കുവൈത്ത്: “നൂറു കോടി വാക്സിന്‍’ ഇന്ത്യന്‍ എംബസി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കോവിഡ് വാക്സിനേഷനില്‍ ഇന്ത്യയില്‍ നൂറു കോടി ഡോസ് എന്ന ചരിത്രനേട്ടം സ്വന്തമാക്കിയതിന്‍റെ ഭാഗമായി “ഇന്ത്യ: ദ ഗ്ലോബല്‍ ഹെല്‍ത്ത്‌കെയര്‍ ഡെസ്റ്റിനേഷന്‍’ എന്ന ശീര്‍ഷകത്തില്‍ ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ചു.

ആഘോഷ പരിപാടികള്‍ ‌അംബാസഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഓഡിയോ സന്ദേശം നല്‍കി. പരിപാടികളുടെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സ്തനാര്‍ബുദ ബോധവത്കരണ കാമ്ബയിനും സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറത്തിന്‍റെയും ഇന്ത്യന്‍ വിമന്‍സ് നെറ്റ്വര്‍ക്കിന്‍റെയും സഹകരണത്തോടെയാണ് കാമ്ബയിന്‍ സംഘടിപ്പിക്കുന്നത്.

എംബസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഡോ. മധു ഗുപ്ത, ഡോ. സുസോവന സുജിത് നായര്‍, ഡോ. റിഫാത്ത് ജെഹാന്‍, ഡോ. തസ്മീം അമീര്‍, ഡോ. തസ്‌നീം ജസ്വി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്ത നിരവധി സ്ത്രീകള്‍ മെഡിക്കല്‍ സ്‌ക്രീനിംഗ് സൗകര്യം പ്രയോജനപ്പെടുത്തി.

ഒക്ടോബര്‍ 27 വരെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ എംബസി പരിസരത്ത് ക്യാമ്ബ് ഉണ്ടായിരിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

Next Post

കുവൈറ്റില്‍ മുഴുവൻ പേർക്കും ബൂസ്റ്റർ ഡോസ് നിർബന്ധം - ആരോഗ്യ മന്ത്രാലയം

Fri Oct 22 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ്: കുവൈറ്റിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനൊരുങ്ങി കുവൈറ്റ് ആരോഗ്യവകുപ്പ്‌ . ആദ്യ ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിച്ചവരില്‍ അടുത്ത രണ്ടു മാസത്തിനകം ആര്‍ജ്ജിത പ്രതിരോധ ശേഷി ദുര്‍ബലമാകുവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പുതിയ നീക്കം. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക്‌ അടുത്ത ദിവസങ്ങളില്‍ മൂന്നാം ഡോസ് സ്വീകരിക്കുന്നതിനായി മൊബൈല്‍ ടെക്സ്റ്റ്‌ മെസ്സേജ്‌ വഴി അറിയിപ്പ് അയക്കുന്നതാണ്. മെസ്സേജ്‌ ലഭിച്ചിട്ടും മൂന്നാം […]

You May Like

Breaking News

error: Content is protected !!