യു.കെ: വീട് തന്നെ മോഷ്ടിച്ച്‌ വിറ്റു – ഉടമ പെരുവഴിയിൽ

ലൂട്ടണ്‍: പല തരത്തിലുള്ള മോഷണങ്ങള്‍ ഉണ്ടെങ്കിലും ഇതുപോലെ ഒരു മോഷണം അപൂര്‍വ്വമായിരിക്കും. അതുപോലെ ഒരു തട്ടിപ്പുകാരന്‍ ഒരു വീട് തന്നെ മോഷ്ടിച്ച്‌ വിറ്റതോടെ യഥാര്‍ത്ഥ ഉടമ പെരുവഴിയിലായിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ലൂട്ടണിലാണ് ഈ സംഭവം നടന്നത്. മൈക്ക് ഹാള്‍ എന്ന വ്യക്തി ജോലി ആവശ്യത്തിനായി കുറച്ചു ദിവസം തന്റെ വീട്ടില്‍ നിന്ന് മാറിനിന്നിട്ട് മടങ്ങിയെത്തിയപ്പോള്‍ അമ്ബരന്ന് പോയി. കാരണം അദ്ദേഹം താമസിച്ചുകൊണ്ടിരുന്നപ്പോള്‍ വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ കാണാതാവുകയും ആ വീട്ടില്‍ പുതിയ ഉടമ താമസം തുടങ്ങുകയും ചെയ്തു.

ആദ്യം എന്താണ് നടന്നതെന്ന് മനസ്സിലായില്ലെങ്കിലും പിന്നീട് അദ്ദേഹം കാര്യങ്ങള്‍ മനസ്സിലാക്കി. തന്റെ വീട്ടില്‍ നിന്ന് എല്ലാ സാധനസാമഗ്രികളും മോഷ്ടിക്കപ്പെട്ടുവെന്നും തന്റെ പേരിലുണ്ടായിരുന്ന റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി തന്റെ അറിവില്ലാതെ ഒരു പുതിയ ഉടമയ്ക്ക് തട്ടിപ്പുകാര്‍ വിറ്റുവെന്നും മൈക്കിന് വ്യക്തമായി.

തന്റെ വീട്ടിലേക്ക് ആരോ അതിക്രമിച്ചു കടന്നുവെന്നാണ് മൈക്ക് ആദ്യം പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ വീട്ടിലേക്ക് അതിക്രമിച്ച്‌ കടന്നതല്ലെന്നും പുതിയ ഉടമകള്‍ തട്ടിപ്പിനിരയായതാണെന്നും മനസ്സിലായി.

സംഭവം മൈക്കിനെ പോലീസ് അറിയിക്കുകയും അദ്ദേഹത്തിന്റെ പേരില്‍ വ്യാജ രേഖകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമായി നടത്തുകയുമാണ്.

Next Post

കുവൈത്ത്: 60 വയസ് കഴിഞ്ഞ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ നാല് ലക്ഷത്തിലധികം രൂപ നല്‍കേണ്ടി വരും

Thu Nov 4 , 2021
കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസിന് മുകളിലുള്ള താഴ്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കേണ്ടതില്ലെന്ന മുന്‍ തീരുമാനം റദ്ദാക്കി. പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവറിന്റെ ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സെക്കണ്ടറി വിദ്യാഭ്യാസമില്ലാത്തവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനാണ് നേരത്തെ നിയന്ത്രണം കൊണ്ടുവന്നിരുന്നത്. പുതിയ തീരുമാനം അനുസരിച്ച്‌ 500 ദിനാര്‍ ഫീസ് ഈടാക്കി ഇവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കും. ഒപ്പം പ്രൈവറ്റ് […]

You May Like

Breaking News

error: Content is protected !!