കാനഡയില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വംശജ അനിത ആനന്ദ് പ്രതിരോധ മന്ത്രിയായി

ഒട്ടാവ: കാനഡയില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വംശജ അനിത ആനന്ദ്. കാനഡയുടെ പ്രതിരോധ മന്ത്രിയായി അനിതയെ നിയമിച്ചിരിക്കുകയാണ് ജസ്റ്റിസ് ട്രൂഡോ.

ദീര്‍ഘകാലമായി പ്രതിരോധ മന്ത്രിയായിരുന്ന ഹര്‍ജിത് സജ്ജന് പകരമാണ് അവര്‍ ചുമതലയേറ്റെടുക്കുന്നത്. നേരത്തെ സൈന്യത്തിലെ ലൈംഗിക അതിക്രമങ്ങളെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സജ്ജന്‍ വന്‍ പരാജയമായിരുന്നു. പ്രതിരോധ മന്ത്രിക്കെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതും കൂടി പരിഗണിച്ചാണ് സജ്ജനെ മാറ്റി അനിതല്‍ ആനന്ദിനെ കൊണ്ടുവന്നതെന്നാണ് സൂചന. ഭൂരിപക്ഷം കിട്ടാതിരുന്ന സാഹചര്യത്തില്‍ ട്രൂഡോ ജനകീയ മുഖം തിരിച്ച്‌ പിടിക്കാനുള്ള ശ്രമത്തിലാണ്.

ഒരു മാസം മുമ്ബായിരുന്നു ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയത്. വലിയ ആവശ്യങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയെ മാറ്റിയത്. അതേസമയം ഹര്‍ജിത് സജ്ജനെ ഇന്റര്‍നാഷണല്‍ ഡെവലെപ്‌മെന്റ് മന്ത്രിയായി നിയമിച്ചിട്ടുണ്ട്. ലിംഗ തുല്യത കൂടി ഉറപ്പുവരുത്തിയുള്ളതാണ് പുതിയ ക്യാബിനറ്റ്. 38 അംഗങ്ങളാണ് ഉള്ളത്. കാനഡയുടെ ചരിത്രത്തില്‍ ക്യാബിനറ്റ് മന്ത്രിയായി നിയമിക്കപ്പെടുന്ന രണ്ടാമത്തെ മാത്രം മന്ത്രിയാണ് അനിത ആനന്ദ്. 2019ല്‍ പബ്ലിക് സര്‍വീസ് ആന്‍ഡ് പ്രൊക്യൂയര്‍മെന്റ് മന്ത്രിയാകുന്ന ആദ്യത്തെ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളയാളാണ് അവര്‍.

നേരത്തെ കൊവിഡ് വാക്‌സിന്‍ ശേഖരണത്തില്‍ അടക്കം മികച്ച ട്രാക്ക് റെക്കോര്‍ഡ് അനിതയ്ക്കുണ്ട്. കിം കാംബെല്‍ 1990കളില്‍ കാനഡയുടെ പ്രതിരോധ മന്ത്രിയായിരുന്നിട്ടുണ്ട്. അതിന് ശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് അവര്‍. ജസ്റ്റന്‍ ട്രൂഡോ നേരത്തെ അനിതയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചിരുന്നു. തമിഴ്-പഞ്ചാബ് വേരുകളണ്ട് അനിത ആനന്ദിന്. വിദേശകാര്യ മന്ത്രി മാര്‍ക്ക് ഗര്‍ണിയോയെയും ട്രൂഡോ തിരിച്ചുവിളിച്ചിട്ടില്ല. പകരം മെലാനി ജോളിയെയാണ് നിയമിച്ചത്. അതേസമയം സൈന്യത്തിലെ പീഡനത്തിലെ ഇരകള്‍ക്കൊപ്പമാണ് തങ്ങളെന്നുള്ള ശക്തമായ സന്ദേശം നല്‍കാനും അനിതയുടെ നിയമനം കൊണ്ട് ട്രൂഡോയ്ക്ക് സാധിക്കും.

Next Post

യു.എസ്.എ: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി. ബ്ലാസിയോ പ്രഖ്യാപിച്ച വാക്‌സീന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാര്‍ വന്‍ പ്രതിഷേധ റാലി

Wed Oct 27 , 2021
Share on Facebook Tweet it Pin it Email ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി. ബ്ലാസിയോ പ്രഖ്യാപിച്ച വാക്‌സീന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാര്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഒക്ടോബര്‍ 25 മുതല്‍ വാക്‌സീന്‍ മാന്‍ഡേറ്റ് 50,000 ത്തില്‍ പരം ജീവനക്കാരുടെ ജോലിയെ ബാധിക്കുമെന്നാണ് പ്രകടനത്തിനു നേതൃത്വം നല്‍കിയ നേതാക്കള്‍ ആരോപിക്കുന്നത്. സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രകടനക്കാര്‍ ബ്രൂക്ലിനില്‍ ഒത്തുചേര്‍ന്നു. ബ്രൂക്ലിന്‍ […]

You May Like

Breaking News

error: Content is protected !!