താമരശ്ശേരി ചുരത്തില്‍ സ്കൂട്ടര്‍ കൊക്കയിലേക്കു വീണ് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്കു തെറിച്ചു വീണ് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.

മാനന്തവാടി കോടതിയില്‍ ജോലി കഴിഞ്ഞു ചെമ്ബുകടവിലേക്കു വരികയായിരുന്നു യുവതി. ഒന്നാം വളവിനു താഴെ സ്കൂട്ടറുമായി 30 അടിയിലേറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം.

ഇരുട്ടായതിനാല്‍ അപകടം ആരും അറിഞ്ഞില്ല. റബര്‍ തോട്ടത്തിലെ കൊക്കയില്‍ നിന്നു കല്ലുകള്‍ പെറുക്കി റോഡിലേക്ക് എറിഞ്ഞ് യാത്രക്കാരുടെ ശ്രദ്ധ നേടാന്‍ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല.

അവസാനം ചുരത്തിലെ വള്ളി പടര്‍പ്പുകളില്‍ പിടിച്ചു തൂങ്ങി റോഡില്‍ എത്തി കൈ കാണിച്ചു യാത്രക്കാരെ നിര്‍ത്തി വിവരം പറഞ്ഞതോടെ ബന്ധുക്കളെ വരുത്തി കൂടെ വിടുകയായിരുന്നു. അപകടത്തില്‍പ്പെട്ട സ്കൂട്ടര്‍ ഇന്നലെ രാവിലെയാണ് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ക്രെയിന്‍ ഉപയോഗിച്ച്‌ മുകളില്‍ എത്തിച്ചത്.

Next Post

ഒമാൻ: ബ​ന്ധ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​ത വി​ളി​ച്ചോ​തി ഇ​ന്ത്യ-​ഒ​മാ​ൻ സാം​സ്കാ​രി​ക സ​ന്ധ്യ

Sun Oct 31 , 2021
Share on Facebook Tweet it Pin it Email സ​ലാ​ല: ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക സ​ന്ധ്യ ഇ​ന്തോ-​ഒ​മാ​ന്‍ സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​ത വി​ളി​ച്ചോ​തി​യ സാം​സ്കാ​രി​ക രാ​വാ​യി. ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച്‌ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ദോ​ഫാ​ര്‍ മു​നി​സി​പ്പാ​ലി​റ്റി വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​ലി സാ​ലം ഉ​മ​ര്‍ ഫാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ന്‍ എം​ബ​സി ക​മ്യൂ​ണി​റ്റി വെ​ല്‍​െ​ഫ​യ​ര്‍ കോ​ണ്‍​സു​ലാ​ര്‍ ഇ​ര്‍​ഷാ​ദ് അ​ഹ​മ​ദ് വി​ശി​ഷ്​​ടാ​തി​ഥി​യാ​യി. ഐ.​എ​സ്.​സി പ്ര​സി​ഡ​ന്‍​റ്​ രാ​ഗേ​ഷ് കു​മാ​ര്‍ ജാ […]

You May Like

Breaking News

error: Content is protected !!