യു.കെ: ബഹിരാകാശ ടൂറിസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ശതകോടീശ്വരന്മാരെ വിമര്‍ശിച്ച്‌ വില്യം രാജകുമാരന്‍

ലണ്ടന്‍: ബഹിരാകാശ ടൂറിസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ശതകോടീശ്വരന്മാരെ വിമര്‍ശിച്ച്‌ വില്യം രാജകുമാരന്‍.

ഭൂമിയുടെ സംരക്ഷണത്തിനായാണ് അവര്‍ പണവും സമയവും നിക്ഷേപിക്കേണ്ടതെന്ന് വില്യം പറഞ്ഞു. ബി.ബി.സി ന്യൂസ്‌കാസ്റ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയുടെ കേടുപാടുകള്‍ മാറ്റാന്‍ ശ്രമിക്കുന്ന ലോകത്തെ ഏറ്റവും മികച്ച തലച്ചോറുകളും മനസുകളുമാണ് നമുക്ക് ആവശ്യം, ജീവിക്കാന്‍ മറ്റൊരിടം തേടുന്നവരെയല്ല. ബഹിരാകാശത്തോളം ഉയരത്തില്‍ പോവുന്നതില്‍ താല്‍പര്യമില്ലെന്നും വില്യം വ്യക്തമാക്കി. ബഹിരാകാശ ടൂറിസത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ജെഫ് ബെസോസ്, റിച്ചാഡ് ബ്രാന്‍സന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ ശതകോടീശ്വരന്മാര്‍ ബഹിരാകാശ ടൂറിസം ഉള്‍പ്പടെയുള്ള പദ്ധതികളില്‍ ശ്രദ്ധ ചെലുത്തുകയാണ്.

Next Post

കുവൈത്ത്: ജാബിര്‍ പാലത്തില്‍ സൈക്കിള്‍ സവാരി നടത്തിയ നിരവധി പേര്‍ അറസ്റ്റില്‍

Sun Oct 17 , 2021
കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് ജാബിര്‍ പാലത്തില്‍ നിരോധനം ലംഘിച്ച്‌ സൈക്കിള്‍ സവാരി നടത്തിയ നിരവധി പേരെ അറസ്റ്റ് (arrest)ചെയ്തതായി അധികൃതര്‍ അറിയിച്ചു. അടുത്തിടെ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ പരിഗണിച്ചാണ് ശൈഖ് ജാബിര്‍ കടല്‍ പാലത്തില്‍ സൈക്കിള്‍ സവാരിയുെ നടത്തവും നിരോധിച്ചത്. കുവൈത്തില്‍ 24 മണിക്കൂറിനിടെ രണ്ട് പ്രവാസികള്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു സുരക്ഷ മുന്‍നിര്‍ത്തിയാണ് ശൈഖ് ജാബിര്‍ പാലത്തിലും ദോഹ ലിങ്ക് റോഡിലും സൈക്കിള്‍ […]

You May Like

Breaking News

error: Content is protected !!