ഒമാൻ: ഷഹീൻ – വ​ന്‍ നാ​ശ​ന​ഷ്​​ട​ങ്ങ​ള്‍ വി​ത​ച്ചെ​ങ്കി​ലും ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പു​യ​ര്‍​ത്താ​ന്‍ സ​ഹാ​യി​ച്ച​താ​യി വി​ദ​ഗ്ധ​ര്‍

മ​സ്ക​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം ആ​ഞ്ഞ​ടി​ച്ച ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റ് വ​ന്‍ നാ​ശ​ന​ഷ്​​ട​ങ്ങ​ള്‍ വി​ത​ച്ചെ​ങ്കി​ലും ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പു​യ​ര്‍​ത്താ​ന്‍ സ​ഹാ​യി​ച്ച​താ​യി വി​ദ​ഗ്ധ​ര്‍. നീ​ണ്ട കാ​ല​ത്തെ വ​ര​ള്‍​ച്ച​യും മ​ഴ​യു​ടെ അ​ഭാ​വ​വും കാ​ര​ണം ബാ​ത്തി​ന ഗ​വ​ര്‍​ണ​േ​റ​റ്റി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്നി​രു​ന്നു. മേ​ഖ​ല​യി​ലെ തീ​ര ഭാ​ഗ​ങ്ങ​ളി​ല്‍ ശു​ദ്ധ​ജ​ല​ത്തി​ല്‍ ഉ​പ്പു ര​സം ക​ല​രു​ന്ന പ്ര​തി​ഭാ​സ​വു​മു​ണ്ടാ​യി​രു​ന്നു. ഇ​തു കാ​ര​ണം നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ള്‍ കൃ​ഷി​ക്ക​നു​യോ​ജ്യ​മ​ല്ലാ​താ​വു​ക​യും ഫാ​മു​ക​ളി​ല്‍ കൃ​ഷി ഒ​ഴി​വാ​ക്കേ​ണ്ടി വ​രി​ക​യും ചെ​യ്തി​രു​ന്നു. ഒ​മാ​നി​ലെ കൃ​ഷി 94 ശ​ത​മാ​ന​വും ഭൂ​ഗ​ര്‍​ഭ ജ​ല​ത്തെ ആ​ശ്ര​യി​ച്ചാ​ണ്. ഏ​റെ​നാ​ള​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ് ഇ​ത്ര ശ​ക്ത​മാ​യ മ​ഴ ഒ​മാ​നി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ല​ഭി​ക്കു​ന്ന​ത്. കൂ​ടി​യ അ​ള​വി​ല്‍ മ​ഴ പെ​യ്ത​ത് ഭൂ​ഗ​ര്‍​ഭ ജ​ലം വ​ര്‍​ധി​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് ഒ​മാ​ന്‍ ജ​ല​സ​മി​തി ചെ​യ​ര്‍​മാ​ന്‍ സാ​ഹി​ര്‍ അ​ല്‍ സു​ലൈ​മാ​നി പ​റ​ഞ്ഞു.

ഒ​മാ​നി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​ക്കും ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ഭൂ​ഗ​ര്‍​ഭ ജ​ല​ത്തെ ആ​ശ്ര​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചു​ഴ​ലി​ക്കാ​റ്റി​നു ശേ​ഷം ഫ​ല​ജു​ക​ളി​ലൂ​ടെ ജ​ലം ഒ​ഴു​കു​ന്ന​ത് ഏ​റെ വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ഇ​ത് ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പ് വ​ര്‍​ധി​ച്ച​തി​നു തെ​ളി​വാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്ന​ത് ബാ​ത്തി​ന​യി​ല്‍ പ​ല ഭാ​ഗ​ത്തും അ​നു​ഭ​വ​പ്പെ​ടു​ന്ന ജ​ല​ത്തി​ലെ ല​വ​ണ​ത്വം കു​റ​ക്കാ​ന്‍ സ​ഹാ​യി​ക്കും. ബാ​ത്തി​ന തീ​ര​ത്ത് നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ളാ​യി ഇൗ ​പ്ര​ശ്ന​മു​ണ്ട്. വ​ന്‍ തോ​തി​ല്‍ ല​ഭി​ച്ച മ​ഴ വെ​ള്ളം ഉ​പ്പു​വെ​ള്ള​ത്തെ ക​ട​ലി​ലേ​ക്ക് പു​റ​ന്ത​ള്ളാ​ന്‍ സ​ഹാ​യി​ക്കും. ജ​ല​ത്തി​െന്‍റ അ​മി​തോ​പ​യോ​ഗം ജ​ല​നി​ര​പ്പ് താ​ഴാ​ന്‍ കാ​ര​ണ​മാ​ക്കി.

പാ​ഴാ​യി​പ്പോ​വു​ന്ന മ​ഴ​വെ​ള്ളം ക​രു​തി​വെ​ക്കു​ന്ന​തി​ല്‍ ഒ​മാ​നി​ലെ ഡാ​മു​ക​ള്‍ ഏ​റെ സ​ഹാ​യ​ക​മാ​ണ്. മ​സ്ക​ത്ത് മേ​ഖ​ല​യി​ലെ മൂ​ന്നു ഡാ​മു​ക​ളും മി​ക​ച്ച രീ​തി​യി​ല്‍ ജ​ലം സം​ഭ​രി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന ഡാ​മാ​യ അ​ല്‍ അ​മി​റാ​ത്ത് ഡാ​മി​ല്‍ വ​ലി​യ അ​ള​വി​ല്‍ ജ​ലം സം​ഭ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു. ഇ​ത് അ​മി​റാ​ത്ത് മേ​ഖ​ല​യി​ലെ ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സ​ഹാ​യി​ക്കും. അ​ല്‍ ഖു​ദ് ഡാം ​നി​റ​ഞ്ഞ് ക​വി​യു​ക​യും അ​ല്‍ സീ​ബ് ഡാ​മി​ല്‍ വ​ലി​യ അ​ള​വി​ല്‍ വെ​ള്ളം ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ല്‍ റു​സ്താ​ഖ്, ബ​ര്‍​ക, ഖാ​ബൂ​റ, സു​വൈ​ഖ്, സോ​ഹാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡാ​മു​ക​ളി​ലും വ​ന്‍​തോ​തി​ല്‍ ജ​ലം ഒ​ഴു​കി​യെ​ത്തി. മ​സ്ക​ത്ത് ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ അ​ഞ്ചു ഡാ​മു​ക​ളും തെ​ക്ക​ന്‍ ബാ​ത്തി​ന 10, വ​ട​ക്ക​ന്‍ ബാ​ത്തി​ന നാ​ല്, അ​ല്‍ ദാ​ഹി​റ, തെ​ക്ക​ന്‍ ശ​ര്‍​ഖി​യ, വ​ട​ക്ക​ന്‍ ശ​ര്‍​ഖി​യ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒാ​രോ ഡാ​മു​ക​ളു​മാ​ണു​ള്ള​ത്. മ​സ്ക​ത്തി​ലെ വാ​ദീ ദൈ​ഖ ഡാ​മി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വെ​ള്ളം ല​ഭി​ച്ച​ത്്. ഷ​ഹീ​ന്‍ കാ​ര​ണം ഇൗ ​ഡാ​മി​ല്‍ 82 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ര്‍ ജ​ലം ല​ഭി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി എ​ല്ലാ ഡാ​മു​ക​ളി​ലും ഏ​റെ വെ​ള്ളം ല​ഭി​ച്ചു. പി​ക്നി​ക്കി​ന്​ േപാ​വു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ര​വ​ധി വാ​ദി​ക​ള്‍ ഇ​പ്പോ​ഴും നീ​രൊ​ഴു​ക്കു​ള്ള​വ​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Next Post

ആമസോണ്‍, ടെസ്‌ല വമ്ബന്മാര്‍ക്കൊപ്പം 100 ബില്യണ്‍ പട്ടികയില്‍ മുകേഷ് അംബാനിയും

Sat Oct 9 , 2021
Share on Facebook Tweet it Pin it Email മുംബൈ: അതിസമ്ബന്നരുടെ പട്ടികയില്‍ ഇടംപിടിച്ച്‌ മുകേഷ് അംബാനിയും. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനും, ബില്‍ഗേറ്റ്‌സ്, ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌കിനുമൊപ്പമാണ് പട്ടികയില്‍ മുകേഷ് അംബാനിയുടെ സ്ഥാനം. 100.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായാണ് മുകേഷ് അംബാനി പട്ടികയിലേക്ക് എത്തിയത്. മാര്‍ക്ക് സൂക്കര്‍ബര്‍ഗ്, വാരന്‍ ബഫറ്റ് എന്നിവരും പട്ടികയില്‍ ഉണ്ട്. 100 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ആസ്തിയുള്ള 11 പേരാണ് പട്ടികയില്‍ […]

You May Like

Breaking News

error: Content is protected !!