യു.എസ്.എ: എലോണ്‍ മസ്‌കിന്റെ സ്വകാര്യ ആസ്തിയില്‍ ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 2.71 ലക്ഷം കോടി രൂപ

എലോണ്‍ മസ്‌കിന്റെ സ്വകാര്യ ആസ്തിയില്‍ ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 2.71 ലക്ഷം കോടി രൂപ. ഇതോടെ വീണ്ടും ചരിത്രം സൃഷ്ഠിച്ചിരിക്കയാണ് ടെസ്‌ല മേധാവി .ഹെട്‌സ് ഗ്ലോബല്‍ ഹോള്‍ഡിങ്‌സ് ഒരു ലക്ഷം ടെസ് ല കാറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതാണ് സമ്ബത്ത് കുതിച്ചുയര്‍ന്നത് .

ഓര്‍ഡര്‍ ലഭിച്ചതോടെ ടെസ് ലയുടെ ഓഹരി വില 14.9 ശതമാനം കുതിച്ച്‌ 1,045.02 ഡോളര്‍ നിലവാരത്തിലെത്തി. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മാതാക്കളായി ഇതോടെ ടെസ് ല മാറിയെന്ന് റോയിട്ടേഴ്‌സിന്റെ വിലയിരുത്തുന്നു .

ടെസ് ലയില്‍ മസ്‌കിനുള്ള ഓഹരി വിഹിതം 23 ശതമാനമാണ്. റിഫിനിറ്റീവിന്റെ കണക്കുപ്രകാരം ഇത്രയും ഓഹരിയുടെ മൂല്യം 289 ബില്യണ്‍ ഡോളറാണ്. ബ്ലൂംബര്‍ഗിന്റെ തത്സമയ ശതകോടീശ്വരപട്ടികയുടെ ചരിത്രത്തില്‍ ഒരൊറ്റ ദിവസം ഒരാള്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന ആസ്തിയാണിത്.

ചൈനീസ് വ്യവസായി സോങ് ഷാന്‍ഷന്റെ കുപ്പിവെള്ള കമ്ബനി വിപണിയില്‍ ലിസ്റ്റ്‌ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ആസ്തിയില്‍ ഒരൊറ്റദിവസം 32 ബില്യണ്‍ വര്‍ധനവുണ്ടായിരുന്നു. ഈ ചരിത്രമാണ് എലോണ്‍ മസ്‌ക് ($36.2 billion) തിരുത്തിയത്.

Next Post

യു.എസ്.എ: 'അന്ത്യശയന'ത്തിന് അമേരിക്ക ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം

Tue Oct 26 , 2021
Share on Facebook Tweet it Pin it Email ഡാലസ് : തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് മുന്‍ മലയാളവിഭാഗം മേധാവിയും സാഹിത്യകാരനുമായ പ്രൊഫസര്‍ വിജി തമ്ബിയുടെ കവിത ആസ്പദമാക്കി നിര്‍മ്മിച്ച അന്ത്യശയനം പോയട്രി സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം. അമേരിക്ക, ആതന്‍സ് , ഇംഗ്ലണ്ട് ,ആഫ്രിക്ക, ഇന്ത്യ എന്നി രാജ്യങ്ങള്‍ സംഘടിപ്പിച്ച കവിതകളുടെ ചലചിത്രോത്സവത്തില്‍ ആണ് ഈ അംഗീകാരം ലഭിച്ചത് .രോഷിണി സ്വപ്നയും എമ്മില്‍ മാധവിയും ആണ് പ്രധാന കഥാപാത്രങ്ങളായി […]

You May Like

Breaking News

error: Content is protected !!