യു.കെ: ഹൈക്കോടതിയുടെ ഇന്‍ജക്ഷനും തടവിലാക്കുമെന്ന സര്‍ക്കാരിന്റെ ഭീഷണിക്കും പുല്ലുവില കൊടുത്ത് ഇൻസുലേറ്റ് ബ്രിട്ടന്‍ സമരക്കാര്‍

ലണ്ടന്‍: ഹൈക്കോടതിയുടെ ഇന്‍ജക്ഷന്‍ ഓര്‍ഡറും തടവിലാക്കുമെന്ന സര്‍ക്കാരിന്റെ ഭീഷണിയുമൊന്നും തങ്ങളുടെ അടുത്ത് വിലപ്പോവില്ലെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ഇന്‍സുലേറ്റ് ബ്രിട്ടന്‍ സമരക്കാര്‍.

ബ്രിട്ടനിലെ എല്ലാ വീടുകളും 2030 ആകുമ്ബോഴേക്കും സര്‍ക്കാര്‍ ഇന്‍സുലേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പരിസ്ഥിതിവാദികള്‍ സമരം കൂടുതല്‍ ശക്തപ്പെടുത്താന്‍ ഉറച്ചിരിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിച്ചില്ലെങ്കില്‍ സമരങ്ങളുടെ ഒരു തിരമാല തന്നെ ഉയരുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണവര്‍.

ബുധനാഴ്‌ച്ച കൂടുതല്‍ പ്രധാന നിരത്തുകളില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച്‌ ജനജീവിതം സ്തംഭിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണവര്‍. രാജ്യത്തിന് ചലിക്കാന്‍ ആകാത്തവിധം നിരത്തുകള്‍ തടസ്സപ്പെടുന്നതിനു മുന്‍പായി, വീടുകള്‍ ഇന്‍സുലേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ ബോറിസ് ജോണ്‍സന് 10 ദിവസത്തെ സമയം നല്‍കുന്നു എന്നാണ് സമരക്കാര്‍ പറഞ്ഞത്. കഴിഞ്ഞയാഴ്‌ച്ച വഴിതടയല്‍ സമരക്കാര്‍ക്ക് വന്‍ തുക പിഴയും ആറുമാസം വരെ ജയില്‍ ശിക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ആസ്ബോസ് നിയമം ഉപയോഗിക്കുവാനും തീരുമാനിച്ചിരുന്നു.

എന്നാല്‍, സമരക്കാര്‍ ഇതിലൊന്നും ഭയക്കുന്നില്ല എന്നാണ് അവരിലൊരാളായി അഭിനയിച്ച്‌ കൂട്ടത്തില്‍ കടന്നുകയറിയിയ ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞത്. ഗ്ലാസ്ഗോയില്‍ കോപ് 26 തുടങ്ങാനിരിക്കെ പ്രശ്നം കത്തിച്ചു നിര്‍ത്താന്‍ തന്നെയാണ് സമരക്കാരുടെ ഉദ്ദേശം. ഇതിനിടയില്‍ സമരക്കാരെ ജയിലിലടച്ചാല്‍ അത് അവര്‍ക്ക് അനുകൂലമാകും എന്നും അവര്‍ കരുതുന്നു. അക്രമരാഹിത്യ മാര്‍ഗ്ഗത്തിലൂടെ സമരം മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് സമരക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ തടിച്ചുകൂടിയ ഒരു കൂട്ടം സമരക്കാരോട് സംസാരിക്കവെ ഏക്സിടിംക്ഷന്‍ റെബെല്ലിയന്‍ വെറ്ററന്‍ ഡേവിഡ് മെക് കെന്നിയാണ് പുതിയ സമരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. വരുന്ന ബുധനാഴ്‌ച്ച ശക്തമായ രീതിയില്‍ പ്രതിഷേധം പ്രദര്‍ശിപ്പിക്കുമെന്നും അതിനായി തയ്യാറെടുക്കാനും അയാള്‍ അണികളോട് ആവശ്യപ്പെട്ടു. ബുധനാഴ്‌ച്ചയിലേത് കേവലം ഒരു സൂചന മാത്രമായിരിക്കുമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാരിന് 10 ദിവസത്തെ സമയം നല്‍കുന്നുവെന്നും അയാള്‍ പറഞ്ഞു. പിന്നീടങ്ങാട് സമരങ്ങളുടെ കുത്തൊഴുക്കായിരിക്കുമെന്നും ബ്രിട്ടന്‍ തീര്‍ത്തും നിശ്ചലമാകുമെന്നുകൂടി അയാള്‍ പറഞ്ഞു.

കോപ്പ് 26 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങുമ്ബോള്‍, =ഇന്‍സുലേറ്റ് ബ്രിട്ടന്റെ ആവശ്യങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവരാനും സമരക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. ഇത് തങ്ങള്‍ക്ക് ഏറേ സഹായകരമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ബ്രിട്ടനും അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. 2035 ആകുമ്ബോഴേക്കും പെട്രോള്‍ ഡീസല്‍ കാറുകളുടേ വില്പന നിര്‍ത്താനുള്ള തീരുമാനമൊക്കെ അതിന്റെ ഭാഗമായുള്ളതായിരുന്നു. അതുകൊണ്ടു തന്നെ ഇന്‍സുലേറ്റ് ബ്രിട്ടന്‍ പോലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ആവശ്യത്തോട് ബ്രിട്ടീഷ് സര്‍ക്കാരിന് ഏറെ നാള്‍ മുഖം തിരിച്ച്‌ നില്‍ക്കാനാവില്ല.

Next Post

കുവൈത്ത്: കാലഹരണപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ നടപടികള്‍ ശക്തമാക്കി

Mon Oct 11 , 2021
Share on Facebook Tweet it Pin it Email കുവൈത്തില്‍ കാലഹരണപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ നടപടികള്‍ ശക്തമാക്കി.ഇവര്‍ നേരത്തെ ഡ്രൈവിങ് ലൈസന്‍സ് അനുവദനീയമായ തസ്തികയില്‍ ജോലി ചെയ്യുമ്ബോള്‍ ലൈസന്‍സ് എടുക്കയും പിന്നീട് തസ്തിക മാറിയിട്ടും ലൈസന്‍സ് തിരിച്ചേല്‍പിക്കാത്തവരുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പലരും ഇത്തരത്തിലുള്ള ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കുകയും പരിശോധനയില്‍ പിടിക്കപ്പെടുമ്ബോള്‍ കേവലം അഞ്ച് ദിനാര്‍ പിഴയടച്ചു നാടു കടത്തല്‍ […]

You May Like

Breaking News

error: Content is protected !!