കുവൈറ്റില്‍ മുഴുവൻ പേർക്കും ബൂസ്റ്റർ ഡോസ് നിർബന്ധം – ആരോഗ്യ മന്ത്രാലയം

കുവൈറ്റ്: കുവൈറ്റിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനൊരുങ്ങി കുവൈറ്റ് ആരോഗ്യവകുപ്പ്‌ .

ആദ്യ ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിച്ചവരില്‍ അടുത്ത രണ്ടു മാസത്തിനകം ആര്‍ജ്ജിത പ്രതിരോധ ശേഷി ദുര്‍ബലമാകുവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പുതിയ നീക്കം.

വാക്സിന്‍ സ്വീകരിച്ചവര്‍ക്ക്‌ അടുത്ത ദിവസങ്ങളില്‍ മൂന്നാം ഡോസ് സ്വീകരിക്കുന്നതിനായി മൊബൈല്‍ ടെക്സ്റ്റ്‌ മെസ്സേജ്‌ വഴി അറിയിപ്പ് അയക്കുന്നതാണ്.

മെസ്സേജ്‌ ലഭിച്ചിട്ടും മൂന്നാം ഡോസ്‌ സ്വീകരിക്കാന്‍ എത്താത്തവരെ ഇമ്മ്യൂണിറ്റി , മൈ ഐഡെന്റിറ്റി ആപ്പുകളില്‍ നിലവിലെ പച്ച നിറത്തിലുള്ള സ്റ്റാറ്റസ്‌,ഓറഞ്ച്‌ നിറമായി മാറ്റുവാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം .

പ്രായമായവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍, ദീര്‍ഘകാല രോഗികള്‍ എന്നീ വിഭാഗങ്ങള്‍ക്ക്‌ മാത്രമാണു നിലവില്‍ മൂന്നാം ഡോസ്‌ വാക്സിന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത് . ഇവര്‍ക്കു പുറമെയാണ് ഇപ്പോള്‍ എല്ലാവര്‍ക്കും മൂന്നാം ഡോസ് നിര്‍ബന്ധമാക്കുന്നത്.

Next Post

കുവൈത്ത്: ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 27 ന് എംബസി ഓഡിറ്റോറിയത്തില്‍ നടക്കും

Fri Oct 22 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസി പ്രതിമാസ ഓപ്പണ്‍ ഹൗസ് 27 ബുധനാഴ്ച വൈകീട്ട് 3.30ന് എംബസി ഓഡിറ്റോറിയത്തില്‍ നടക്കും. പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികള്‍, എംബസിയുടെ ഇടനിലക്കാര്‍ ചമയുന്നവര്‍ എന്നീ പ്രധാന വിഷയങ്ങളാണ് ഈ മാസത്തെ ഓപ്പണ്‍ ഹൗസിലെ പ്രധാനമായും ചര്‍ച്ചചെയ്യുന്നത്.ഓപ്പണ്‍ ഹൗസില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ അവസരമുണ്ട്. സ്ഥാനപതി സിബി ജോര്‍ജ് ഓപ്പണ്‍ ഹൗസിന് നേതൃത്വം നല്‍കും. രണ്ടു […]

You May Like

Breaking News

error: Content is protected !!