യു.എസ്.എ: പറന്നുയരുന്നതിനിടെ വിമാനം കത്തിയമര്‍ന്നു – അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

അമേരിക്കയിലെ ഹൂസ്റ്റണില്‍ പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ചെറു വിമാനം കത്തിയമര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു.

പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തില്‍ തീ പടരുകയായിരുന്നു. ഉടനെ യാത്രക്കാരെ പുറത്തിറക്കി. നിസാരമായി പരിക്കേറ്റ രണ്ടു പേരെ മാത്രമാണ്​ ആശുപത്രിലേക്ക്​ മാറ്റേണ്ടി വന്നത്.

ഹൂസ്​റ്റണില്‍ നിന്ന്​ ബോസ്റ്റണിലേക്ക് പുറപ്പെട്ട ഫ്ലയര്‍ ബില്‍ഡേര്‍സ്​ ഉടമ അലന്‍ കെന്‍റിന്‍റെ സ്വകാര്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 18 യാത്രക്കാരും പൈലറ്റടക്കം മൂന്ന്​ ജീവനക്കാരുമാണ്​ വിമാനത്തിലുണ്ടായിരുന്നത്.

തീപടര്‍ന്നതിനു പിന്നാലെ അടിയന്തര നടപടികള്‍ സ്വീകരിച്ചതിനാലാണ് ജീവനക്കാരടക്കം മുഴുവന്‍ ആളുകളുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. നിലവില്‍ ഫെഡറല്‍ എവിയേഷന്‍ അഡ്​മിനിസ്​ട്രേഷന്‍ അപകടകാരണം പരിശോധിച്ചുവരികയാണ്.

Next Post

പദ്‌മ മോഡൽ പരമോന്നത ബഹുമതികൾ കേരളത്തിലും - കേരള പുരസ്‌കാരങ്ങൾ ഏർപ്പെടുത്തി മന്ത്രിസഭാ തീരുമാനം

Wed Oct 20 , 2021
Share on Facebook Tweet it Pin it Email തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ബഹുമതിയായ പദ്‌മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാനത്തും പരമോന്നത ബഹുമതികള്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരള പുരസ്‌കാരങ്ങള്‍’ എന്നാണ് ഇവയുടെ പേര്. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാകും പുരസ്‌കാരങ്ങള്‍. വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭവാന നല്‍കുന്നവര്‍ക്കാണ് പുരസ്‌കാരം നല്‍കുക. ഇതില്‍ കേരള ജ്യോതി പുരസ്‌കാരം ഒന്നും കേരള […]

You May Like

Breaking News

error: Content is protected !!