യു.എസ്.എ: ചെയ്യാത്ത തെറ്റിന് 37 കൊല്ലം അഴിക്കുള്ളിൽ, പതിനെട്ട്കാരൻ പുറത്തിറങ്ങിയത് 56കാരനായി

37 വര്‍ഷം ചെയ്യാത്ത തെറ്റിന് ജയിലില്‍ ജീവിതത്തിന് ശേഷം ഒരാള്‍ മുക്തനാക്കപ്പെട്ടിരിക്കുകയാണ്. 18 വയസു ള്ളപ്പോള്‍ ജയിലില്‍ പ്രവേശിച്ച അയാള്‍ നീണ്ട 40 വര്‍ഷം ചെയ്യാത്ത തെറ്റിനാണ് അഴിക്കുള്ളില്‍ കഴിഞ്ഞത്. തന്റെ ജീവിതത്തിലെ വിലപ്പെട്ട സമയം നഷ്ടപെട്ട സങ്കടത്തിലാണ് ഇന്നയാള്‍. 1983 -ല്‍ നടന്ന ഒരു ബലാത്സംഗക്കേസിലും കൊലപാതകക്കേസിലുമാണ് ഇയാളെ പ്രതിയാക്കിയത്. കടിയേറ്റതിന്‍റെ ഒരു അടയാളമാണ് കേസിന് തെളിവായി കണക്കാക്കിയത്.

റോബര്‍ട് ഡുബോയ്സ് എന്ന 56 -കാരനാണ് ടാംബയിലുള്ള ബാര്‍ബറ ഗ്രാംസ് എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‍ത് ശേഷം കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റു ചെയ്തത്. കേസില്‍ ദീര്‍ഘനാളായി പരിശോധിക്കാതെ കിടന്നൊരു റേപ് കിറ്റ് ഉണ്ടായിരുന്നു. അതില്‍ നിന്നുമുള്ള ഡിഎന്‍എ സാമ്ബിളെടുത്ത് പരിശോധിച്ചതിനെ തുടര്‍ന്നാണ് റോബര്‍ട് ആഗസ്തില്‍ ജയില്‍ മോചിതനായത്.

ഡിഎന്‍എ -യില്‍ നിന്നും ബലാത്സംഗത്തിലോ കൊലപാതകത്തിലോ റോബര്‍ടിന് യാതൊരു പങ്കില്ല എന്ന് കണ്ടെത്തുകയായിരുന്നു.

1983 ഓഗസ്റ്റ് 19 -ന് ഒരു റെസ്റ്റോറന്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങുമ്ബോഴാണ് ഗ്രാംസിനെ ആരോ ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. അന്ന് സംശയാസ്പദമായി ചോദ്യം ചെയ്തവരുടെ കൂട്ടത്തില്‍ റോബര്‍ടും ഉണ്ടായിരുന്നു. അവളുടെ കവിളിലെ കടിയേറ്റ പല്ലുകളുടെ ഉടമയെയാണ് അന്വേഷിച്ചത്. അത് റോബര്‍ടിന്‍റെ പല്ലുകളുമായി സാമ്യമുണ്ട് എന്ന് അന്വേഷണ ഉദ്യോഗസ്ഥരും ഡെന്‍റിസ്റ്റുമടക്കമുള്ളവര്‍ പറഞ്ഞതിനാലാണ് റോബര്‍ടിനെ അറസ്റ്റു ചെയ്തത്.

എന്നാല്‍ 2020 -ലെ ഡിഎന്‍എ പരിശോധനയില്‍ അത് റോബര്‍ടിന്‍റേതല്ല എന്നും എന്തിന് പെണ്‍കുട്ടിയുടെ കവിളിലുണ്ടായിരുന്നത് മനുഷ്യര്‍ കടിച്ച അടയാളമല്ല എന്നും കണ്ടെത്തുകയായിരുന്നു. ഗ്രാംസിന്‍റെ കൊലപാതകത്തിന് റോബര്‍ടിനെ അല്ലാതെ മറ്റാരെയും അറസ്റ്റ് ചെയ്തിട്ടില്ലായിരുന്നു.

അതേസമയം 1980 -ല്‍ റോബര്‍ട്ടിന് വിധിച്ചത് തൂക്കുമരമായിരുന്നു. എന്നാല്‍ പിന്നീട് ഇത് ജീവപര്യന്തമായി മാറ്റുകയായിരുന്നു. പതിനെട്ടാം വയസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ റോബര്‍ട് 56 -ാം വയസിലാണ് കേസില്‍ നിന്നും മുക്തനായിരിക്കുന്നത്.

Next Post

2021 മി​സ് വേ​ള്‍​ഡ് സിം​ഗ​പ്പൂ​രി​ല്‍ മ​ല​യാ​ളി​ത്തി​ള​ക്കം

Sun Oct 10 , 2021
Share on Facebook Tweet it Pin it Email സിം​ഗ​പ്പൂ​ര്‍: 2021 മി​സ് വേ​ള്‍​ഡ് സിം​ഗ​പ്പൂ​രി​ല്‍ ഫി​നാ​ലെ​യി​ല്‍ മ​ല​യാ​ളി​ത്തി​ള​ക്കം. ഇ​ന്ന​ലെ ന​ട​ന്ന ഫൈ​ന​ലി​ല്‍ മ​ല​യാ​ളി​യാ​യ നി​വേ​ദ ജ​യ​ശ​ങ്ക​ര്‍ സെ​ക്ക​ന്‍​ഡ് പ്രി​ന്‍​സ​സ് ആ​യി വി​ജ​യി​ച്ചു. 2021 മി​സ് വേ​ള്‍​ഡ് സിം​ഗ​പ്പൂ​രി​ന്‍റെ ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ എ​ത്തു​ന്ന ഏ​ക ഇ​ന്ത്യ​ന്‍ കൂ​ടി​യാ​ണ് നി​വേ​ദ. സെ​ക്ക​ന്‍​ഡ പ്രി​ന്‍​സ​സ് ടൈ​റ്റി​ല്‍ കൂ​ടാ​തെ, മി​സ് ഫോ​ട്ടോ​ജ​നി​ക്, മി​സ് ഗു​ഡ് വി​ല്‍ അം​ബാ​സ​ഡ​ര്‍ ടൈ​റ്റി​ലു​ക​ളും നി​വേ​ദ​യ്ക്ക് വി​ജ​യി​ക്കാ​നാ​യി. മെ​ക്കാ​നി​ക്ക​ല്‍ […]

You May Like

Breaking News

error: Content is protected !!