യു.എസ്.എ: പുതിയ സമൂഹ മാധ്യമ സംരംഭവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്

അമേരിക്ക : പുതിയ സമൂഹ മാധ്യമ സംരംഭവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.

ട്രൂത്ത് സോഷ്യല്‍ എന്നാണ് കമ്ബനിയുടെ പേര്. ട്രൂത്ത് സോഷ്യലിലൂടെ ഉടന്‍ തന്നെ സത്യം പുറത്തുവിടുമെന്ന് ട്രംപ് അറിയിച്ചു. ട്രംപ് മീഡിയ ആന്‍റഡ് ടെക്നോളജിയുടെ ഉടമസ്ഥതയിലായിരിക്കും ട്രൂത്ത് സോഷ്യല്‍. വന്‍കിട മാധ്യമങ്ങളെ നേരിടാനാണ് സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അടുത്തവര്‍ഷം ആദ്യം ട്രൂത്ത് സോഷ്യല്‍ രംഗത്തെത്തും.

തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അനുയായികള്‍ യു.എസിലെ കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ അതിക്രമം ചില്ലറ നാണക്കേടൊന്നുമല്ല ട്രംപിന് ഉണ്ടാക്കിയത്. അനുകൂലികളെ നിലയ്ക്ക് നിര്‍ത്തിയില്ലെന്ന് പറഞ്ഞ് ട്വിറ്റര്‍ ആദ്യം ട്രംപിന്റെ അക്കൗണ്ട് പൂട്ടി. തുടര്‍ന്ന് ഫെയിസ്ബുക്കും ഇന്‍സ്റ്റഗ്രാമും എന്നുവേണ്ട ഗൂഗിള്‍ തന്നെ ട്രംപിനെ പടിക്ക് പുറത്താക്കിയതിന്റെ പരുക്ക് അദ്ദേഹത്തിനുണ്ട്. അങ്ങനെയിരിക്കെയാണ് കുറേനാളായി പറഞ്ഞുകേട്ട ട്രംപിന്റെ സ്വന്തം സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോം അവതരിക്കുന്നത്. ട്രൂത്ത് സോഷ്യല്‍ എന്നുപേരിട്ട നെറ്റുവര്‍ക്ക് ആദ്യ ഘട്ടത്തില്‍ ക്ഷണിക്കപ്പെടുന്ന പ്രൊഫയിലുകള്‍ക്കായി മാത്രം പരിമിതപ്പടുത്തും.

വിഡിയോ ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് ആയിട്ടാണ് അടുത്തമാസം മുതല്‍ പ്ലാറ്റ്ഫോം പുറത്തിറക്കുന്നത്. ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പ് മറ്റുവിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ട്വിറ്ററിനെ പരിഹസിച്ചാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം എന്നതാണ് കൗതുകകരം. ‘താലിബാന് വലിയ പ്രാധാന്യം കൊടുക്കുന്ന ട്വിറ്ററിന്റെ കാലത്താണ് നാം ജീവിക്കുന്നത്. അപ്പോള്‍ നമ്മുടെ പ്രിയപ്പെട്ട പ്രസിഡന്റ് ബൈഡന്‍ മൗനത്തിലാണ് ‘ ഇതാണ് ആ വരികള്‍. നേരത്തെ ട്രംപ് ആരംഭിച്ച ബ്ലോഗ് വലിയ പരാജയമായിരുന്നു. തന്റെ മുന്‍ വക്താവായ ജേസണ്‍ മില്ലറിന്റെ ഗെറ്റര്‍ എന്ന പ്ലാറ്റ്ഫോമുമായും ട്രംപ് കാര്യമായ അടുപ്പം പുലര്‍ത്തിയിരുന്നില്ല.

Next Post

കോഴിക്കോട് : കാന്‍സര്‍ ശസ്ത്രക്രിയാ രംഗത്ത് നൂറ് പേര്‍ക്ക് ഹൈപെക് സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ച ആസ്റ്റർ

Fri Oct 22 , 2021
Share on Facebook Tweet it Pin it Email കോഴിക്കോട് : കാന്‍സര്‍ ശസ്ത്രക്രിയാ രംഗത്ത് ഏറ്റവും നൂതന മാര്‍ഗ്ഗങ്ങളിലൊന്നായ ഹൈപെക് സര്‍ജറി നൂറ് പേര്‍ക്ക് വിജയകരമായി പൂര്‍ത്തീകരിച്ചു. സാധാരണ ശസ്ത്രക്രിയ ബുദ്ധിമുട്ടായ പെരിറ്റോണിയല്‍ കാന്‍സര്‍, ഫ്യൂഡോ മിക്‌സോമ പെരിറ്റോണി മുതലായ അര്‍ബുദ രോഗ ബാധിതര്‍ക്കാണ് ഹൈപെക് സര്‍ജറി ആശ്വാസമാകുന്നത്. കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ഓങ്കോസര്‍ജന്റെയും ഗ്യാസ്‌ട്രോ സര്‍ജന്റെയും നേതൃത്വത്തില്‍ രണ്ട് ഘട്ടങ്ങളിലൂടെയാണ് ഈ […]

You May Like

Breaking News

error: Content is protected !!