കൊല്ലം: കേരളം ഉറ്റുനോക്കിയ ഉത്രവധക്കേസില് പ്രതിയായ ഭര്ത്താവ് സൂരജ് എസ് കുമാറിന് വധശിക്ഷ നല്കണമെന്നാണ് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടത്.
എന്നാല് പ്രതിയുടെ പ്രായവും ക്രിമിനല് പശ്ചാത്തലം ഇല്ലാത്തതും പരിഗണിച്ച് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു കൊല്ലം ആറാം അഡീഷണല് സെഷന്സ് കോടതി. ജീവപര്യന്തം തടവിലൂടെ നീതി നടപ്പിലാകുമെന്നും, പ്രതിക്ക് മാനസിക പരിവര്ത്തനത്തിനുള്ള സമയമുണ്ടെന്നും കോടതി പറഞ്ഞു.
കൊലക്കുറ്റത്തിനും വധശ്രമത്തിനും സൂരജിന് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. വിഷവസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് 10 വര്ഷം തടവും തെളിവ് നശിപ്പിച്ചതിന് 7 വര്ഷം തടവും അനുഭവിക്കണം. ഈ 17 വര്ഷത്തിനുശേഷമാണ് ഇരട്ട ജീവപര്യന്തവും അനുഭവിക്കേണ്ടത്.
പാമ്ബിനെ ഉപയോഗിച്ചുളള അപൂര്വങ്ങളില് അപൂര്വമായ ഈ കൊലപാതകത്തില് ഉത്രയുടെ ഭര്ത്താവ് സൂരജ് മാത്രമാണ് പ്രതി സ്ഥാനത്ത് ഉണ്ടായിരുന്നത്. സൂരജ് കുറ്റക്കാരനാണന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു.