കോഴിക്കോട് : കാന്‍സര്‍ ശസ്ത്രക്രിയാ രംഗത്ത് നൂറ് പേര്‍ക്ക് ഹൈപെക് സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ച ആസ്റ്റർ

കോഴിക്കോട് : കാന്‍സര്‍ ശസ്ത്രക്രിയാ രംഗത്ത് ഏറ്റവും നൂതന മാര്‍ഗ്ഗങ്ങളിലൊന്നായ ഹൈപെക് സര്‍ജറി നൂറ് പേര്‍ക്ക് വിജയകരമായി പൂര്‍ത്തീകരിച്ചു.

സാധാരണ ശസ്ത്രക്രിയ ബുദ്ധിമുട്ടായ പെരിറ്റോണിയല്‍ കാന്‍സര്‍, ഫ്യൂഡോ മിക്‌സോമ പെരിറ്റോണി മുതലായ അര്‍ബുദ രോഗ ബാധിതര്‍ക്കാണ് ഹൈപെക് സര്‍ജറി ആശ്വാസമാകുന്നത്. കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഓങ്കോസര്‍ജന്റെയും ഗ്യാസ്‌ട്രോ സര്‍ജന്റെയും നേതൃത്വത്തില്‍ രണ്ട് ഘട്ടങ്ങളിലൂടെയാണ് ഈ ശസ്ത്രക്രിയാ-കീമോതെറാപ്പി രീതി പുരോഗമിക്കുന്നത്. ആദ്യ ഘട്ടം കാന്‍സര്‍ ബാധിതമായ മേഖല നീക്കം ചെയ്യുക എന്നതാണ്. ഇതിന് ശേഷം സാധാരണ രക്തധമനിയിലൂടെ കീമോതെറാപ്പി നല്‍കുന്നതിന് പകരം പ്രത്യേകം ഊഷ്മാവിലേക്ക് മാറ്റിയ കീമോതെറാപ്പി മരുന്ന് പെരിറ്റോണിയല്‍ കാവിറ്റിയിലേക്ക് സന്നിവേശിപ്പിച്ച്‌ നേരത്തെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത കാന്‍സര്‍ ബാധിതമേഖലയ്ക്ക് സമീപത്തെ കാന്‍സര്‍ സാന്നിദ്ധ്യമുള്ള കോശങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

അതീവ സങ്കീര്‍ണ്ണവും, പ്രത്യേക പരിശീലനവും ആവശ്യമുള്ള ഈ രീതി സാധാരണ ചികിത്സാ രീതികളെ അപേക്ഷിച്ച്‌ കൂടുതല്‍ ഫലപ്രദവും, താരതമ്യേന കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ മാത്രമുള്ളതുമാണ്. ഹൈപെക് ശസ്ത്രക്രിയ ഉള്‍പ്പെടെ അത്യാധുനികമായ പല കാന്‍സര്‍ ശസ്ത്രക്രിയാ രീതികളുടെയും ലഭ്യത നിലവില്‍ കേരളത്തില്‍ കുറവായതിനാല്‍ ആഗോളതലത്തില്‍ പ്രശസ്തനായ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജെം കളത്തില്‍ ഉള്‍പ്പെടെുള്ളവരുടെ സേവനം ഉറപ്പ് വരുത്തിക്കൊണ്ട് ആസ്റ്റര്‍ മിംസിന്റെ കാന്‍സര്‍ ശസ്ത്രക്രിയാ വിഭാഗം കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.

ന്യൂറോ ഓങ്കോസര്‍ജറിയില്‍ യു. കെ. യില്‍ നിന്ന് വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച്‌ തിരിച്ചെത്തിയ ഡോ. മുരളീ കൃഷ്ണന്റെ നേതതൃത്വത്തില്‍ ഉത്തര കേരളത്തിലെ ആദ്യ ന്യൂറോ ഓങ്കോളജി ശസ്ത്രക്രിയാ വിഭാഗവും ഇതോടനുബന്ധമായി പ്രവര്‍ത്തനം ആരംഭിച്ചു. പൊതുവായ കാന്‍സര്‍ ശസ്ത്രക്രിയകള്‍ക്ക് പുറമെ ഹൈപെക് സര്‍ജറി, പീഡിയാട്രിക് ഓങ്കോസര്‍ജറി, ബ്രസ്റ്റ് കാന്‍സര്‍ സര്‍ജറി, ഹെഡ് ആന്റ് നെക്ക് ഓങ്കോ സര്‍ജറി, ന്യൂറോ ഓങ്കോ സര്‍ജറി, ബ്രസ്റ്റ് റീ കണ്‍സ്ട്രക്ഷന്‍ സര്‍ജറി, സര്‍വിക്കല്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗൈനക്കോളജിക്കല്‍ ഓങ്കോസര്‍ജറികള്‍, കിഡ്നി കാന്‍സര്‍ സര്‍ജറി, ലിവര്‍ കാന്‍സര്‍ സര്‍ജറികള്‍ തുടങ്ങിയ എല്ലാ ഓങ്കോളജി ശസ്ത്രക്രിയാ സൗകര്യങ്ങളും ആദ്യമായാണ് ഉത്തരകേരളത്തില്‍ മൂന്ന് പ്രധാന ജില്ലകളിലും ഒരുമിച്ച്‌ ലഭ്യമാകുന്നത്

കാന്‍സര്‍ ചികിത്സമൂലം നിര്‍ധന കുടുംബങ്ങളും മറ്റും അഭിമുഖീകരിക്കുന്ന സാമ്ബത്തികമായ വെല്ലുവിളികളെ മുന്‍നിര്‍ത്തി ഏറ്റവും കുറഞ്ഞ നിരക്കില്‍ ശസ്ത്രക്രിയ ലഭ്യമാക്കുവാനും, 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഡി എം ഫൗണ്ടേഷന്റെയും മറ്റ് സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ പൂര്‍ണ്ണമായും സൗജന്യമായി ശസ്ത്രക്രിയ നിര്‍വ്വഹിക്കാനുള്ള സംവിധാനവും ഇതോടൊപ്പം യാഥാര്‍ത്ഥ്യമാകുന്നുണ്ട്.

Next Post

മഴ കനക്കുന്നു - പാലക്കാട്ടും മലപ്പുറത്തും ഉരുള്‍പ്പൊട്ടല്‍, 70 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി, മഴ കനക്കുന്നു

Fri Oct 22 , 2021
Share on Facebook Tweet it Pin it Email കോഴിക്കോട്: കേരളത്തില്‍ മഴയെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ കനക്കുന്നു. പാലക്കാട്ടും മലപ്പുറത്തും ഉരുള്‍പ്പൊട്ടിയിരിക്കുകയാണ്. ഈ രണ്ട് ജില്ലകളിലുമായി നാലിടത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. പാലക്കാട് ഉരുള്‍പ്പൊട്ടലുണ്ടായ ഓടന്തോട് മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്ബ് തുറന്നിരിക്കുകയാണ്. വിആര്‍ടി പള്ളി, ഓടന്തോട് സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലാണ് ക്യാമ്ബ് തുറന്നിരിക്കുന്നത്. പാലക്കാട് തന്നെ മംഗലംഡാമിലും പെരിന്തല്‍മണ്ണ താഴെക്കാടുമാണ് ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലങ്ങള്‍. സംസ്ഥാനത്തെ മലയോര മേഖലയില്‍ അടക്കം […]

You May Like

Breaking News

error: Content is protected !!