യു.എസ്.എ: രവി ചൗധരി എയർഫോഴ്സ് അസിസ്റ്റന്‍റ് സെക്രട്ടറി

വാഷിംഗ്ട‌ണ്‍ ഡിസി : യുഎസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ മുന്‍ എക്സിക്യൂട്ടീവും ഇന്ത്യന്‍ വംശജനുമായ രവി ചൗധരിയെ എയര്‍ഫോഴ്സ് (ഇന്‍സ്റ്റലേഷന്‍, എനര്‍ജി) അസിസ്റ്റന്‍റ് സെക്രട്ടറിയായി പ്രസിഡന്‍റ് ജോ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

1993 മുതല്‍ 2015 വരെ എയര്‍ഫോഴ്സ് ഓഫീസര്‍ / പൈലറ്റായിരുന്ന രവി ചൗധരി അഫ്ഗാനിസ്ഥാനിലേയും ഇറാഖിലേയും നിരവധി കോംബാറ്റ് മിഷനില്‍ പങ്കെടുത്തിട്ടുണ്ട്.

ഫ്ലൈറ്റ് ടെസ്റ്റ് എന്‍ജിനിയര്‍ എന്ന നിലയില്‍ മിലിട്ടറി ഫ്ലൈറ്റ് സര്‍ട്ടിഫിക്കേഷന്‍റെ ഉത്തരവാദിത്വം രവി നിറവേറ്റിയിരുന്നു. സിസ്റ്റംസ് എന്‍ജിനീയര്‍ എന്ന നിലയില്‍ നാസാ ഇന്‍റര്‍നാഷണല്‍ സ്പേയ്സ് സ്റ്റേഷന്‍റെ സുരക്ഷിതത്വവും ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷിതത്വവും രവിയുടെ പ്രധാനപ്പെട്ട ചുമതലകളിലൊന്നായിരുന്നു

ഒബാമ ഭരണത്തില്‍ ഏഷ്യന്‍ അമേരിക്കന്‍സ് ആന്‍ഡ് പസഫിക്ക് ഐലന്‍റേഴ്സും പ്രസിഡന്‍റ് ഉപദേശക സമിതിയിലും രവി അംഗമായിരുന്നു.

ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എക്സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് ആന്‍ഡ് ഇന്നോവേഷനില്‍ പിഎച്ച്‌ഡിയും സെന്‍റ് മേരീസ് യൂണിവേഴ്സിറ്റിയില്‍ നിന്നും എംഎസും, എയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓപ്പറേഷണല്‍ ആര്‍ട്ടില്‍ മാസ്റ്റര്‍ ബിരുദവും യുഎസ് എയര്‍ഫോഴ്സ് അക്കാഡമിയില്‍ നിന്നും എയര്‍നോട്ടിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും രവി സ്വന്തമാക്കിയിട്ടുണ്ട്.

മൈ ഐഡന്റിറ്റി ആപ്പിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് അതേ മാതൃകയില്‍ ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ രേഖയും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നത്.

ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ രേഖയും കുവൈറ്റ് മൊബൈല്‍ ആഡി ആപ്പുമായി ബന്ധപ്പെടുത്താനോ അല്ലെങ്കില്‍ പ്രത്യേക ആപ്ലിക്കേഷന്‍ ഇതിനായി തയ്യാറാക്കാനോ ആണ് ഗതാഗതവകുപ്പ് ആലോചിക്കുന്നത്.

ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുന്നതോടെ ജനങ്ങള്‍ക്ക് പേപ്പര്‍ രൂപത്തിലുള്ള രേഖകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാനാകും. ഗതാഗത നിയമലംഘകര്‍ക്ക് ടെസ്റ്റ് മെസേജ് വഴി അറിയിപ്പ് നല്‍കാനും ഗതാഗത വകുപ്പ് ആലോചിക്കുന്നുണ്ട്.

Next Post

കു​വൈ​ത്ത്:​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം പൂ​ര്‍​ണ പ്ര​വ​ര്‍​ത്ത​ന​ശേ​ഷി​യി​ലാ​കു​ന്ന​ത്​ വി​പ​ണി​ക്ക്​ ഉ​ണ​ര്‍​വേ​കും

Sun Oct 24 , 2021
Share on Facebook Tweet it Pin it Email കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം പൂ​ര്‍​ണ പ്ര​വ​ര്‍​ത്ത​ന​ശേ​ഷി​യി​ലാ​കു​ന്ന​ത്​ വി​പ​ണി​ക്ക്​ ഉ​ണ​ര്‍​വേ​കും. വി​ദേ​ശി​ക​ള്‍ നാ​ട്ടി​ല്‍ പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ പ​ല ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ​യും ക​ച്ച​വ​ടം ന​ട​ക്കാ​റു​ള്ള​ത്. വാ​ച്ചു​ക​ള്‍, മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, മി​ഠാ​യി​ക​ള്‍, ന​ട്​​സ്, ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ള്‍, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍, ബാ​ഗു​ക​ള്‍ തു​ട​ങ്ങി​യ പ്ര​വാ​സി​ക​ള്‍ നാ​ട്ടി​ല്‍ കൊ​ണ്ടു​പോ​കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ​യെ​ല്ലാം ക​ച്ച​വ​ടം വ​ര്‍​ധി​ക്കും. ക​ഴി​ഞ്ഞ​മാ​സ​ങ്ങ​ളി​ല്‍ ചെ​റി​യ തോ​തി​ല്‍ വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്തി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ള്‍ ​ത​ന്നെ മാ​റ്റം പ്ര​ക​ട​മാ​യി​രു​ന്നു. […]

You May Like

Breaking News

error: Content is protected !!