യു.എസ്.എ: കോവിഡ് ഭീതി – ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

അമേരിക്കയില്‍ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ലേബര്‍ വകുപ്പിന്റെ ജോബ് ഓപ്പണിങ്‌സ് ആന്‍ഡ് ലേബര്‍ ടേണ്‍ഓവര്‍ സര്‍വേ (Job Openings and Labor Turnover Survey – JOLTS) പ്രകാരം 4.3 ദശലക്ഷം അമേരിക്കന്‍ പൗരന്മാരാണ് ഓഗസ്റ്റില്‍ ജോലി രാജിവെച്ചത്. അതായത്, അമേരിക്കയില്‍ ആകെ ജോലി എടുക്കുന്നവരുടെ 2.9 ശതമാനം പേര്‍ ജോലി രാജിവെച്ചു.
അതേസമയം തന്നെ അമേരിക്കയിലെ തൊഴില്‍ അവസരങ്ങള്‍ ഓഗസ്റ്റില്‍ 10.4 ദശലക്ഷമായി കുറഞ്ഞു. 11.1 ദശലക്ഷം പേര്‍ തൊഴിലിനായി അമേരിക്കയില്‍ അലയുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ഓഗസ്റ്റില്‍ 4.3 ദശലക്ഷം പേര്‍ തൊഴിലുപേക്ഷിച്ചത്.

ഉയര്‍ന്ന ജോലി ഉപേക്ഷിക്കല്‍ നിരക്ക് അമേരിക്കന്‍ തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ സാധ്യതകളെക്കുറിച്ച്‌ എത്രത്തോളം ആത്മവിശ്വാസമുണ്ടെന്ന് സൂചിപ്പിക്കുന്നു എന്ന് റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ കൂടുതല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കോവിഡ് -19 ന്റെ ഡെല്‍റ്റ വകഭേദം ബാധിക്കുമെന്ന ഭയവും തൊഴിലാളികളെ ജോലി ഉപേക്ഷിക്കാന്‍ കാരണമാക്കി എന്ന് പറയുന്നു.

ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടല്‍ നടക്കുന്ന ഫുഡ് സര്‍വീസ്, താമസ സൗകര്യമൊരുക്കുന്ന സ്ഥാപനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ രാജിവെച്ചത്. 8,92,000 പേരാണ് ഇത്തരം ജോലികളില്‍ നിന്ന് പിന്മാറിയത്. ജൂലൈയില്‍ ഇത് 1,57,000 ആയിരുന്നു. ഇത്തരം ജോലികളില്‍ നിന്ന് ഉയര്‍ന്ന ജോലി ഉപേക്ഷിക്കല്‍ നിരക്ക് സൂചിപ്പിക്കുന്നത് കോവിഡ് വകഭേദത്തെ ഭയന്നുള്ള പിന്മാറ്റമായാണ്.

ജോലി ഉപേക്ഷിക്കുന്ന ആളുകളുടെ എണ്ണവും, തൊഴില്‍ ഒഴിവുകളുടെ എണ്ണവും രാജ്യത്തിന്റെ സാമ്ബത്തിക വീണ്ടെടുക്കലിനുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കയായി മാറിയിരിക്കുന്നു.

ഒഴിവുള്ള ഇടങ്ങളിലേക്ക് ഒരാളെ എടുത്താല്‍ മാത്രമേ ജോലി ഒഴിവ് ഔദ്യോഗികമായി രേഖപ്പെടുത്തുകയുള്ളൂ. ഇത്തരത്തില്‍ നോക്കിയാല്‍ ആകെ 194,000 ഒഴിവുകള്‍ മാത്രമേ സെപ്റ്റംബറില്‍ ഉണ്ടായിട്ടുള്ളൂ.

കഴിഞ്ഞ വര്‍ഷം കോവിഡ് ലോക്ക്ഡൗണിന്റെ ആദ്യ തരംഗത്തില്‍ നഷ്ടപ്പെട്ട 22 ദശലക്ഷം തൊഴിലവസരങ്ങള്‍ തിരിച്ചുപിടിക്കാന്‍ യുഎസ് തൊഴില്‍ വിപണി ഇപ്പോഴും ഏകദേശം അഞ്ച് ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ബിസിനസ് നടത്തിയ ഒരു സര്‍വേ പ്രകാരം, ഏകദേശം 51 ശതമാനം ചെറുകിട ബിസിനസ്സ് ഉടമകള്‍ക്കും സെപ്റ്റംബറില്‍ തങ്ങളുടെ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തനായിട്ടില്ല.

തൊഴിലാളികളെ ആകര്‍ഷിക്കാന്‍ തൊഴിലുടമകള്‍ വിവിധതരം ഓഫറുകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. ബോണസും ഇന്‍സെന്റീവും ഉള്‍പ്പെടെയുള്ള ഓഫറുകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. എങ്കിലും കോവിഡ് സൃഷിടിക്കുന്ന അനശ്ചിതത്വങ്ങള്‍ ആളുകളെ പിന്‍വലിക്കുകയാണ്.

Next Post

ബ്രിട്ടന്റെ അടിയറവ്, അനുകൂല നിലപാടില്‍ ഇന്ത്യയും - ബ്രിട്ടീഷ് പൗരന്മാര്‍ക്ക് നിയന്ത്രണമില്ല

Wed Oct 13 , 2021
Share on Facebook Tweet it Pin it Email ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇംഗ്ലണ്ട് പിന്‍വലിച്ചതിന് പിന്നാലെയാണ് നടപടി. ഇംഗ്ലണ്ടില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി ഈ മാസം ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗ രേഖ പുറപ്പെടുവിച്ചത്. ഇത് പിന്‍വലിച്ചതോടെ യാത്രക്കാര്‍ ഈ […]

You May Like

Breaking News

error: Content is protected !!