പാക്കിസ്ഥാന്‍ ജയിക്കുന്നതു രാജ്യത്ത് ആഘോഷിച്ചാല്‍ രാജ്യദ്രോഹമാകില്ലെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ജയിക്കുന്നതു രാജ്യത്ത് ആഘോഷിച്ചാല്‍ രാജ്യദ്രോഹമാകില്ലെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത.

ഒരു ഇംഗ്ലിഷ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുപ്രീം കോടതി മുന്‍ ജഡ്ജി ദീപക് ഗുപ്തയുടെ പരാമര്‍ശം. പാക്കിസ്ഥാന്റെ ജയം ആഘോഷിക്കുന്നത് രാജ്യദ്രോഹമല്ലെന്നു മാത്രമല്ല, അത് രാജ്യദ്രോഹമാണെന്നു ചിന്തിക്കുന്നതു തന്നെ അസംബന്ധമാണ് ദീപക് ഗുപ്ത പറഞ്ഞു.

‘ചില ആളുകള്‍ക്ക് അലോസരമുണ്ടാക്കുമെങ്കിലും ഇത് കുറ്റകരമല്ല. ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം അക്രമത്തിന് ആഹ്വാനം ചെയ്യുകയോ പൊതുസമാധാനത്തെ ബാധിക്കുകയോ ചെയ്യാത്തിടത്തോളം രാജ്യദ്രോഹമല്ല’, അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ വിജയം നേടിയപ്പോള്‍ അത് ആഘോഷിച്ച ചെറുപ്പക്കാരെ ആഗ്രയില്‍ അറസ്റ്റ് ചെയ്തിരുന്നു. ചെറുപ്പക്കാര്‍ക്ക് വേണ്ടി ഹാജരാകാന്‍ വക്കീലന്മാരെ പോലും ലഭിക്കുന്നില്ലെന്ന പരാതിയും ഉയതിന്നിരുന്നു. ഇതിനെതിരെയാണ് ദീപക് ഗുപ്തയുടെ പ്രതികരണം.

Next Post

അമേരിക്ക, ബ്രിട്ടണ്‍, റഷ്യ എന്നിവിടങ്ങളില്‍ പ്രതിദിന കേസുകളുടെ എണ്ണം വളരെയധികം കൂടുന്നു

Mon Nov 1 , 2021
Share on Facebook Tweet it Pin it Email ന്യൂഡല്‍ഹി : അമേരിക്ക, ബ്രിട്ടണ്‍, റഷ്യ എന്നിവിടങ്ങളില്‍ പ്രതിദിന കേസുകളുടെ എണ്ണം വളരെയധികം കൂടുന്നു. മൂന്നാം തരംഗമെന്നാണ് സൂചന. ഈ മൂന്ന് രാജ്യങ്ങളിലും കൊവിഡ് രോഗികള്‍ അരലക്ഷത്തിന് മുകളിലാണെന്നാണ് വിവരം. ഇത് ആഗോള കൊറോണ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ലോകാരോഗ്യസംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടുകയും, കൊറോണ വ്യാപനത്തിന് അന്ത്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കൊറോണയുടെ രണ്ടാം തരംഗത്തെ ഇന്ത്യ […]

You May Like

Breaking News

error: Content is protected !!