സൗദി: സ്വാതന്ത്ര്യദിന ക്വിസ്സ് മത്സരം – അസീർ തല വിജയികളെ അനുമോദിച്ചു

അബഹ: ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി “അൺസങ് ഹീറോസ് ഓഫ് ഫ്രീഡം സ്ട്രഗ്ൾ” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ അസീർ മേഘലയിൽ നിന്നും പങ്കെടുത്ത വിജയികളെ അനുമോദിച്ചു.

അസീർ റീജിയനിൽ നിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവരെയാണ് കഴിഞ്ഞ ദിവസം ഖമീസ് മുശൈത്തിൽ നടന്ന പരിപാടിയിൽ സമ്മാനം നൽകി ആദരിച്ചത്. സദറുദ്ദീൻ ചോക്കാട്: ഖമീസ് (ഒന്നാം സ്ഥാനം), മുഹമ്മദ് കാസർക്കോട്: ജിസാൻ (രണ്ടാം സ്ഥാനം), റുഖ്‌സാന ഉമ്മർ കോഴിക്കോട്: അബഹ (മൂന്നാം സ്ഥാനം) എന്നിവരണ് സമ്മാനത്തിനർഹരായത്.

സൗദിയിലുടനീളം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഏഴ് വ്യത്യസ്ഥ ഭാഷകളിലായി തയ്യാറാക്കിയ മുപ്പത് ചോദ്യങ്ങളായിരുന്നു ഉത്തരമെഴുതാനായി ഉണ്ടായിരുന്നത്. വിജയികൾക്ക് സൗദി നാഷനൽ തലത്തിൽ വിലപിടിപ്പുള്ള മൂന്ന് സമ്മാനങ്ങളും ദമ്മാം, റിയാദ്, ജിദ്ധ, അസീർ എന്നീ റിജ്യൻ തലത്തിൽ മൂന്ന് വീതം സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിരുന്നു.

ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കോയ ചേലേമ്പ്രയുടെ
അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജിയൺ സെക്രട്ടറി ഷറഫുദ്ദീൻ മണ്ണാർക്കാട്, സോഷ്യൽ ഫോറം വൈസ് പ്രസിഡന്റ് ഹനീഫ മഞ്ചേശ്വരം എന്നിവർ സമ്മാനം വിതരണം ചെയ്തു.

അബഹ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോക്ടർ അബ്ദുൽ ഖാദർ തിരുവന്തപുരം പരിപാടി ഉദ്ഘാടനംചെയ്തു . സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ വീരേതിഹാസം രചിച്ച പൂർവ്വികരെ അനുസ്മരിക്കാനും വളർന്ന് വരുന്ന തലമുറക്ക് ആ കാലഘട്ടത്തെ പരിചയപ്പെടുത്താനും ഇത്തരം സംരംഭങ്ങൾ ഇടയാക്കുന്നു എന്നും സ്വാതന്ത്യസമരത്തിന്റെ ഭാഗമായി നടന്ന പല മുന്നേറ്റങ്ങളേയും ബോധപൂർവ്വം വിസ്മരിക്കാൻ ശ്രമിക്കുന്ന ഈ അവസരത്തിൽ ഇത്തരം പഠനാർഹമായ പരിപാടി സംഘടിപ്പിച്ച ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ അണിയറ പ്രവർത്തകരെ പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അബൂ ഹനീഫ മണ്ണാർക്കാട്, മുനീർ ചക്കുവള്ളി, കരിം നാട്ടുകൽ സംസരിച്ചു.

Next Post

കുവൈത്ത്: ജാബര്‍ പാലത്തില്‍ നിന്ന് കടലിലേക്ക് ചാടി യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

Wed Oct 13 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റ് ജാബര്‍ പാലത്തില്‍ നിന്ന് കടലിലേക്ക് ചാടി യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. 36 വയസുള്ള ഇന്ത്യക്കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് കാലത്താണ് സംഭവം. ഇത് കണ്ട് സ്വദേശി സുരക്ഷാ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജാബര്‍ പാലത്തില്‍ 24 മണിക്കൂറിനിടയില്‍ നടക്കുന്ന രണ്ടാമത്തെ […]

You May Like

Breaking News

error: Content is protected !!