ലണ്ടന്‍: മഹാത്മാഗന്ധിയുടെ 152മത് ജന്മദിനാഘോഷം ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ പ്രൗഢഗംഭീരമായ ആഘോഷങ്ങളോടെ നടന്നു.
രാവിലെ 9.45ന് ഗാന്ധിപ്രതിമക്കു മുന്പില് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നേവി, ആര്‍മി, എയര്‍ ഫോഴ്സ് മേധാവികളോടൊപ്പം നേതാക്കള്‍ ഗാന്ധിപ്രതിമക്കു മുന്നില്‍ നടത്തിയ പുഷ്പാര്ച്ചനക്കുശേഷം വന്ദേമാതതം ആലാപനം നടത്തി. തുടര്‍ന്ന് നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിക്ക് ഒഐസിസി യുകെ പ്രസിഡന്റ് കെ.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു മുന്‍ കോണ്‍ഗ്രസ് നേതാവും സൗത്ത്വര്‍ക്ക് ഡപ്പൂട്ടി മേയറുമായ കൗണ്‍സിലര്‍ സുനില്‍ ചോപ്ര മുഖ്യാതിഥിയായിരുന്നു.
വിശിഷ്ട വ്യക്തിത്വങ്ങള്‍ അടക്കം യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് വിദ്യാര്‍ഥി യൂണിയന് പ്രവര്‍ത്തകരെ പ്രോഗ്രാം കോഡിനേറ്റര്‍ അപ്പാ ഗഫൂര്‍ സ്വാഗതം ചെയ്തു കോണ്‍ഗ്രസ് മുന്‍ നേതാവുംപ്പ മേയറുമായ കൗണ്‍സിലര്‍ സുനില്‍ ചോപ്ര മുഖ്യ പ്രഭാഷണം നടത്തി കൗണ്സിലറന്മാരായ ഫിലിപ്പ് ഏബ്രഹാം ടോം, എക്സ് കൗണ്‍സിലര്‍ ജോസ് അലക്സാണ്ടര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
പുതുതായി തിരഞ്ഞെടുത്ത ഒഐസിസി ഭാരവാഹികളെ ഡപ്പൂട്ടി മേയര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു’ തുടര്‍ന്ന് ഒഐസിസി യുകെ പ്രസിഡന്റ് മറുപടി പ്രസംഗം നടത്തി.
വരും തലമുറക്ക് മഹാത്മാഗാന്ധിയേപ്പറ്റി മനസിലാക്കുവാനും പഠിക്കുന്നതിനുമായി മഹാത്മാഗാന്ധിയുടെ ജീവചരിത്ര പുസ്തകം കുട്ടികള്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് യുകെയില്‍ വിവിധ യൂണിവേഴ്സിറ്റികളിലെ സ്റ്റുഡന്‍സ് യൂണിയനുകള്‍ രൂപീകരിച്ചു. പുതിയ കോളജ് യൂണിയന് വിദ്യാര്‍ഥികളെ വൈസ് പ്രസിഡന്റ് സുജു ഡാനിയേല്‍ അഭിസംബോധന ചെയ്തു. യോഗത്തിന് വൈസ് പ്രസിഡന്റ് ജോഷി ജോസ് നന്ദി പറഞ്ഞു.
