യു.എസ്.എ: മനുഷ്യശരീരത്തിലേക്ക് പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവച്ച്‌ അവയവ മാറ്റ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി യുഎസ് ഡോക്ടര്‍മാര്‍

ന്യൂയോര്‍ക്: മനുഷ്യശരീരത്തിലേക്ക് പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവച്ച്‌ അവയവ മാറ്റ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി യുഎസ് ഡോക്ടര്‍മാര്‍.

ന്യൂയോര്‍ക് നഗരത്തിലെ എന്‍ വൈ യു ലാംഗോണ്‍ ഹെല്‍ത് എന്ന ആശുപത്രിയിലാണ് പരീക്ഷണ ശസ്ത്രക്രിയ നടത്തിയത്. വൃക്കദാതാവായ പന്നിയുടെ ജീനുകളില്‍ മാറ്റം വരുത്തിയതിനാല്‍ സ്വീകര്‍ത്താവിന്റെ ശരീരം വൃക്കയെ ഉടനെ തള്ളുന്നില്ല എന്നതാണ് ഈ ശസ്ത്രക്രിയയുടെ വിജയം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം മനുഷ്യനില്‍ പന്നിയുടെ വൃക്ക മാറ്റിവെക്കല്‍ പരീക്ഷണ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിടേഴ്സ് റിപോര്‍ട് ചെയ്തു. മസ്തിഷ്‌ക മരണം സംഭവിച്ച സ്ത്രീയിലാണ് വൃക്ക മാറ്റിവെക്കല്‍ നടന്നത്. ഇവരുടെ രണ്ട് വൃക്കയും പ്രവര്‍ത്തനരഹിതമായിരുന്നു. കുടുംബത്തിന്റെ അനുമതിയോടെ ഇവരില്‍ പന്നിയുടെ വൃക്ക മാറ്റിവെച്ചു. ശസ്ത്രക്രിയ വിജയകരമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സാധാരണയായി മാറ്റിവെച്ച വൃക്കയെ ശരീരം പുറന്തള്ളും. അങ്ങനെയാണ് ശസ്ത്രക്രിയ പരാജയപ്പെടാറ്. എന്നാല്‍ പന്നിയുടെ വൃക്ക സ്ത്രീയുടെ ശരീരം പുറന്തള്ളിയില്ലെന്നും റിപോര്‍ട് ചെയ്തു. പന്നിയുടെ വൃക്കയില്‍ ജനിതകമാറ്റം വരുത്തിയാണ മനുഷ്യനിലേക്ക് മാറ്റിയത്. രോഗിയുടെ ശരീരം വൃക്കയെ പുറന്തള്ളാന്‍ കാരണമാകുന്ന മോളിക്യൂളിനെ ജനിതക മാറ്റത്തിലൂടെ മാറ്റി. ഇതാണ് ശസ്ത്രക്രിയയുടെ വിജയത്തിന് കാരണം. പന്നിയുടെ വൃക്ക സ്ത്രീയുടെ രക്തക്കുഴലുമായി ചേര്‍ന്നെന്നും റോയിടേഴ്സ് റിപോര്‍ട് ചെയ്തു.

മാറ്റിവെച്ച വൃക്കകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഡോ. റോബര്‍ട് മോണ്ട്ഗോമറിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. വൃക്ക മാറ്റിവച്ചതിന് ശേഷം ക്രിയാറ്റിന്‍ നില സാധാരണ ഗതിയിലായെന്ന് ഡോക്ടര്‍ പറഞ്ഞു.

പന്നിയുടെ വൃക്ക മനുഷ്യനില്‍ മാറ്റിവെക്കാന്‍ സാധിക്കുമോ എന്നത് ശാസ്ത്രലോകത്തിന്റെ ഏറെക്കാലമായുള്ള പരീക്ഷണമായിരുന്നു. വൃക്കകള്‍ക്ക് പുറമെ, പന്നികളില്‍ നിന്ന് ഹൃദയവാല്‍വുകള്‍ സ്വീകരിക്കാന്‍ സാധിക്കുമോ എന്നതും പരീക്ഷിക്കുന്നുണ്ട്.

മനുഷ്യദാതാക്കളില്‍ നിന്നുള്ള പരിമിതമായ ലഭ്യത മൂലമാണ് അവയദാനത്തിന് മൃഗങ്ങളെ ശാസ്ത്രലോകം പരിഗണിക്കുന്നത്. മനുഷ്യാവയവങ്ങളോട് വലുപ്പത്തിലും ശരീരശാസ്ത്രത്തിലും സമാനതകളുള്ളതിനാലാണ് പന്നികളെ ആശ്രയിക്കുന്നത്. എളുപ്പത്തില്‍ ലഭ്യമാകും എന്നതും വളര്‍ത്തു പന്നികളെ ആശ്രയിക്കാനുള്ള അനുകൂലഘടകമാണ്. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചവരില്‍ മനുഷ്യ വൃക്കകള്‍ കിട്ടുന്നതുവരെ പന്നികളുടെ വൃക്ക മാറ്റിവെക്കാനുള്ള സാധ്യതയാണ് ഇതുവഴി തെളിഞ്ഞത്.

പരീക്ഷണത്തിനായി ജനിതക മാറ്റം വരുത്തിയ പന്നികളെ യുണൈറ്റഡ് തെറാപ്യൂടിക് കോര്‍പ്സ് റെവിവികോര്‍ യൂനിറ്റാണ് വികസിപ്പിച്ചത്. ഇതിന് 2020ല്‍ യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അനുമതി നല്‍കിയിരുന്നു.

Next Post

യു.കെ: നോ​​​ര്‍​​​ത്തേ​​​ണ്‍ അ​​​യ​​​ര്‍​​​ല​​​ന്‍​​​ഡ് പ​​​ര്യ​​​ട​​​നം ബ്രി​​​ട്ട​​​നി​​​ലെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി റ​​​ദ്ദാ​​​ക്കി

Thu Oct 21 , 2021
Share on Facebook Tweet it Pin it Email ല​​​ണ്ട​​​ന്‍: ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ദ്വി​​​ദി​​​ന നോ​​​ര്‍​​​ത്തേ​​​ണ്‍ അ​​​യ​​​ര്‍​​​ല​​​ന്‍​​​ഡ് പ​​​ര്യ​​​ട​​​നം ബ്രി​​​ട്ട​​​നി​​​ലെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി റ​​​ദ്ദാ​​​ക്കി. ഈ തീരുമാനം വൈ​​​ദ്യോ​​​പ​​​ദേ​​​ശം മാ​​​നി​​​ച്ചാ​​​ണി​​​തെ​​ന്നു ബ​​​ക്കി​​​ങാം പാ​​​ല​​​സ് അ​​​റി​​​യി​​​ച്ചു.നിലവില്‍ വി​​​ന്‍​​​സ​​​ര്‍ പാ​​​ല​​​സി​​​ല്‍ വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ് 95 വ​​​യ​​​സു​​​ള്ള എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി . എന്നാല്‍, ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം ഗ്ലാ​​​സ്ഗോ​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന കാ​​​ലാ​​​വ​​​സ്ഥാ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി പ​​​ങ്കെ​​​ടു​​​ക്കാന്‍ സാധ്യത ഉണ്ടെന്നാണ് വിവരം

You May Like

Breaking News

error: Content is protected !!