യു.എസ്.എ: ‘അന്ത്യശയന’ത്തിന് അമേരിക്ക ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം

ഡാലസ് : തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് മുന്‍ മലയാളവിഭാഗം മേധാവിയും സാഹിത്യകാരനുമായ പ്രൊഫസര്‍ വിജി തമ്ബിയുടെ കവിത ആസ്പദമാക്കി നിര്‍മ്മിച്ച അന്ത്യശയനം പോയട്രി സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം.

അമേരിക്ക, ആതന്‍സ് , ഇംഗ്ലണ്ട് ,ആഫ്രിക്ക, ഇന്ത്യ എന്നി രാജ്യങ്ങള്‍ സംഘടിപ്പിച്ച കവിതകളുടെ ചലചിത്രോത്സവത്തില്‍ ആണ് ഈ അംഗീകാരം ലഭിച്ചത് .രോഷിണി സ്വപ്നയും എമ്മില്‍ മാധവിയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് 11 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ സംവിധാനം ചെയ്തത് ഫാദര്‍ ജെറി ലൂയിസാണ്. ആന്‍റണിയാണ് തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മെല്‍വിന്‍ ഡേവിസാണ് .അനിഷ്ഠ സുരേന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് .

തൃശ്ശൂര്‍ സാമൂഹ്യ സാംസ്കാരിക സാഹിത്യ വേദികളില്‍ നിറസാന്നിധ്യമായ പ്രൊഫസര്‍ തമ്ബിയുടെ കവിതകള്‍ ചെറുകഥകള്‍ എന്നിവയ്ക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട് .പഴയ മരുഭൂമിയും പുതിയ ആകാശവുമാണ് ഏറ്റവും അവസാനമായി പ്രസിദ്ധീകരിച്ച പുസ്തകം

മലയാളത്തില്‍ തന്നെ അപൂര്‍വ്വമായി ഇറങ്ങാറുളള പോയട്രിസിനിമയുടെ ഭാഗമാവാന്‍ സാധിക്കുക.സുഹൃത്തുക്കളുടെ വെറുമൊരു ചര്‍ച്ചയില്‍ തുടങ്ങിയ ആ ആശയത്തിന് ഇന്ന് അഞ്ച് അന്താരാഷ്ട്ര ചലചിത്രവേദികളില്‍ നിന്ന് അംഗീകാരം ലഭിക്കുക.
അമ്ബരപ്പും സന്തോഷവും അഭിമാനവുമുളവാകുന്നതാണെന്നു വി ജി തമ്ബി പ്രതികരിച്ചു.

Next Post

കുവൈത്ത്: യുവതിയുടെ മൃതദേഹം അഞ്ചു വര്‍ഷമായി ബാത്ത്‌റൂമില്‍! സഹോദരനും മാതാവും കസ്റ്റഡിയില്‍

Wed Oct 27 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അഞ്ചു വര്‍ഷം പഴക്കമുള്ള മൃതദേഹം ബാത്ത്‌റൂമില്‍ നിന്ന് കണ്ടെത്തി. സാല്‍മിയയിലാണ് സംഭവം. 2016-ല്‍ മരിച്ച യുവതിയുടെ മൃതദേഹമാണിത്. ഇക്കാര്യം സഹോദരന്‍ ഇപ്പോഴാണ് പൊലീസില്‍ അറിയിക്കുന്നത്. സഹോദരന്‍ വിവരം അറിയിച്ചത് പ്രകാരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അസ്ഥികൂടം മാത്രമാണ് അവശേഷിച്ചിരുന്നത്. അസ്ഥികൂടം ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. സഹോദരനെയും മാതാവിനെയും അന്വേഷണവിധേയമായി പൊലീസ് കസ്റ്റഡിയിലെടുത്തു. 2016-ല്‍ […]

You May Like

Breaking News

error: Content is protected !!