മലപ്പുറം: പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐയ്‌ക്ക് കുത്തേറ്റു

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐയ്‌ക്ക് കുത്തേറ്റു. എസ്‌ഐ ഒ.കെ രാമചന്ദ്രനാണ് കുത്തേറ്റത്. പള്ളിക്കല്‍ ബസാറിലെ മിനി എസ്‌റ്റേറ്റിലാണ് സംഭവമുണ്ടായത്.

തോളിലാണ് രാമചന്ദ്രന് കുത്തേറ്റത്. പള്ളിക്കല്‍ ബസാറിലെ എസ്റ്റേറ്റിന് സമീപമുള്ള കടയില്‍ ഒരാള്‍ സ്ഥിരം കല്ലെറിയുന്നുവെന്ന പരാതി അന്വേഷിക്കാന്‍ എത്തിയതായിരുന്നു രാമചന്ദ്രന്‍. ഇതിനിടെ രാമചന്ദ്രനെ, പ്രതി കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ കോഴിക്കോട് നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി കൊണ്ടോട്ടി സ്‌റ്റേഷനില്‍ എത്തിച്ചു.

Next Post

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കോളജുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ ഉത്തരവിറങ്ങി

Thu Oct 14 , 2021
Share on Facebook Tweet it Pin it Email തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കോളജുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ ഉത്തരവിറങ്ങി. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വാക്സിനേഷന്‍ ഡ്രൈവ് നടത്തണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ക്ലാസുകളുടെ സമയം കോളജുകള്‍ക്ക് തീരുമാനിക്കാം. സയന്‍സ് വിഷയങ്ങളില്‍ പ്രാക്ടിക്കലിനുള്ള സൗകര്യം ഒരുക്കണം. ഏതെങ്കിലും രോഗങ്ങളുള്ള വിദ്യാര്‍ഥികള്‍ രണ്ടാഴ്ച കോളജില്‍ വരേണ്ടതില്ല. വിമുഖത കാരണം വാക്സിന്‍ എടുക്കാത്ത അധ്യാപകരെയും വിദ്യാര്‍ഥികളെയും കോളജുകളില്‍ […]

You May Like

Breaking News

error: Content is protected !!