മസ്കത്ത്: ഷഹീന് ചുഴലിക്കാറ്റില്‍ പൂര്‍ണമായി തകര്‍ന്ന 328 വീടുകള്‍ ഉടന്‍ നിര്‍മിക്കാന്‍ ഭവന നഗരാസൂത്രണ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയതായി ധനമന്ത്രിയും മന്ത്രിതല സമിതിയുടെ ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ സലീം അല്‍ഹബ്സി പറഞ്ഞു.
ഒമാന്‍ ടി.വിക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 80 ഫലജുകളേയും അഞ്ചു ഡാമുകളേയുമാണ് ഷഹീന് ബാധിച്ചത്. 24 ഫലജുകളും രണ്ടു ഡാമുകളും അറ്റകുറ്റപ്പണിക്ക് ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. സാേങ്കതിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റു ഡാമുകളുടെ പണികളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചുഴലിക്കാറ്റിെന്റ ആഘാതം വിലയിരുത്താനുള്ള മന്ത്രിതല സമിതിയുടെ നാലാമത്തെ യോഗം കഴിഞ്ഞ ദിവസം സുവൈഖ് പൊലീസ് സ്റ്റേഷനില്‍ ചേര്‍ന്നു. വീടുകളിലെ വസ്തുവകകളും വൈദ്യുതിയും പുനഃസ്ഥാപിക്കാനും ആളുകളെ വീടുകളിലേക്ക് തിരിച്ചെത്തിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടന്നതായി സമിതി വിലയിരുത്തി. ദുരിത ബാധിത പ്രദേശങ്ങളുടെ വീടുകളുടെ അവസ്ഥ നഗര-ഭവന മന്ത്രാലയം വിശദീകരിച്ചു.
പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ഉള്‍റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സുല്‍ത്താന്‍ സായുധസേനയുടെ എന്‍ജിനീയര്‍ വിഭാഗം, ഗതാഗത-ആശയവിനിമയ-വിവര സാേങ്കതിക മന്ത്രാലയം, കൃഷി-ഫിഷറീസ്-ജലവിഭവ മന്ത്രാലയം, മുനിസിപ്പാലിറ്റികള്‍ എന്നിവരടങ്ങുന്ന ടീം വിശദീകരിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കാന്‍ സമിതി നിര്‍ദേശം നല്കി. ഭാവിയിലുണ്ടാകുന്ന കാലാവസ്ഥ സാഹചര്യങ്ങളില്‍ റോഡുകളും കലുങ്കുകളും ഇത്തരത്തില്‍ തകരാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും തീരുമാനമായി. ധനകാര്യ മന്ത്രി സുല്‍ത്താന്‍ സലിം അല്‍ ഹബ്സി അധ്യക്ഷത വഹിച്ചു.