ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് അവലോകന യോഗത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പങ്കെടുത്തതിനെതിരെ വിമര്‍ശനം കടുപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ മഹുവ മൊയ്ത്ര രംഗത്ത് .
ദേശീയ വിദ്യാഭ്യാസ നയം പാര്‍ലമെന്റിലോ സംസ്ഥാനങ്ങളുമായോ ചര്‍ച്ച ചെയ്തില്ല. എന്നാല്‍ അവ വിശദീകരിക്കാന്‍ ആര്.എസ്.എസിന്റെ യോഗത്തില്‍ പങ്കെടുത്തുവെന്നായിരുന്നു മഹുവ വിമര്‍ശിച്ചത് .
‘നിങ്ങള്‍ ജീവിക്കുന്നത് ഒരു ചാണക ഭരണത്തിന് കീഴിലാണെന്ന് നിങ്ങള്‍ക്ക് അറിയാം. ദേശീയ വിദ്യാഭ്യാസ നയം പാര്‍ലമെന്റിലോ സംസ്ഥാനങ്ങളുമായോ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. പക്ഷേ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ആര്.എസ്.എസിന് അവ വിശദീകരിക്കാന്‍ എന്‍.ഇ.പി വര്‍ക്ഷോപ്പില്‍ പങ്കെടുക്കുന്നു’ -മഹുവ ട്വീറ്റില്‍ കുറിച്ചു .
ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് രണ്ടുദിവസത്തെ അവലോകന യോഗം ഡല്‍ഹിയില്‍ സംഘടിപ്പിച്ചിരുന്നു. ആര്.എസ്.എസ് നേതാക്കള്‍ക്കൊപ്പം േകന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും മറ്റു മുതിര്‍ന്ന ബി.ജെ.പി നേതാക്കളും യോഗത്തില്‍ പെങ്കടുത്തിരുന്നു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും ജിതേന്ദ്ര സിങ്ങും പരിപാടിയില്‍ പങ്കെടുത്തിരുന്നു .