ഒമാൻ: കോ​വി​ഡി​നെ​തി​രെ​യു​ള്ള ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ ന​ല്‍​കി​ത്തു​ട​ങ്ങി

ഒമാനില്‍ കോ​വി​ഡി​നെ​തി​രെ​യു​ള്ള ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ ന​ല്‍​കി​ത്തു​ട​ങ്ങി. മു​തി​ര്‍ന്ന പ്രാ​യ​ക്കാ​ര്‍, നി​ത്യ​രോ​ഗി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ക്കാ​ണ് കു​ത്തി​വെ​പ്പ്​ ന​ല്‍​കി​ത്തു​ട​ങ്ങി​യ​ത്. 65 വ​യ​സ്സും അ​തി​ല്‍ കൂ​ടു​ത​ലു​മു​ള്ള​വ​ര്‍, 50 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍, കോ​വി​ഡ് മു​ന്‍നി​ര പോ​രാ​ളി​ക​ള്‍, 18 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള നി​ത്യ​രോ​ഗി​ക​ള്‍ (വി​ട്ടു​മാ​റാ​ത്ത ശ്വാ​സ​കോ​ശ രോ​ഗി​ക​ള്‍, വൃ​ക്ക​രോ​ഗി​ക​ള്‍), ജ​നി​ത​ക ര​ക്ത രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍, വൃ​ക്ക ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍ന്ന് ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​വ​ര്‍, 7.6 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഗ്ലൈ​ക്കേ​റ്റ​ഡ് ഹീ​മോ​ഗ്ലോ​ബി​നു​ള്ള പ്ര​മേ​ഹ രോ​ഗി​ക​ള്‍, ര​ക്ത​സ​മ്മ​ര്‍ദ രോ​ഗി​ക​ള്‍, ക​ര​ള്‍ രോ​ഗി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക്​ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ച്‌ എ​ട്ടു മാ​സം ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ല്‍ ബൂ​സ്​​റ്റ​ര്‍ ​ഡോ​സ്​ എ​ടു​ക്കാം. ര​ണ്ടാം​ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച്‌ മൂ​ന്നു മാ​സം പൂ​ര്‍ത്തി​യാ​ക്കി​യ ഇ​നി പ​റ​യു​ന്ന വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​ര്‍ക്കും ബൂ​സ്​​റ്റ​ര്‍ ഡോ​സ് ന​ല്‍കും.12 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ രോ​ഗി​ക​ള്‍, കാ​ന്‍സ​ര്‍ ചി​കി​ത്സ​ക്ക് വി​ധേ​യ​രാ​യ​വ​ര്‍, മ​ജ്ജ അ​ല്ലെ​ങ്കി​ല്‍ അ​വ​യ​വം മാ​റ്റി​െ​വ​ക്ക​ല്‍ ന​ട​ത്തി​യ​വ​ര്‍, എ​ച്ച്‌.​ഐ.​വി ബാ​ധി​ത​ര്‍ എ​ന്നി​വ​ര്‍​ക്കും ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ എ​ടു​ക്കാം.

Next Post

കുവൈത്ത്: തൊഴില്‍രഹിതരായ അമ്മമാര്‍ക്ക് മാസം ശമ്പളം

Tue Nov 9 , 2021
Share on Facebook Tweet it Pin it Email തൊഴില്‍രഹിതരായ അമ്മമാര്‍ക്ക് മാസം ശമ്ബളം നല്‍കുന്ന പ്രഖ്യാപനവുമായി കുവൈത്ത്.പുതിയ പ്രഖ്യാപനത്തിലൂടെ കുട്ടികളുള്ളതും അവരെ പരിപാലിക്കുന്നതുമായ തൊഴിലില്ലാത്ത അമ്മമാര്‍ക്ക് 500 ദിനാര്‍ ($ 1650) മുതല്‍ 750 ദിനാര്‍ വരെ പ്രതിമാസ ശമ്ബളമായി ഉടന്‍ ലഭിച്ച്‌ തുടങ്ങും. യൂണിവേഴ്‌സിറ്റി ബിരുദമുള്ള അമ്മമാര്‍ക്ക് 750 ദിനാറും,ഡിപ്ലോമയുള്ളവര്‍ക്ക് 600 ദിനാറും ഹൈസ്‌കൂള്‍ പൂര്‍ത്തിയാക്കാത്ത അമ്മമാര്‍ക്ക് 500 ദിനാറുമാണ് ലഭിക്കുകയെന്ന് കുവൈത്ത് എംപി ഖലീല്‍ […]

You May Like

Breaking News

error: Content is protected !!