ഒമാൻ: സ്വദേശിവത്കരണം കടുപ്പിച്ചു

ഒമാന്‍ : ഒമാനില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റ ഭാഗമായി ആരോഗ്യ മേഖലയില്‍ 117 സ്വദേശി ഡോക്ടര്‍മാരെ നിയമിച്ചു.

ആയിരത്തിലധികം പേരെ ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍, പാരാമെഡിക്കല്‍, ഭരണ വിഭാഗത്തിലേക്ക് നിയമിച്ചതായും മന്ത്രാലയം അറിയിച്ചു.

176 സ്വദേശികളെ ഭരണ, സാങ്കതികവിദ്യ വിഭാഗങ്ങളിലേക്കാണ് നിയമിച്ചത്. എഞ്ചിനിയറിംഗ്, കമ്ബ്യൂട്ടര്‍ വിഭാഗവും ഇതില്‍ ഉള്‍െപ്പടും. 133 സ്വദേശികളെ മെഡിക്കല്‍ അസിസ്റ്റന്‍റ് വിഭാഗത്തിലാണ് നിയമിച്ചത്.

ആരോഗ്യ മന്ത്രാലയത്തില്‍ വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതിന്‍റ ഭാഗമായി തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ച്‌ തൊഴില്‍ പരിശീലനത്തിനായി 610 സ്വദേശികളെയും നിയമിച്ചു. മന്ത്രാലയത്തിെന്‍റ വിവിധ മേഖലകളില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതപ്പെടുത്തുന്നതാണ് ഈ നിയമനങ്ങള്‍.

മന്ത്രാലയത്തിന്‍റ ചില വിഭാഗങ്ങളില്‍ 100 ശതമാനം സ്വദേശിവത്കരണം നടത്തിയതായും പ്രസ്താവനയില്‍ പറയുന്നുണ്ട്. ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം മലയാളികള്‍ അടക്കമുള്ള വിദേശികളെ പ്രതികൂലമായി ബാധിക്കും. അടുത്തിടെ നേഴ്സിങ് മേഖലയില്‍ സ്വദേശിവത്കരണം നടത്തിയത് കാരണം നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.

Next Post

യു.കെ: അ​ജ്ഞാ​ത​ന്‍റെ കു​ത്തേ​റ്റ് ബ്രി​ട്ടീ​ഷ് എം​പി​യും ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി നേ​താ​വു​മാ​യ ഡേ​വി​ഡ് അ​മെ​സ് മ​രി​ച്ചു

Sat Oct 16 , 2021
Share on Facebook Tweet it Pin it Email ല​ണ്ട​ന്‍: അ​ജ്ഞാ​ത​ന്‍റെ കു​ത്തേ​റ്റ് ബ്രി​ട്ടീ​ഷ് എം​പി​യും ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി നേ​താ​വു​മാ​യ ഡേ​വി​ഡ് അ​മെ​സ്(69) മ​രി​ച്ചു. എം​പി​ക്ക് കു​ത്തേ​റ്റ​ത് സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലു​ള്‍​പ്പെ​ടു​ന്ന ലീ ​ഓ​ണ്‍ സീ​യി​ലെ ബെ​ല്‍​ഫെ​യ​ര്‍​സ് മെ​ത്ത​ഡി​സ്റ്റ് പ​ള്ളി​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​നി​ടെ​യാ​ണ് .ഉടന്‍ തന്നെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും, ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റതിനാല്‍ എം​പിയുടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. തുടര്‍ന്ന് പോലീസ് ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ യു​വാ​വി​ല്‍ നിന്നും ക​ത്തി പിടിച്ചെടുക്കുകയും, അയാളെ അ​റ​സ്റ്റു […]

You May Like

Breaking News

error: Content is protected !!