സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്ച

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇക്കുറി 80 സിനിമകളാണ് സംസ്ഥാന അവാര്‍ഡിനായി മത്സരിക്കുന്നത്.

മത്സരരംഗത്തുള്ള സിനിമകള്‍ പ്രാഥമിക ജൂറി കണ്ടിട്ടുണ്ട്. അവയില്‍ നിന്ന് മികച്ച 30 സിനിമകള്‍ അന്തിമ ജൂറിയുടെ പരിഗണനക്കായി ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്‌നമാണ് അന്തിമ ജൂറിയെ നയിക്കുന്നത്. കന്നഡ സംവിധായകന്‍ പി. ശേഷാദ്രി, സംവിധായകന്‍ ഭദ്രന്‍ എന്നിവരാണ് പ്രാഥമിക ജൂറിയുടെ തലപ്പത്തുണ്ടായിരുന്നത്. പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാര്‍ഡ് പ്രഖ്യാപനമാണ് ശനിയാഴ്ച നടക്കുന്നത്.

Next Post

യു.കെ: ബഹുരാഷ്ട്ര കമ്പനികള്‍ വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള പദ്ധതി ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്

Fri Oct 15 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്ബനികള്‍, ബ്രിട്ടനിലേക്ക് വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള പദ്ധതി ദുരുപയോഗം ചെയ്യുന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നു. ഉയര്‍ന്ന നൈപുണ്യം ആവശ്യമായ ജോലികളിലേക്ക് വിദേശത്തുനിന്നും ആളുകളെ കൊണ്ടുവരാനുള്ള പദ്ധതിയാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. ഇത് ഉപയോഗിച്ച്‌, പ്രത്യേക നൈപുണ്യം ഒന്നും ആവശ്യമില്ലാത്ത ജോലികളിലേക്കും ഇവര്‍ ആളെ എത്തിക്കുകയാണ്. ഹോം ഓഫീസ് നടപ്പിലാക്കിയ ഇന്‍ട്രാ കമ്ബനി ട്രാന്‍സ്ഫര്‍ അഥവ […]

You May Like

Breaking News

error: Content is protected !!