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും ഐഎഫ്‌എസും നേടിയ ആളാണ്. സംഘടനയുടെ വളര്‍ച്ച ഇന്ത്യയിലേക്കുകൂടി വ്യാപിക്കണമെന്നും, ഇന്ത്യയുടെ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും, സാമ്ബത്തിക വളര്‍ച്ചയ്ക്കും എഎഇഐഒ നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ എല്ലാവിധ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.

തുടര്‍ന്ന് പ്രസംഗിച്ച യുഎസ് കോണ്‍ഗ്രസ്മാന്‍ ഷോണ്‍ കാസ്റ്റണ്‍ ഒരു എന്‍ജിനീയറും, വലിയ എനര്‍ജി കമ്ബനിയായ ടര്‍ബോസ്റ്റെം കോര്‍പറേഷന്റെ സിഇഒയും കൂടിയായിരുന്നു. ഫെഡറല്‍ ഗവണ്‍മെന്റിന്റെ സയന്‍സ്, സ്‌പെയ്‌സ് ആന്‍ഡ് ടെക്‌നോളജിയുടെ മേല്‍നോട്ടം വഹിക്കുന്ന കോണ്‍ഗ്രസ്മാന്‍ എഎഇഐഒയുമായി ചേര്‍ന്ന് ഭാവിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച്‌ വിശദീകരിച്ചു.

എഎഇഐഒയുടെ പുതിയ സംരംഭമായ “ബിസിനസ് ഇന്‍കുബേറ്റര്‍’ പ്രോഗ്രാം സാരഥിയും, മെക്കാനിക്കല്‍ എന്‍ജിനീയറും, ഹാര്‍വാര്‍ഡ് നിയമ ബിരുദധാരിയുമായ യുഎസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി നാട മുറിച്ച്‌ ഉദ്ഘാടനം നിര്‍വഹിച്ചു. എഎഇഐഒയുടെ അംഗങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പ് കമ്ബനികള്‍ തുടങ്ങുമ്ബോള്‍ മെന്ററിംഗ്, നെറ്റ് വര്‍ക്കിംഗ്, ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് എന്നിവ നല്‍കുന്ന പദ്ധതിയാണിത്. എഎഇഐഒ ഷിക്കാഗോയില്‍ ടി- ഹബ്ബുമായി ചേര്‍ന്ന് ഒരു സ്റ്റാര്‍ട്ട്‌അപ്പ് അമേരിക്ക സമ്മിറ്റ് നടത്താന്‍ പദ്ധതിയുണ്ട്.

നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി, കെല്ലോഗ് സ്കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ അസോസിയേറ്റ് ഡീനും ഐഐടി ഡല്‍ഹി ഗ്രാജ്വേറ്റുമായ ഡോ. മോഹന്‍ ബീര്‍ സ്വാനി മുഖ്യ പ്രഭാഷണം നടത്തി. “ഡിജിറ്റല്‍ ഇന്നോവേഷനില്‍ എഎഇഐഒയുടെ പങ്ക്’ എന്നതായിരുന്നു വിഷയം. ബോയിംഗ്, റെയ്ത്തിയോണ്‍ എന്നീ കമ്ബനികളുടെ അഡൈ്വസര്‍ കൂടിയായ ഡോ. മേഹന്‍ ബീര്‍, അവരോടൊപ്പം ചേര്‍ന്നു എഎഇഐഒ നടത്തുന്ന പ്രൊജക്ടുകള്‍ക്ക് അദ്ദേഹത്തിന്റെ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ടെലികമ്യൂണിക്കേഷന്‍, സിവില്‍ എന്‍ജിനീയറിംഗ്, സോഫ്റ്റ് വെയര്‍ എന്‍ജിനീയറിംഗ് മേഖലയില്‍ ഇരുനൂറ് മില്യനു മുകളില്‍ ബിസിനസുള്ള കമ്ബനികളുടെ സിഇഒമാരായ ഡോ. ദീപക് കാന്ത് വ്യാസ്, ഗുല്‍സാര്‍ സിംഗ്, ബ്രിജ്ജ് ശര്‍മ്മ എന്നിവര്‍ക്ക് എഎഇഐഒ സമ്മേളനത്തില്‍ വച്ച്‌ കോണ്‍സല്‍ ജനറല്‍ അമിത് കുമാറും, യുഎസ് കോണ്‍ഗ്രസ് മാന്‍ ഷോണ്‍ കാസ്റ്റണും അവാര്‍ഡുകള്‍ സമ്മാനിച്ചു.

തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ക്കും ഡിന്നറിനുംശേഷം പരിപാടികള്‍ക്ക് തിരശീല വീണു.

Next Post

യു.കെ: മരിയഭക്തർ അനുഗ്രഹം തേടിയെത്തുന്ന എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം ഒക്ടോബർ രണ്ടിന്, ഒരുക്കങ്ങൾ പൂർത്തിയായി

Thu Sep 30 , 2021
Share on Facebook Tweet it Pin it Email എയ്‌ല്‍സ്‌ഫോര്‍ഡ്: ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്‌ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുണ്യപുരാതനവും വിശ്വപ്രസിദ്ധവുമായ എയ്‌ല്‍സ്‌ഫോഡില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്ബിക്കലിന്റെ നേതൃത്വത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസസമൂഹം മാതാവിന്റെ മാധ്യസ്ഥം തേടി തീര്‍ത്ഥാടനമായി ഇവിടെ എത്തുന്നത്. ലണ്ടന്‍ റീജിയണിലെ വിവിധ മിഷനുകള്‍ കേന്ദ്രീകരിച്ചു വളരെ വിപുലമായ ഒരുക്കങ്ങളാണ് […]

You May Like

Breaking News

error: Content is protected !!