കു​വൈ​ത്ത്: 47 ദിവസത്തിനിടെ നാടുകടത്തിയത് 2,739 പേരെ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍​നി​ന്ന്​ 47 ദി​വ​സ​ത്തി​നി​ടെ 2,739 പേ​രെ നാ​ടു​ക​ട​ത്തി. സെ​പ്​​റ്റം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ഒ​ക്​​ടോ​ബ​ര്‍ 17 വ​രെ കാ​ല​യ​ള​വി​ലാ​ണ്​ ഇ​ത്ര​യും പേ​രെ നാ​ടു​ക​ട​ത്തി​യ​ത്.

നാ​ടു​ക​ട​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ്​ താ​മി​ര്‍ അ​ല്‍ അ​ലി അ​സ്സ​ബാ​ഹ്, മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ലെ​ഫ്​​റ്റ​ന​ന്‍​റ്​ ജ​ന​റ​ല്‍ ശൈ​ഖ്​ ഫൈ​സ​ല്‍ ന​വാ​ഫ്​ എ​ന്നി​വ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

താ​മ​സ നി​യ​മ ലം​ഘ​ക​രെ​യും മ​റ്റു നി​യ​മ ലം​ഘ​ക​രെ​യും പി​ടി​കൂ​ടാ​ന്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നാ​ണ്​ നി​ല​വി​ല്‍ നാ​ടു​ക​ട​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രെ വേ​ഗ​ത്തി​ല്‍ തി​രി​ച്ച​യ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ആ​രം​ഭി​ച്ച സു​ര​ക്ഷ പ​രി​ശോ​ധ​ന കാ​മ്ബ​യി​ന്‍ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​​വെ​ച്ചി​രു​ന്നു.

പി​ടി​യി​ലാ​കു​ന്ന​വ​രെ പാ​ര്‍​പ്പി​ക്കാ​ന്‍ സ്ഥ​ല​മി​ല്ലാ​ത്ത​താ​ണ്​ കാ​മ്ബ​യി​ന്‍ നി​ര്‍​ത്തി​വെ​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​ക്കി​യ​ത്. നാ​ടു​ക​ട​ത്ത​ല്‍ കേ​ന്ദ്രം നി​റ​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ലെ യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാ​ര​ണം വേ​ഗ​ത്തി​ല്‍ നാ​ട്ടി​ല​യ​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല.

ഒ​രു വി​മാ​ന​ത്തി​ല്‍ അ​യ​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​രെ ഒ​രു​മി​ച്ച്‌​ പാ​ര്‍​പ്പി​ക്കു​ന്ന​തി​നും പ​രി​മി​തി​യു​ണ്ട്. ത​ട​വു​കാ​ര്‍​ക്കി​ട​യി​ല്‍ വൈ​റ​സ്​ പ​ട​രാ​തി​രി​ക്കാ​ന്‍ ജ​യി​ല്‍ വ​കു​പ്പ്​ ക​ഴി​യു​ന്ന വി​ധം ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്നു​ണ്ട്. പു​തു​താ​യി കൊ​ണ്ടു​വ​രു​ന്ന​വ​രെ പ്ര​ത്യേ​കം ബ്ലോ​ക്കി​ലാ​ണ്​ താ​മ​സി​പ്പി​ക്കു​ന്ന​ത്.

ജ​യി​ലി​ല്‍​നി​ന്ന്​ നാ​ടു​ക​ട​ത്ത​ലി​ലൂ​ടെ ആ​ളു​കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച്‌​ ഒ​റ്റ​പ്പെ​ട്ട പ​രി​ശോ​ധ​ന തു​ട​രും. 1,80,000​ത്തി​ലേ​റെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ര്‍ രാ​ജ്യ​ത്തു​ണ്ട്. വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി ഇ​വ​രെ പി​ടി​കൂ​ടി തി​രി​ച്ചു​വ​രാ​ന്‍ ക​ഴി​യാ​ത്ത വി​ധം സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക്​ ക​യ​റ്റി അ​യ​ക്ക​ണ​മെ​ന്നു​ത​ന്നെ​യാ​ണ്​ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

Next Post

ഒമാൻ: ഷഹീൻ - 328 വീടുകൾ ഉടൻ നിർമിക്കും

Wed Oct 20 , 2021
Share on Facebook Tweet it Pin it Email മ​സ്​​ക​ത്ത്​: ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന 328 വീ​ടു​ക​ള്‍ ഉ​ട​ന്‍ നി​ര്‍​മി​ക്കാ​ന്‍ ഭ​വ​ന ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ധ​ന​മ​ന്ത്രി​യും മ​ന്ത്രി​ത​ല സ​മി​തി​യു​ടെ ചെ​യ​ര്‍​മാ​നു​മാ​യ സു​ല്‍​ത്താ​ന്‍ ബി​ന്‍ സ​ലീം അ​ല്‍​ഹ​ബ്​​സി പ​റ​ഞ്ഞു. ഒ​മാ​ന്‍ ടി.​വി​ക്ക്​ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. 80 ഫ​ല​ജു​ക​ളേ​യും അ​ഞ്ചു​ ഡാ​മു​ക​ളേ​യു​മാ​ണ്​ ഷ​ഹീ​ന്‍ ബാ​ധി​ച്ച​ത്. 24 ഫ​ല​ജു​ക​ളും ര​ണ്ടു​ ഡാ​മു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ ടെ​ന്‍​ഡ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. സാ​േ​ങ്ക​തി​ക […]

You May Like

Breaking News

error: Content is protected !!