മസ്‍കത്ത് : കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു ഒമാനില്‍ ആശ്വാസത്തിന്റെ നാളുകള്‍. രാജ്യത്ത് പത്ത് പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് ഇപ്പോള്‍ ആശുപത്രികളിലുള്ളത്.ഇവരില്‍ തന്നെ രണ്ട് പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയില്‍ . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതാകട്ടെ മൂന്ന് കൊവിഡ് രോഗികളെയും.
പുതിയതായി 22 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന ഒന്‍പത് പേര്‍ രോഗമുക്തരായപ്പോള്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്‍തു. രാജ്യത്ത് ഇതുവരെ 3,04,205 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
