2021- ലെ ആഗോള വിശപ്പ് സൂചികയില്‍ ​ ഇന്ത്യ 101ാമത്

ബെര്‍ലിന്‍: 2021ലെ ആഗോള വിശപ്പ് സൂചികയില്‍ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡെക്സ്)​ ഇന്ത്യ 101ാമത്. 116 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ 94ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഐറിഷ് സംഘടനയായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ലൈഫും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ പട്ടിണിയുടെ നിരക്ക് ഗുരുതരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പോഷകാഹാരക്കുറവ്, അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ ഉയരത്തിന് ആനുപാതികമായ തൂക്കക്കുറവ്, പ്രായത്തിന് ആനുപാതികമായ തൂക്കക്കുറവ്, ശിശുമരണനിരക്ക് എന്നിവ ആധാരമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പദ്ധതി നടപ്പാക്കലിലെ പാളിച്ച, ഫലപ്രദമായ നിരീക്ഷണത്തിന്റെ അഭാവം, പോഷകാഹാരക്കുറവ് കൈകാര്യം ചെയ്യുന്നതിലെ അലംഭാവം തുടങ്ങിയവയാണ് ഇന്ത്യയെ പുറകിലാക്കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. പട്ടികയില്‍ പാകിസ്ഥാന്‍,​ ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കും പിന്നിലാണ് ഇന്ത്യ. പട്ടികയില്‍ അവസാന സ്ഥാനം സൊമാലിയയ്ക്കാണ്.

ദാരിദ്ര്യം, പോഷകക്കുറവ് എന്നിവ നിരന്തരം നിരീക്ഷിക്കുക എന്നതാണ് ആഗോള വിശപ്പ് സൂചികയുടെ ചുമതല.

അതേസമയം, സൂചിക തയ്യാറാക്കിയ രീതി അശാസ്ത്രീയമാണെന്ന് കേന്ദ്രം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ റാങ്ക് താഴ്ന്നുവെന്നത് ഞെട്ടിക്കുന്നതാണ്. സൂചികയില്‍ ഗുരുതരമായ പിഴവുകള്‍ ഉണ്ട്. അടിസ്ഥാനപരമായ വസ്തുതകളെ കണക്കിലെടുക്കാതെ തയ്യാറാക്കിയ സൂചികയാണിത്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്ബ് കൃത്യമായ പഠനമോ പരിശോധനയോ നടത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

നാല് ചോദ്യങ്ങളടങ്ങിയ അഭിപ്രായ സര്‍വേയിലൂടെയാണ് ഏജന്‍സി വിശകലനം നടത്തിയത്. ടെലിഫോണിലൂടെ നടത്തിയ സര്‍വേ ശാസ്ത്രീയ രീതിയിലുള്ളതല്ല. സര്‍ക്കാരില്‍ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ ഭക്ഷ്യസഹായം ലഭിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യം പോലും സര്‍വേയില്‍ ഉള്‍പ്പെട്ടിരുന്നില്ല. സര്‍വേയിലെ ജനങ്ങളുടെ പങ്കാളിത്തം പോലും സംശയാസ്പദമാണ്.

കൊവിഡ് കാലത്തുപോലും രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പൂര്‍ണമായും അപകീര്‍ത്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടാണിത്. സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാണെന്നും പ്രസ്താവനയിലുണ്ട്.

മുന്‍ നിരയിലുള്ള 10 രാജ്യങ്ങള്‍

 ബെലാറസ്

 ബോസ്നിയ ആന്‍ഡ് ഹെര്‍സെഗൊവിന

 ബ്രസീല്‍

 ചിലി

 ചൈന

 ക്രൊയേഷ്യ

 ക്യൂബ

 എസ്റ്റോണിയ

 കുവൈറ്റ്

 ലാത്വിയ

 ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ സ്ഥിതി

 മ്യാന്‍മര്‍ – 71

 നേപ്പാള്‍ – 76

 ബംഗ്ലാദേശ് – 76

 പാകിസ്ഥാന്‍ – 92

Next Post

കൊച്ചി: മെട്രോ സര്‍വീസ് നീട്ടി - അവസാന ട്രെയിന്‍ രാത്രി 10 മണിക്ക്

Fri Oct 15 , 2021
Share on Facebook Tweet it Pin it Email കൊച്ചി മെട്രോ സര്‍വീസ് നീട്ടി. ഇനി മുതല്‍ അവസാന ട്രെയിന്‍ രാത്രി 10 മണിക്കാവും പുറപ്പെടുക. യാത്രക്കാരുടെ വര്‍ദ്ധനവും യാത്രക്കാരില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് ഈ നീക്കമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. രാത്രി 9മണിക്കും 10മണിക്കും ഇടയില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേളകള്‍ 20മിനിറ്റ് ആയിരിക്കും. നേരത്തെ, രാത്രി 9 മണിക്കായിരുന്നു അവസാന സര്‍വീസ് ആരംഭിച്ചിരുന്നത്.അതേസമയം, കൊച്ചി മേയര്‍ […]

You May Like

Breaking News

error: Content is protected !!