താമരശ്ശേരി – യുവതിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറി

താമരശ്ശേരി: അമ്ബായത്തോട്ടില്‍ യുവതിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറി. അമ്ബായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്.

പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയുടെ ഉടമ റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ റോഡിലേക്കിറിങ്ങിയ യുവതിയെ നായ്ക്കള്‍ അക്രമിച്ചു വീഴ്ത്തി കടിച്ചുകീറുകയായിരുന്നു. ഉടമയായ റോഷന്‍ ഇത് കണ്ടിട്ടും ആദ്യം അടുത്തേക്ക് വന്നില്ല. പിന്നീട് നാട്ടുകാര്‍ ഓടിക്കൂടിയതിന് ശേഷം മാത്രമാണ് ഇയാളെത്തി നായ്ക്കളെ പിടിച്ചുമാറ്റിയത്. ഈ വളര്‍ത്തു നായ്ക്കള്‍ ഇതിന് മുമ്ബും പലരേയും കടിച്ചു പരിക്കേല്‍പിച്ചിരുന്നു. നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉടമകള്‍ക്ക് പൊലീസ് താക്കീത് നല്‍കിയിരുന്നതാണ്.

Next Post

ഒമാൻ: വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘം പിടിയിലായി

Tue Nov 16 , 2021
Share on Facebook Tweet it Pin it Email മസ്‍കത്ത്: ഒമാനില്‍ ഡീസല്‍ കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച സംഘം പിടിയില്‍ . ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ എട്ട് പ്രവാസികളെ അറസ്റ്റിലായി .നിയമ വിരുദ്ധമായി ഡീസല്‍ ശേഖരിച്ച കപ്പല്‍ ഒമാന്റെ സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടത്. മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് തെരച്ചിലിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കുന്നു . […]

You May Like

Breaking News

error: Content is protected !!