ഓറഞ്ച് വില്‍പ്പനക്കാരന്‍ ഹരേകല ഹജബ്ബ, രാജ്യം പത്മശ്രീ നല്‍കി ആദരിച്ചവരില്‍ കര്‍ണാടകയിലെ ഒരു സാധാരണക്കാരന്‍

ഓറഞ്ച് വില്‍പ്പനക്കാരന്‍ ഹരേകല ഹജബ്ബ, രാജ്യം പത്മശ്രീ നല്‍കി ആദരിച്ചവരില്‍ കര്‍ണാടകയിലെ ഒരു സാധാരണക്കാരന്‍.

അറുപത്തിയെട്ടുകാരനായ ഹജബ്ബ തന്റെ സ്വന്തം നാടായ ഹരേകലയില്‍ സ്‌കൂള്‍ ആരംഭിച്ച്‌ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചതിനാണ് ഈ പുരസ്‌കാരം നേടിയത്. മംഗലാപുരം സ്വദേശിയായ ഹജബ്ബയുടെ തൊഴില്‍ ഓറഞ്ച് വില്‍പ്പനയാണ്. ഒരിക്കല്‍പ്പോലും സ്‌കൂള്‍ പടി ചവിട്ടാന്‍ ഭാഗ്യമുണ്ടായിട്ടില്ല ഹജബ്ബയ്ക്ക്.

മംഗലാപുരത്തെ ഉള്‍ഗ്രാമമായ ഹരേകല ന്യൂപഡ്പുവിലാണ് അദ്ദേഹം സ്‌കൂള്‍ നിര്‍മ്മിച്ചു നല്‍കിയത്. തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസം തന്റെ നാട്ടിലെ കുഞ്ഞു മക്കള്‍ക്ക് ലഭിക്കണമെന്ന ആ മനുഷ്യന്റെ ആഗ്രഹമാണ് സ്‌കൂള്‍ സഫലമാക്കിയത്. 65 വയസ്സുള്ള ഈ ഓറഞ്ച് വില്‍പ്പനക്കാരന്‍ അക്ഷരങ്ങളുടെ വിശുദ്ധന്‍ എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. തന്റെ ഗ്രാമത്തില്‍ സ്‌കൂള്‍ ഇല്ലാത്തതിനാല്‍ പഠിക്കാന്‍ സാധിക്കാതെ പോയത് ജീവിതത്തിലുടനീളം അദ്ദേഹത്തിന് ഏറെ വിഷമമുള്ള കാര്യമായിരുന്നു.

എന്നാല്‍ തന്റെ ഗ്രാമത്തിന്റെ ഈ ദുഃഖം മാറണമെന്ന് ഹജബ്ബ ആത്മാര്‍ഥമായി ആഗ്രഹിച്ചു. ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് 1995-ല്‍ സ്‌കൂള്‍ നിര്‍മ്മാണത്തിലേക്കുള്ള തന്റെ യാത്ര തുടങ്ങി. സ്‌കൂള്‍ പണിയാനായി വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അനുവാദവും സ്‌കൂളിനുള്ള ഭൂമിയും അദ്ദേഹത്തിന് ലഭിച്ചു. 1999 ല്‍ ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്തില്‍ നിന്ന് സ്‌കൂള്‍ തുറക്കുന്നതിനുള്ള അനുവാദം കൂടെ ലഭിച്ചതോടെ ഹജബ്ബയുടെയും ഗ്രാമവാസികളുടെയും സ്വപ്നം യാഥാര്‍ത്ഥ്യമായി.

66 കാരനായ അധഃസ്ഥിത വിഭാഗത്തില്‍ നിന്നുള്ള 175 കുട്ടികള്‍ ഇന്ന് ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. ഹജബ്ബ 1977 മുതല്‍ മംഗലാപുരം ബസ് സ്റ്റാന്റില്‍ ഓറഞ്ച് കുട്ടയിലാക്കി വില്‍പ്പന നടത്തുകയാണ്. വായിക്കാനോ എഴുതാനോ ഹജ്ജബയ്ക്ക് അറിയില്ല, അന്ന് മംഗലാപുരത്ത് ഓറഞ്ച് വില്‍ക്കുന്നതിനിടെ ഒരു വിദേശി അദ്ദേഹത്തിന് മുന്നിലെത്തി, ഓറഞ്ചിന്റെ വില ചോദിച്ചു. അന്ന് ആ വിദേശിക്ക് മറുപടി നല്‍കാന്‍ അറിയാതെ പോയതിലും അദ്ദേഹത്തെ സഹായിക്കാനാകാതിരുന്നതില്‍ നിന്നുമാണ് ഹജബ്ബ തന്റെ ഗ്രാമത്തില്‍ സ്കൂള്‍ നിര്‍മ്മിക്കണം എന്ന ആലോചിച്ച്‌ തുടങ്ങുന്നത്.

‘ആ വിദേശിയുമായി എനിക്ക് സംവദിക്കാനായില്ല. എനിക്ക് അത് വളരെ മോശമായി തോന്നി, അങ്ങനെ ഒരു സ്കൂള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച്‌ ഞാന്‍ ആലോചിച്ച്‌ തുടങ്ങി’- ഹജബ്ബ പറഞ്ഞു. 28 കുട്ടികളുമായാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് 10ാം ക്ലാസ് വരെ ഉള്ള ഈ സ്കൂളില്‍ 175 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഈ പുരസ്കാരങ്ങളില്‍ നിന്നെല്ലാം ലഭിക്കുന്ന സമ്മാനത്തുക കൊണ്ട് തന്റെ ഗ്രാമത്തില്‍ കൂടുതള്‍ സ്കൂളുകള്‍ നിര്‍മ്മിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

അതേസമയം ഹജബ്ബയുടെ കഥ വൈറലായതോടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച്‌ രംഗത്ത് എത്തുന്നത്. ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മ ഹജബ്ബയുടെ കഥ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി.

Next Post

മലപ്പുറം: അടച്ചു പൂട്ടലില്‍ നിന്ന് ഡയാലിസിസ് സെന്ററിനെ രക്ഷിക്കാൻ പായസ ചലഞ്ച്

Thu Nov 11 , 2021
Share on Facebook Tweet it Pin it Email തിരൂര്‍: അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന അഭയം ഡയാലിസിസ് സെന്റര്‍ നിലനിര്‍ത്തുന്നതിനായി ഒരു നാട് മൊത്തം കൈകോര്‍ത്തു. നാലു ലക്ഷത്തോളം പേര്‍ക്കായി 40000 ലിറ്റര്‍ പാലടപ്പായസമാണ് തയ്യാറാക്കിയത്. ഇതില്‍ നിന്ന് ലഭിക്കുന്ന ലാഭത്തില്‍ നിന്ന് അഭയം ഡയലിസിസ് സെന്റര്‍ വീണ്ടെടുക്കുക എന്നുളളതാണ് ലക്ഷ്യം. നിരവധി വൃക്ക രോഗികള്‍ക്കാണ് ഈ ഡയലിസിന് സെന്റര്‍ കൊണ്ട് പ്രയോജനം ഉണ്ടാകുന്നത്. 60 ലക്ഷത്തോളം […]

You May Like

Breaking News

error: Content is protected !!