മലപ്പുറം: അടച്ചു പൂട്ടലില്‍ നിന്ന് ഡയാലിസിസ് സെന്ററിനെ രക്ഷിക്കാൻ പായസ ചലഞ്ച്

തിരൂര്‍: അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന അഭയം ഡയാലിസിസ് സെന്റര്‍ നിലനിര്‍ത്തുന്നതിനായി ഒരു നാട് മൊത്തം കൈകോര്‍ത്തു. നാലു ലക്ഷത്തോളം പേര്‍ക്കായി 40000 ലിറ്റര്‍ പാലടപ്പായസമാണ് തയ്യാറാക്കിയത്. ഇതില്‍ നിന്ന് ലഭിക്കുന്ന ലാഭത്തില്‍ നിന്ന് അഭയം ഡയലിസിസ് സെന്റര്‍ വീണ്ടെടുക്കുക എന്നുളളതാണ് ലക്ഷ്യം.

നിരവധി വൃക്ക രോഗികള്‍ക്കാണ് ഈ ഡയലിസിന് സെന്റര്‍ കൊണ്ട് പ്രയോജനം ഉണ്ടാകുന്നത്. 60 ലക്ഷത്തോളം രൂപ ചലഞ്ച് വഴി ലഭ്യമാകും.15000 ചതുരശ്ര അടി സ്ഥലത്താണ് പാചകപ്പുരക്കായി പന്തല്‍ ഒരുക്കിയിരിക്കുന്നത്. 40 ലിറ്റര്‍ പാലും, 7000 കിലോ പഞ്ചസാരയും, 3000 കിലോ അടയും 200 കിലോ വെണ്ണയും 30 ടണ്‍ വിറകും, 6000 ലിററര്‍ വെളളവും ഉപയോഗിച്ചാണ് പായസം തയ്യാറാക്കുന്നത്. 4000 കിലോ പഞ്ചസാര തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഭാവചെയ്തു. 200 ലേറെ പാചകക്കാരും, 600ലേറെ വോളന്റയര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. ക്ലബ്ബുകളും, സന്നദ്ധസംഘടനകളും ഇതില്‍ പങ്ക്‌ചേര്‍ന്നിരുന്നു.

തിരൂരും പ്രദേശങ്ങളിലും ഉളള വൃക്കരോഗികള്‍ക്ക് ആകെയുളള ആശ്രയമാണ് അഭയം ഡയാലിസിസ് സെന്റര്‍. ഇവിടെ എത്തുന്ന രോഗികളുടെ ജിവന്‍ രക്ഷിക്കുന്നതിനും സെന്റര്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പായസചലഞ്ച് നടത്തിയത്. ലിറ്ററിന് 250രൂപ നിരക്കിലാണ് പായസ വില്‍പ്പന.തിരൂരിലെ 14 ഗ്രാമപഞ്ചായത്തുകളിലാണ് പായസവിതരണം നടന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കാറ്ററിങ്ങ് അസോസിയേഷനാണ് പാചകക്കാരെ സൗജന്യമായി എത്തിച്ചത്. മറ്റ സംഘടനകള്‍ ചെമ്ബുകളും വാാര്‍പ്പുകളും എത്തിച്ചു.

2013ലാണ് അഭയം ഡയാലിസിസ് സെന്റര്‍ തുടങ്ങിത്. സൗജന്യമായി ആയിരുന്നു.ഡയാലിസിസ് നടത്തിയിരുന്നത് മാസം 10 ലക്ഷത്തിനടുത്ത് ചെലവ് വരുമായിരുന്നു.കൊവിഡ് ആരംഭിച്ചത് മുതല്‍ സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നു.ഇപ്പോള്‍ വരുമാനം പൂര്‍ണ്ണമായി നിലച്ചതോടെ അടച്ചു പൂട്ടലിലേക്ക് എത്തിയത്.അതോടെയാണ് ചലഞ്ച് നടത്തി പണം സമാഹരിക്കാന്‍ തീരുമാനിച്ചത്.

Next Post

കേ​ര​ള കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ 71 അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് പു​ന​ര്‍​വി​ജ്​​ഞാ​പ​ന​മി​റ​ക്കി

Thu Nov 11 , 2021
Share on Facebook Tweet it Pin it Email കാ​സ​ര്‍​കോ​ട്​: കേ​ര​ള കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ 71 അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് പു​ന​ര്‍​വി​ജ്​​ഞാ​പ​ന​മി​റ​ക്കി. പ്ര​ഫ​സ​ര്‍ (15), അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ര്‍ (29), അ​സി. പ്ര​ഫ​സ​ര്‍ (27) ത​സ്തി​ക​ക​ളി​ലാ​ണ് നി​യ​മ​നം. ഡി​സം​ബ​ര്‍ 20 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഡി​സം​ബ​ര്‍ 31വ​രെ ത​പാ​ലി​ല്‍ സ്വീ​ക​രി​ക്കും. പ്ര​ഫ​സ​ര്‍: കോ​മേ​ഴ്സ് ആ​ന്‍​ഡ്​ ഇ​ന്‍​റ​ര്‍നാ​ഷ​ന​ല്‍ ബി​സി​ന​സ് (ഒ​ന്ന്), ഇം​ഗ്ലീ​ഷ് ആ​ന്‍​ഡ്​ ക​മ്ബാ​ര​റ്റി​വ് ലി​റ്റ​റേ​ച്ച​ര്‍ (ഒ​ന്ന്), ക​മ്ബ്യൂ​ട്ട​ര്‍ സ​യ​ന്‍സ് (ഒ​ന്ന്), ഇ​ക്ക​ണോ​മി​ക്സ് […]

You May Like

Breaking News

error: Content is protected !!