യു.എസ്.എ: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കയറില്‍ കെട്ടി ചാടി സാഹസികത കാണിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

ന്യൂയോര്‍ക്ക്: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കയറില്‍ കെട്ടി ചാടി സാഹസികത കാണിക്കുന്നതിനിടെ, യുവതിക്ക് ദാരുണാന്ത്യം.

മരത്തില്‍ കയര്‍ കെട്ടി സുരക്ഷ ഉറപ്പാക്കുന്നതിന് മുന്‍പ് ചാടിയത് മൂലം മതിലില്‍ ഇടിച്ചാണ് യുവതി മരിച്ചത്.

കസാക്കിസ്ഥാനിലാണ് സംഭവം. 33കാരിയായ യെവ്ജീനിയ ലിയോണ്‍റ്റീവയാണ് ആശയവിനിമയത്തിലെ പോരായ്മകള്‍ കാരണം മരിച്ചത്. 82 അടി ഉയരത്തിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി സാഹസിക പ്രകടനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുന്നതും അപകടത്തില്‍പ്പെടുന്നതുമായ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ദൃശ്യത്തില്‍ യുവതിയെ നോക്കി ആരോ ഐ ലവ് യൂ എന്ന് വിളിക്കുന്നത് കാണാം. കയറില്‍ കെട്ടി ചാടുന്നതില്‍ അനുഭവസമ്ബത്തുണ്ട് ലിയോണ്‍റ്റീവയ്ക്ക്. താഴെ സുരക്ഷിതമായി ഇറങ്ങുന്നതിന് പകരം നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് യുവതി മരിച്ചത്.

സംഘാടകന്‍ ചാടാന്‍ അനുമതി നല്‍കുന്നതിന് മുന്‍പ് യുവതി ചാടിയതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘാടകന്‍ താഴെയുള്ള മരത്തില്‍ കയര്‍ കെട്ടി യുവതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുന്‍പ് ധൃതിയില്‍ ചാടുകയായിരുന്നു.

82 അടി താഴ്ചയിലേക്ക് ചാടിയ യുവതി നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Next Post

വിമാന കമ്പനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍

Tue Oct 12 , 2021
Share on Facebook Tweet it Pin it Email ദില്ലി: രാജ്യത്ത് വിമാന കമ്ബനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. നൂറ് ശതമാനം ആഭ്യന്തര സര്‍വ്വീസിനും (domestic flights) അനുമതി നല്‍കി. ആഭ്യന്തര സര്‍വ്വീസുകളില്‍ നിലവില്‍ 85 ശതമാനം സീറ്റ് ശേഷിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് വിമാന സര്‍വ്വീസുകള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സെപ്റ്റംബറിലാണ് സര്‍ക്കാര്‍ 72.5 ശതമാനത്തില്‍ നിന്ന് 85 ശതമാനമാക്കി ഉയര്‍ത്തിയിയിരുന്നത്. […]

You May Like

Breaking News

error: Content is protected !!