കുവൈത്ത്: സൗ​ത്ത്​​ സ​അ​ദ്​ അ​ല്‍ അ​ബ്​​ദു​ല്ല റെ​സി​ഡ​ന്‍​ഷ്യ​ല്‍ സി​റ്റി – 22,000 വീ​ടു​ക​ള്‍ വി​ത​ര​ണ​ത്തി​ന്​ സ​ജ്ജ​മാ​യി

കു​വൈ​ത്ത്​ സി​റ്റി: സൗ​ത്ത്​​ സ​അ​ദ്​ അ​ല്‍ അ​ബ്​​ദു​ല്ല റെ​സി​ഡ​ന്‍​ഷ്യ​ല്‍ സി​റ്റി പ​ദ്ധ​തി​യി​ല്‍ 22,000 വീ​ടു​ക​ള്‍ വി​ത​ര​ണ​ത്തി​ന്​ സ​ജ്ജ​മാ​യി. 22,152 വീ​ടു​ക​ള്‍ ജ​നു​വ​രി 12 മു​ത​ല്‍ ഗു​ണ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ ന​ല്‍​കി​ത്തു​ട​ങ്ങു​മെ​ന്ന്​ ഭ​വ​ന​കാ​ര്യ മ​ന്ത്രി ഷാ​യ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​ല്‍ ഷാ​യ പ​റ​ഞ്ഞു. അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കു​വൈ​ത്തി​ക​ള്‍​ക്കാ​ണ്​ വീ​ടു​ക​ള്‍ ന​ല്‍​കു​ന്ന​ത്. ഭ​വ​ന​ക്ഷേ​മ പ​ബ്ലി​ക്​ അ​തോ​റി​റ്റി​യും കൊ​റി​യ ലാ​ന്‍​ഡ്​ ആ​ന്‍​ഡ്​ ഹൗ​സി​ങ്​ കോ​ര്‍​പ​റേ​ഷ​നും ചേ​ര്‍​ന്നാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 6442 ഹെ​ക്​​ട​റി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി കു​വൈ​ത്തി​ലെ ആ​ദ്യ സ്​​മാ​ര്‍​ട്ട്​ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സി​റ്റി​യാ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ലെ​ത​ന്നെ ആ​ദ്യ പ​രി​സ്ഥി​തി​സൗ​ഹൃ​ദ, സ്​​മാ​ര്‍​ട്ട്​ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സി​റ്റി​യാ​ണി​​തെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു.

താ​മ​സ​ത്തി​നു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ആ​ന്‍​ഡ്​ ക​മേ​ഴ്​​സ്യ​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍, പ​ള്ളി​ക​ള്‍, സാം​സ്​​കാ​രി​ക കേ​ന്ദ്ര​ങ്ങ​ള്‍, നി​ക്ഷേ​പ​മേ​ഖ​ല, ആ​രോ​ഗ്യ​മേ​ഖ​ല, പാ​ര്‍​ക്കു​ക​ള്‍, വി​നോ​ദ​സൗ​ക​ര്യ​ങ്ങ​ള്‍, കൃ​ത്രി​മ ത​ടാ​കം, സോ​ളാ​ര്‍ ഫാം ​എ​ന്നി​വ ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ്​ പ​ദ്ധ​തി. 2017ലാ​ണ്​ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.

നാ​ല്​ ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ള്‍​ക്ക്​ താ​മ​സി​ക്കാ​ന്‍ ക​ഴി​യു​ന്ന 30,000ത്തി​ലേ​റെ ഹൗ​സി​ങ്​ യൂ​നി​റ്റു​ക​ളാ​ണ്​ സൗ​ത്ത്​​ സ​അ​ദ്​ അ​ബ്​​ദു​ല്ല ഹൗ​സി​ങ്​ പ്രോ​ജ​ക്​​ടി​ല്‍ ഉ​ള്ള​ത്. ഒ​ന്നാം​ഘ​ട്ട ഏ​റ്റു​വാ​ങ്ങ​ലി​ന്​ മു​ന്നോ​ടി​യാ​യി 16 സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തും.

Next Post

കൊവിഡ് കാലത്ത് ടി സിഇല്ലാതെ വിദ്യാര്‍ത്ഥിയ്ക്ക് ഇഷ്ടമുള്ള സ്കൂളില്‍ ചേരാം - വിദ്യാഭ്യാസ മന്ത്രി

Wed Oct 6 , 2021
Share on Facebook Tweet it Pin it Email തിരുവനന്തപുരം: കൊവിഡ് കാലത്ത് സെല്‍ഫ് ഡിക്‌ളറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയ്ക്ക് ഇഷ്ടമുള്ള സ്കൂളില്‍ ടി സി(Transfer certificate) ഇല്ലാതെ ചേരാമെന്ന് വിദ്യാഭ്യാസ മന്ത്രി (Education minister) വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച്‌ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചില സ്കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി നിയമസഭയില്‍(Assembly) […]

You May Like

Breaking News

error: Content is protected !!