കുവൈത്ത് സിറ്റി∙ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഇന്ത്യയും കുവൈത്തും ഒപ്പുവച്ച ധാരണാപത്രത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കിയോതോടെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍.
ഗാര്‍ഹിക തൊഴിലിന് ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകള്‍ ചുരുങ്ങിയത് 30 -55 വയസ്സിനിടെ ഉള്ളവരായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. അതെ സമയം പ്രതിമാസ ശമ്ബളം 100 ദിനാറില്‍ കുറയരുത്. തൊഴിലാളിയുടെ ശമ്ബളം ബാങ്ക് അക്കൗണ്ട് മുഖേനയാണ് നല്‍കേണ്ടത് .
കരാര്‍ ഇന്ത്യന്‍ എംബസിയും അംഗീകൃത ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സിയും അംഗീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളാണ് കരാറിലുള്ളതെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് വ്യക്തമാക്കി .
കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഇന്ത്യയില്‍ 10 ഏജന്‍സികള്‍ക്കാണ് അധികാരമുള്ളത്.
കേരളത്തില്‍ നോണ്‍-റസിഡന്‍റ് കേരളൈറ്റ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് (നോര്‍ക്ക- റൂട്ട്സ്), ഓവര്‍സീസ് ഡവലപ്മെന്ര് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രമോഷന്‍ കണ്‍സല്‍റ്റന്ര് ലിമിറ്റഡ് (ഒഡെപക്) എന്നിവയാണ് അംഗീകൃത ഏജന്‍സികള്‍.
യുപിഎഫ്സി കാണ്‍പൂര്‍, ടോംകോം ഹൈദരാബാദ്, ഓവര്‍സീസ് മാന്‍പവര്‍ കമ്ബനി വിജയവാഡ,ഒഎംസിഎല്‍ ചെന്നൈ, രാജസ്ഥാന്‍ സ്കില്‍ ആന്‍ഡ് ലൈവ്‌ലിഹുഡ്സ് ഡവലപ്മെന്‍റ് കോര്‍പറേഷന്‍ ജയ്പൂര്‍, കെയുഡബ്ല്യുഎസ്‌എസ്ബി ബെംഗളൂരു, കെവിടിഎസ്ഡിസി ബെംഗളൂരു, ജാര്‍ഖണ്ട് ഫൗണ്ടേഷന്‍ പാന്‍ അലംനൈ റീച്ച് റാഞ്ചി എന്നിവയാണ് മറ്റ് ഏജന്‍സികള്‍.