യു.എ.ഇ: അല്‍ഐന്‍ മൃഗശാലയിലെ പ്രദര്‍ശനങ്ങളും സാഹസിക പ്രകടനങ്ങളും പുനരാരംഭിക്കുന്നു

അല്‍ഐന്‍: അല്‍ഐന്‍ മൃഗശാലയിലെ പ്രദര്‍ശനങ്ങളും സാഹസിക പ്രകടനങ്ങളും പുനരാരംഭിക്കുന്നു.പക്ഷികള്‍ക്ക് തീറ്റ നല്‍കല്‍, പെന്‍ഗ്വിനുകളുടെ പരേഡ്, ജിറാഫുകള്‍, മുതലകള്‍, ചിമ്ബാന്‍സികള്‍, ഗറിലകള്‍ എന്നിവയുടെ സഹസിക പ്രകടനങ്ങളും പ്രദര്‍ശനങ്ങളും ഉടന്‍ പുനരാരംഭിക്കും.

ആഫ്രിക്കന്‍, ഏഷ്യന്‍, അറേബ്യന്‍ വന്യജീവി വര്‍ഗങ്ങള്‍ കൂടുതലായി മൃഗശാലയിലെത്തും. ഇര പിടിക്കുന്ന പക്ഷികളുടെ പ്രദര്‍ശനങ്ങള്‍, പെന്‍ഗ്വിന്‍ മാര്‍ച്ച്‌, ഹിപ്പോപ്പൊട്ടാമസ് കഥകള്‍, ചീറ്റ ഓട്ടങ്ങള്‍, ലെമൂര്‍ നടത്തം തുടങ്ങിയവയും പുനരാരംഭിക്കും.

അല്‍ഐന്‍ മൃഗശാലയില്‍ പുതുതായി ജനിച്ച റോത്ത്‌ ചൈല്‍ഡ് ജിറാഫുകളെയും അല്‍ഐന്‍ സഫാരിയിലെ അംഗങ്ങളാക്കും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത സഫാരികളില്‍ ഒന്നാണിത്. മൃഗശാലയിലെ മറ്റ് ആകര്‍ഷണങ്ങളാണ് ശൈഖ് സായിദ് മരുഭൂമി പഠന കേന്ദ്രവും ആഫ്രിക്കന്‍ സഫാരിയും, ശൈഖ് സായിദ് മരുഭൂമി പഠന കേന്ദ്രത്തിലെ തിയറ്ററുകള്‍, മൂവി പ്രദര്‍ശനങ്ങള്‍ എന്നിവ. ആഫ്രിക്കന്‍ സഫാരി വനത്തി​െന്‍റ ഹൃദയഭാഗത്തിലൂടെ മൃഗങ്ങള്‍ സ്വതന്ത്രമായി വിഹരിക്കുന്നതിനിടയിലൂടെ നടക്കുന്ന സാഹസിക അനുഭൂതി ഇതു സന്ദര്‍ശകര്‍ക്ക് പ്രദാനം ചെയ്യും.

Next Post

കുവൈത്ത്: മാസങ്ങള്‍ക്കു ശേഷം നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു - പള്ളികളില്‍ വിശ്വാസികളെത്തി, പഴയതുപോലെ!

Fri Oct 22 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: സാമൂഹിക അകലം, വരികള്‍ തിരിച്ചുള്ള നിയന്ത്രണം എന്നിവ പിന്‍വലിച്ചതോടെ കുവൈറ്റിലെ പള്ളികളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി പഴയതുപോലെ ഒത്തുകൂടി. മാസ്‌ക് ധരിക്കണമെന്നത് അടക്കമുള്ള ചുരുക്കം ചില നിയന്ത്രണങ്ങള്‍ മാത്രമാണ് പള്ളികളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഏതാനും ദിവസങ്ങള്‍ മുമ്ബ് ചേര്‍ന്ന മന്ത്രിസഭായോഗമാണ് പള്ളികളിലെ സാമൂഹിക അകലം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. നിരവധി വിശ്വാസികളാണ് പ്രാര്‍ത്ഥനയ്ക്കായി […]

You May Like

Breaking News

error: Content is protected !!