ഒമാൻ:സ്വദേശി വത്കരണം – മെഡിക്കല്‍ – പാരാമെഡിക്കല്‍ മേഖലയില്‍ ഈ വര്‍ഷം 1,036 സ്വദേശികളെ നിയമിച്ചു

മസ്കത്ത് : ഒമാനിലെ മെഡിക്കല്‍ – പാരാമെഡിക്കല്‍ മേഖലയില്‍ ഈ വര്‍ഷം 1,036 സ്വദേശികളെ നിയമിച്ചതായി ആരോഗ്യമന്ത്രാലയം . 117 ഡോക്ടര്‍മാര്‍, 133 നഴ്സുമാര്‍, 176 ഭരണനിര്‍വണ ജീവനക്കാര്‍ എന്നിവരെയാണ് രാജ്യത്തെ ആരോഗ്യ മേഖലയില്‍ നിയമിച്ചത്.

വിവിധ മേഖലകളില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന സ്വദേശികളെ ഘട്ടംഘട്ടമായി കൂടുതലായി നിയമിക്കുമെന്നാണ് വിവരം . ജൂലൈവരെ സര്‍ക്കാര്‍ മേഖലയില്‍ 3,000 വിദേശികള്‍ ഒഴിവായി. സ്വകാര്യ നിര്‍മാണ കമ്ബനികളില്‍ 54,635 സ്വദേശികള്‍ക്കും ഓട്ടമൊബീല്‍ രംഗത്ത് 37,560 സ്വദേശികള്‍ക്കും നിയമനം നല്‍കി.ഫിനാന്‍സ്, ഡ്രൈവര്‍ , അക്കൗണ്ടിങ്, മാനേജ്മെന്റ്, തസ്തികകളില്‍ ജനുവരി മുതല്‍ സ്വദേശികള്‍ക്കു മാത്രമാണ് നിയമനം.

2024 എത്തുമ്ബോഴേക്കും 35% സ്വദേശിവല്‍ക്കരണത്തിനാണ് നീക്കം. നിര്‍മാണ മേഖലയില്‍ 3.6 ലക്ഷത്തിലേറെയും ഹോട്ടലുകളിലും അനുബന്ധ മേഖലകളിലും ഒരു ലക്ഷത്തിലേറെയും വിദേശികള്‍ ജോലി ചെയ്യുന്നതായാണ് കണക്ക്.

Next Post

കുവൈത്ത്: ഇന്ത്യ–കുവൈത്ത്​ നയത​ന്ത്രബന്ധം - ഒരുവർഷം നീളുന്ന സാംസ്​കാരിക പരിപാടികൾ

Thu Oct 14 , 2021
Share on Facebook Tweet it Pin it Email കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ-​കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തിന്റെ 60ാം വാ​ര്‍​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ഒ​രു​വ​ര്‍​ഷം നീ​ളു​ന്ന ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാന്‍ സംയുക്ത നീക്കം . നാ​ഷ​ന​ല്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ക​ള്‍​ച്ച​ര്‍, ആ​ര്‍​ട്​​സ്​ ആ​ന്‍​ഡ്​ ലെ​റ്റേ​ഴ്​​സും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യും സം​യു​ക്​​ത​മാ​യാ​ണ്​ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക. കു​വൈ​ത്ത്​ നാ​ഷ​ന​ല്‍ ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്ത​ സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ സി​ബി ജോ​ര്‍​ജും എ​ന്‍.​സി.​സി.​എ.​എ​ല്‍ സെ​ക്ര​ട്ട​റി […]

You May Like

Breaking News

error: Content is protected !!