ഷഹീന്‍ ചുഴലിക്കാറ്റില്‍ ഒമാനില്‍ വ്യാപക നാശനഷ്ടം. മുന്നുപേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍ അമീറാത്തിലെ വെള്ളകെട്ടില്‍ വീണ് കുട്ടിയും, റുസൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കെട്ടിടം തകര്‍ന്ന് രണ്ട് ഏഷ്യക്കാരുമാണ് മരിച്ചത്. വാദി മുറിച്ച് കടക്കുന്നതിനിടെയാണ് ഒരാളെ കാണാതായത്.
താമസിച്ചിരുന്ന കെട്ടിത്തിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞാണ് ഏഷ്യകാരായ രണ്ടുപേര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മസ്‌കത്തിലേതടക്കം പല പ്രധാന റോഡുകളും വെള്ളത്തിലാണ്. നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. എക്‌സ്പ്രസ്‌വേ ഒഴികെ മസ്‌കത്തിലെ എല്ലായിടത്തും ഗതാഗതം ഭാഗികമായി നിരോധിച്ചു.
